കെ എസ് ആർ ടി സിക്കു മുമ്പിൽ കിലോമീറ്ററുകളോളം യുവാവിന്റെ ആഭാസം… അഡാർ പണി കൊടുത്ത് മോട്ടോർ വാഹന വകുപ്പ്

ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന് മുന്നിൽ കിലോമീറ്ററുകളോളം തലങ്ങുംവിലങ്ങും വണ്ടിയോടിച്ച് വഴിമുടക്കിയ യുവാവിനെ മുട്ടൻ പണി കൊടുത്ത് മോട്ടോർ വാഹന വകുപ്പ് രംഗത്ത്. സെപ്റ്റംബർ 26ന് ഉച്ചയ്ക്ക് ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന് മുന്നിൽ വഴിമുടക്കിയായി യുവാവ് തലങ്ങുംവിലങ്ങും വണ്ടിയോടിച്ച് ആഭാസം കാണിച്ചത് കിലോമീറ്ററോളം ദൂരമാണ്.

ബസ്സിലിരുന്ന് യാത്രക്കാർ പകർത്തി സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തതോടെ കൂടെയാണോ ആളെ മനസ്സിലാകുന്നത്. ഹെൽമെറ്റ് പോലുമില്ലാത്ത യുവാവാണ് ആഭാസ പ്രകടനത്തിന് മുതിർന്നിരിക്കുന്നത്. ബസ് യാത്രക്കാരും ജീവനക്കാരും ഒരുപാട് പറഞ്ഞെങ്കിലും അതിനെ ഒരിക്കൽ പോലും വക വെച്ചിട്ടില്ല എന്നാണ് സാക്ഷിമൊഴികൾ.

കോത്തായിമുക്കിലെ പ്രവീണ്‍ എന്ന യുവാവാണ് കെഎസ്ആർടിസി ബസിനെ വഴിമുടക്കി കിലോമീറ്ററുകളോളം തലങ്ങുംവിലങ്ങും ബൈക്കോടിച്ച് അഭ്യാസപ്രകടനം നടത്തിയത്. യാത്രക്കാരിൽ ആരോ ഒരാൾ പോസ്റ്റ് ചെയ്ത വീഡിയോ യിൽ നിന്നും ആളെ പിടി കിട്ടുകയും നിയമനടപടികൾ സ്വീകരിക്കുകയും ആണ് ഉണ്ടായത് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയിട്ടുണ്ട്.

കണ്ണൂരില്‍ നിന്ന് കാസര്‍ഗോടേയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന് മുന്നിലായിരുന്നു യുവാവിന്‍റെ ബൈക്ക് പ്രകടനം. കിലോമീറ്ററോളം തലങ്ങുംവിലങ്ങും അയാൾ വണ്ടി ഓടിച്ചിരുന്നു എന്നതിനെ സമൂഹമാധ്യമ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ തെളിവാണ്. ബസ് യാത്രക്കാരും ജീവനക്കാരും അടക്കം പല തവണ വിളിച്ചു പറയുന്നതായും പിന്തിരിപ്പിക്കാൻ ശ്രമം നടന്നതായും വീഡിയോയിൽ നിന്നും മനസ്സിലാകുന്നുണ്ട്.

അപകടകരമായി വാഹനം ഓടിച്ച് മാര്‍ഗതടസമുണ്ടാക്കിയതിനാണ് പിഴ മോട്ടോർ വാഹന വകുപ്പ് ചുമത്തിയിരിക്കുന്നത് മേൽവിലാസം ശക്തിയോടെ വീട്ടിൽ പോയായിരുന്നു നടപടി സ്വീകരിച്ചതും. സംഭവത്തേക്കുറിച്ച് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറും പരാതി നല്‍കിയിരുന്നു. 10500 രൂപയാണ് പിഴയീടാക്കിയത്. 

Be the first to comment

Leave a Reply

Your email address will not be published.


*