ബാല്യ വിവാഹമോ..? ചർച്ചയായ ഫോട്ടോ ഷൂട്ടിലെ സത്യാവസ്ഥ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ പിടിച്ചു കുലുക്കുന്നത് ഒരു വിവാഹ ചിത്രമാണ്. ബാലവിവാഹം ആണ് എന്ന തരത്തിലാണ് ചർച്ചകൾ മുന്നോട്ടു പോയത് ഒരുപാട് ട്രോളുകളും ഈ ചിത്രം നേടിയിരുന്നു. ഇവർ യഥാർത്ഥത്തിൽ വിവാഹിതരായത് ആണോ അതോ മറ്റെന്തെങ്കിലും ആവശ്യാർത്ഥം എടുത്ത ഫോട്ടോ ഷൂട്ട് ആണോ എന്ന തരത്തിലും സംശയങ്ങൾ ഉയർന്നിരുന്നു.

ഒറ്റനോട്ടത്തിൽ കുട്ടികളാണ് എന്ന് തോന്നിക്കുന്ന വരാണ് ദമ്പതികൾ അതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഇത്രത്തോളം വൈറൽ ആകാനും ചർച്ചകൾക്ക് തുടക്കം കുറിക്കാനും കാരണമായത്. കാഴ്ചയിൽ പ്രായം കുറഞ്ഞ തോന്നിക്കുന്ന അതുകൊണ്ട് തന്നെയാണ് ബാലവിവാഹം ആണ് എന്ന തരത്തിൽ ചർച്ചകൾ പുരോഗമിച്ചത്.

ഫോട്ടോഷൂട്ട് പങ്കുവെച്ച് എണ്ണ എന്ന ശ്രീലങ്കൻ ഫോട്ടോഗ്രാഫി ടീമിന്റെ ഫെയ്സ്ബുക്ക് പേജിലാണ്. അതിലൂടെ വിവരങ്ങൾ അന്വേഷിച്ചപ്പോൾ മനസ്സിലായത് ബാലികാ വിവാഹം ഒന്നുമല്ല എന്ന് തന്നെയാണ്. ശ്രീലങ്കയിലെ രത്നപുരയിൽ നിന്നുള്ള നീതമി,ബുദ്ദിക എന്നീ ദമ്പതികളാണെന്ന് മനസ്സിലാക്കാൻ അധിക സമയം വേണ്ടി വന്നില്ല.

അവരുടെ ഫേസ്ബുക്ക് പേജിൽ ഈ ഫോട്ടോ പോസ്റ്റ് ചെയ്ത ഉടനെ തന്നെ ഒരുപാട് പ്രതികരണങ്ങൾ പ്രചരിച്ചിരുന്നു അതിനൊപ്പം തന്നെ പ്രചരിക്കുന്ന ഒരു കമന്റ് ലൂടെയാണ് യഥാർത്ഥ സംഭവം മനസ്സിലാകുന്നത്. ആ കമന്റ് സിംഹള ഭാഷയിൽ ആണെങ്കിലും അത് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്.

ഇത് പ്രകാരം വരന് 28വയസും, വധുവിന് 27വയസും ഉണ്ടെന്നും അതുകൊണ്ട് തന്നെ ബാല്യവിവാഹം അല്ല എന്ന് വ്യക്തമാക്കുന്നതാണ് സിംഹള ഭാഷയിൽ ഉള്ള കമന്റ്.  ഈ കമന്റ് പ്രചരിച്ചതോടെ തന്നെ പരിധിവിട്ട് പരിഹാസങ്ങൾക്ക് എതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധവും ശക്തമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*