അഴുക്കുചാൽ വൃത്തിയാക്കുമ്പോൾ കിട്ടിയത് രാക്ഷസ എലിയെ… അമ്പരന്ന് നാട്ടുകാർ : പിന്നീട്

വൃത്തിഹീനമായ രീതിയിൽ അഴുക്കുചാലിൽ നിന്നും പുറത്തെടുത്ത് രാക്ഷസ എലിയുടെ ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മെക്സിക്കോ നഗരത്തിലെ അഴുക്കുചാലുകളിൽ വൃത്തിയാക്കുന്നതിനിടയിൽ ആണ് രാക്ഷസ എലിയുടെ പാവയെ തൊഴിലാളികൾക്ക് ലഭിക്കുന്നത്. ഒരാൾ പൊക്കത്തിൽ അധികം വലിപ്പമുള്ളതാണ് എലിയുടെ പാവ.

അഴുക്കുചാൽ നിന്നും പുറത്തെടുത്ത എലിയെ കണ്ട് എല്ലാവരും അമ്പരന്നു. കാരണം ജീവനുള്ളത് എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് എലിയുടെ രൂപം ഉള്ളത്. അഴുക്കുചാലിൽ ഒരുപാട് വർഷം കിടന്ന അതുകൊണ്ടുതന്നെ വൃത്തിഹീനമാണ് എന്ന് മാത്രം. തൊഴിലാളികൾക്ക് ഇത്രയും കാലത്തിനിടയിൽ ഇങ്ങനെ ഒരു സംഭവം ആദ്യമായിട്ടാണ് എന്നാണ് പറയുന്നത്.

കണ്ടവരൊക്കെ ഫോട്ടോ എടുക്കലും വീഡിയോ പകർത്തുകയും ചെയ്തിരുന്നു അതോടുകൂടി ആണ് കാര്യം വൈറലായത് അതിനു പിന്നാലെ ഉടമസ്ഥത  അവകാശപ്പെട്ടുകൊണ്ട് ഒരാൾ രംഗത്തെത്തുകയും ചെയ്തു. എവിലിൻ ലോപ്പസ് എന്ന വ്യക്തിയാണ് അത് താൻ നിർമ്മിച്ചതാണ് എന്ന് പറഞ്ഞ് രംഗത്തെത്തിയത്.

ഹാലോവീനുമായി ബന്ധപ്പെട്ട അലങ്കാരങ്ങൾക്ക് വേണ്ടി ഏതാനും വർഷങ്ങൾക്കു മുൻപ് താൻ കുമ്മായം ഉപയോഗിച്ച് നിർമിച്ച പാവയാണ് എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. മഴവെള്ളത്തിൽ പാവ ഒലിച്ചു പോയിരുന്നതായും അന്നുതന്നെ അഴുക്കുചാലിൽ പോയിട്ടുണ്ടാകും എന്ന് മനസ്സിൽ തോന്നിയിരുന്നു എന്നും ആരും സഹായിക്കാൻ ഇല്ലാത്തതുകൊണ്ട് അഴുക്കുചാൽ തിരഞ്ഞില്ല എന്നുമാണ് അദ്ദേഹം പറയുന്നത്.

പാവ പുറത്തെടുത്തു കഴിഞ്ഞ ഉടനെ തന്നെ അവർ വെള്ളമൊഴിച്ചു കഴുകി വൃത്തിയാക്കുകയും ചെയ്തു. അതോടുകൂടി ഫോട്ടോ എടുക്കുന്നവരുടെ ഈ വീഡിയോ പകർത്തുന്ന ഏവരുടെയും എണ്ണത്തിൽ വർധനവുണ്ടായി ഇത് കാരണമാണ് ഈ വിഷയം ഇത്രയും പെട്ടെന്ന് ലോകമൊട്ടാകെ അറിയാനും സമൂഹമാധ്യമങ്ങളിൽ ചർച്ച ആവാൻ കാരണം.

Be the first to comment

Leave a Reply

Your email address will not be published.


*