പാപ്പു.. നമ്മെ ഒരാൾക്കും പിരിക്കാനാവില്ല. കൂടെയില്ലെങ്കിലും മകളുടെ പിറന്നാളിന് ആശംസകൾ അറിയിച്ച് ബാല

പ്രേക്ഷകർക്ക് പ്രിയങ്കരരായ അമൃത സുരേഷിന്റെയും ബാലയുടെയും മകൾ മകളുടെ ജന്മദിന ചിത്രങ്ങളും വീഡിയോയും ആണ് ഇപ്പോൾ വൈറലാകുന്നത്. അമൃതാ സുരേഷിനെ പ്രേക്ഷകർക്ക് പരിചയമുള്ള അതുപോലെ തന്നെ അറിയാം അമൃതയുടെ അനിയത്തി അഭിരാമി സുരേഷിനെയും. അമൃതയ്ക്കും അഭിരാമിക്കും ഒപ്പമുള്ള കുട്ടിയുടെ ചിത്രങ്ങളാണ് അമൃത പോസ്റ്റ് ചെയ്തിരിക്കുന്നത്.

സുന്ദരിക്കുട്ടിക്ക് ഹാപ്പി ബെര്‍ത്ത്‌ഡേ എന്ന ക്യാപ്ഷൻ ആണ് അമൃത ചിത്രങ്ങൾക്ക് താഴെ നൽകിയിരിക്കുന്നത്. അമൃതയും ബാലയും തമ്മിൽ വിവാഹം ബന്ധം വേർപെടുത്തിയതിന് ശേഷം മകൾ താമസിക്കുന്നത് അമ്മ അമൃതക്കൊപ്പം ആണ്. സ്വന്തം വീട്ടിൽ മകളുടെ ജന്മ ദിനം പ്രൗഡ ഗംഭീരമായ ആഘോഷമാക്കിയിരിക്കുകയാണ് അമൃതയും കുടുംബവും.

കൂടെയില്ലെങ്കിലും മകളുടെ പിറന്നാളിന് മനോഹരവും ഹൃദയ സ്പർശിയുമായ ഒരു വീഡിയോയാണ് ബാല സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. പാപ്പുവിനൊപ്പമുളള ചിത്രങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടാണ് ബാല വീഡിയോ റെഡി ആക്കിയിരിക്കുന്നത്.

പാപ്പുവിനെ ജീവനുതുല്യം സ്‌നേഹിക്കുന്നുണ്ടെന്നും ഒരാള്‍ക്കും നമ്മെ പിരിക്കാനാവില്ലെന്നും ബാല പറയുന്നതായി വീഡിയോയില്‍ കാണാം. 2010ൽ വിവാഹം കഴിച്ച അമൃതയും ബാലയും കഴിഞ്ഞ വർഷമാണ് നിയമ പരമായി വേർപിരിഞ്ഞത്. പപ്പു അമൃതക്ക് ഒപ്പമാണ് താമസം.

Be the first to comment

Leave a Reply

Your email address will not be published.


*