“പൂജയെ ഉപ്പും മുളകിൽ നിന്ന് പുറത്താക്കിയോ…? ” പ്രേക്ഷകർക്ക് മറുപടിയുമായി പൂജ

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരുപാട് ആരാധകരെയും പ്രേക്ഷകരെയും നേടിയെടുത്ത മുന്നോട്ടുപോകുന്ന ഒരു പരമ്പരയാണ് ഉപ്പും മുളകും.  ബാലുവും നീലുവും തുടങ്ങി ഇപ്പോൾ പുതിയതായി എത്തിയ  പൂജയെ വരെ പ്രേക്ഷകർക്ക് എല്ലാവർക്കും ഇഷ്ടമാണ്. കൊറോണാ കാലത്തും മുടങ്ങാതെ സംപ്രേക്ഷണം ചെയ്യാൻ  അധികൃതർക്ക് സാധിച്ചിട്ടുണ്ട് എന്നതും പ്രേക്ഷകപ്രീതി വർധിപ്പിക്കുന്നുണ്ട്.

അടുത്തിടെ പുതിയ ഒരു കഥാപാത്രം കൂടി ഉപ്പും മുളകും പരമ്പരയിലേക്ക് വന്നിരുന്നു പൂജ എന്നാണ് കഥാപാത്രത്തിന്റെ പേര് യഥാർത്ഥനാമം അശ്വതി എന്നാണ്. ഡാൻസും സൈക്ലിങ്ങുമാണ് പൂജയുടെ
ഹോബി. എല്ലാവർക്കും സുപരിചിതമായ മുടിയനെ വിവാഹം ചെയ്യണമെന്ന് ആവശ്യമാണ് പൂജ എന്ന കഥാപാത്രം പരമ്പരയിൽ ഉന്നയിക്കുന്നത് ആ റോൾ  വളരെ ഭംഗിയായി അശ്വതി നിർവഹിക്കുന്നു.

സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വീഡിയോ ജോക്കി കൂടിയായ അശ്വതി തന്മയത്വം ഉള്ള ഭാവപ്രകടനങ്ങൾ കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ്. അമൃത സ്‌കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസിൽ നിന്നും ബിരുദം പൂർത്തിയാക്കിയ അശ്വതി സോഷ്യൽ മീഡിയയിൽ സജീവമാണ്.

പ്രേക്ഷകപ്രീതി ഉള്ളതുകൊണ്ട് തന്നെ അവർ  സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചെറിയ ചെറിയ വിഷയങ്ങളും  ഫോട്ടോസുകളും നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്.  താരം പ്രേക്ഷകരോട് സംവദിക്കുന്നത് സമയം കണ്ടെത്തുന്നതാണ്.

എന്നാൽ ഇപ്പോൾ വൈറലാകുന്നത് ഇതൊന്നുമല്ല താരത്തെ കുറച്ചുദിവസമായി ഉപ്പും മുളകും പരമ്പരയിൽ കാണാനില്ല പ്രേക്ഷകർക്കിടയിൽ ഉള്ള ചോദ്യം താരത്തെ ഉപ്പും മുളകും പരിപാടിയിൽ നിന്ന് പുറത്താക്കിയോ എന്നാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് മുടിയനെ കാണാതായപ്പോൾ പ്രേക്ഷകർ ഇത്തരത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അതിനുശേഷം ഞാൻ അല്പം തിരക്കിലായിരുന്നു ഞാൻ തിരിച്ചെത്തി എന്ന് പറഞ്ഞു കൂടിയും വന്നപ്പോഴാണ് ആരാധകർക്ക് സമാധാനമായത്.

ഇപ്പോഴും പ്രേക്ഷകർ ഉന്നയിക്കുന്നത് അതേ ചോദ്യമാണ്. പൂജയെ ഉപ്പും മുളകും പരിപാടിയിൽ നിന്ന് പുറത്താക്കിയ എന്നാണ് പ്രേക്ഷകർ ഉന്നയിക്കുന്ന ചോദ്യം.  എന്നെ ഉപ്പും മുളകും പരിപാടിയിൽ നിന്ന് പുറത്താക്കിയ ഇല്ല എന്നും അല്പം വൈകാതെ തന്നെ ഞാൻ തിരിച്ചെത്തുമെന്നാണ് പൂജയുടെ പ്രതികരണം. 

അശ്വതിയുടെ  ഡയലോഗുകൾ മനപാഠമാക്കി പഠിച്ചു പറയുന്ന ഒരു രീതിയാണ് കൈക്കൊണ്ടിരിക്കുന്നത്.  അഭിനയം  ഓവർ ആണോ എന്ന് പലരും അഭിപ്രായം  ഉന്നയിച്ചിരുന്നു പക്ഷേ ഒരു വിഭാഗം പ്രേക്ഷകർ  ആശ്വാതിക്ക് സപ്പോർട്ടായി കട്ടക്ക് കൂടെ ഉണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*