ഞാനും കാണിക്കും കാലുകൾ. യുവനടികൾക്ക് പിന്തുണയുമായി ഹനാൻ..

ഒറ്റദിവസം കൊണ്ട് കേരളം മുഴുവൻ ചർച്ച ചെയ്യപ്പെട്ട താരമാണ് ഹനാൻ. ഹനാൻ മീൻ വിൽക്കുന്ന ഫോട്ടോസ് സമൂഹാമാധ്യമങ്ങളിൽ വൈറലായിരുന്നു. ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചിരുന്നു ഹനാൻ. സ്കൂൾ വിട്ട് വന്നതിന് ശേഷം അതെ യൂണിഫോമിൽ മീൻ വിൽക്കുന്ന ഫോട്ടോസ് ആണ് അന്ന് വൈറലായാത്. ഇത് കണ്ട് കനിവ് തോന്നിയ ഒരുപാട് പേർ ഹാനാന് സഹായവുമായി എത്തി മോഡലിങ്ങിൽ താല്പര്യമുള്ള ഹാനാന് സിനിമയിലും ആൽബങ്ങളിലും അവസരങ്ങൾ തേടിയെത്തി.

ഇപ്പോൾ യുവനടിക്കെതിരെ നടക്കുന്ന സൈബർ ട്രോളുകൾക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് താരം.. ദിവസങ്ങൾക്കു മുൻപ് നടി അനശ്വര രാജൻ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച് ഫോട്ടോസ്‌ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തിരുന്നു ഒരുപാടുപേർ നടിക്കെതിരെ സൈബർ ട്രോളിംഗ് നടത്തിയിരുന്നു. ഈ വിഷയത്തിൽ പിന്നീട് ഒരുപാട് നടിമാർ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുകൊണ്ട് അനശ്വരയ്ക്ക്‌ സമൂഹമാധ്യമങ്ങളിൽ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ നടിമാരെ പിന്തുണച്ച് ഹനാനും വന്നിരിക്കുകയാണ്.

“സ്വാതന്ത്രത്തിന്റെ കാലുകൾ നിങ്ങളെ ചവിട്ടാൻ കൂടി ബലമുള്ളതാണ്.. അസഹിഷ്ണുതയുടെ കുരു പൊട്ടുന്ന വിജയ് പി നായർമാർ പ്ലീസ് ബാക്ക്..” എന്ന് ക്യാപ്ഷൻ ചേർത്തുകൊണ്ടാണ് ഹനാൻ ഒരു ചിത്രം പങ്കു വച്ചത്. ഇറക്കം കുറഞ്ഞ ഡ്രസ്സ്‌ തന്നെയാണ് ഹനാനും ഇട്ടിരിക്കുന്നത്.

ഇതിനെ അനുകൂലിച്ചും എതിർത്തുമുള്ള ഒരുപാട് കമെന്റുകളാണ് ഹനാന്റെ പോസ്റ്റിനു താഴെ വരുന്നത്..

Be the first to comment

Leave a Reply

Your email address will not be published.


*