പ്രിയനടി ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ.. എല്ലാം പുഞ്ചിരിയോടെ നേരിടുന്ന ശരണ്യ..

രോഗക്കിടക്കയിലും പുഞ്ചിരിച്ച ശരണ്യ

സിനിമ സീരിയൽ നടി ശരണ്യയുടെ ദയനീയാവസ്ഥ വ്യക്തമാകുന്ന ഒരു ഫേസ് ബുക്ക് ലൈവാണ് ഇപ്പോൾ തരംഗമാകുന്നത്. എറണാകുളം പീസ് വാലി ഹോസ്പിറ്റലിൽ നിന്നും നാസർ മാനുക്കയാണ് ലൈവ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷത്തിനിടെ നടന്നത് ഏഴ് ശസ്ത്രക്രിയകളാണ്. പ്രാർത്ഥനയുമായി അമ്മ ഗീത ഒപ്പമുണ്ട്.

പീസ് വാലിയിൽ എത്തിയത് ഫിസിയോതെറാപ്പി ക്ക് വേണ്ടിയാണ് എന്നും ഇങ്ങോട്ട് കൊണ്ട് വരുമ്പോൾ ട്രോളിയിൽ ഒരനക്കവും ഇല്ലാത്ത അവസ്ഥയിലായിരുന്നു എന്നും ഇപ്പോൾ നടക്കാനും സംസാരിക്കാനും സാധിക്കുന്നു എന്നൊക്കെ അമ്മ ഗീതയാണ് ലൈവിൽ പറയുന്നത്. ഹോസ്പിറ്റലിൽ നിന്ന് ലഭിച്ച ചികിത്സക്കും ആശ്വാസത്തിനും ദൈവത്തിനോട് ആ അമ്മ നന്ദി പറയുകയും ചെയ്യുന്നുണ്ട്.

സിനിമാസെറ്റിലെ ആർക്ക് ലൈറ്റിനു പകരം ഓപ്പറേഷൻ തിയേറ്ററിലെ സർജിക്കൽ ലൈറ്റിനു കീഴിലായിരുന്നു ഇത്രത്തോളം ശരണ്യ.
താരപ്രഭയിൽ തിളങ്ങിനിൽക്കുമ്പോൾ പ്രതീക്ഷിക്കാതെ വന്നതാണ് രോഗം. ബ്രെയിൻ ട്യൂമറിനോടു പൊരുതി പലതവണ തിരിച്ചെത്തിയിരുന്നു. ഇപ്പോൾ അല്പമാണെങ്കിലും ആശ്വാസമാണ് എന്നാണ് വാക്കുകൾ.

ചില സമയങ്ങളിൽ പാടെ അവശയാകും. ശരീരത്തിന്റെ പ്രവർത്തനങ്ങളുടെ നിയന്ത്രണങ്ങൾ പലപ്പോഴും നഷ്ടമാകും. ഏത് ഘട്ടത്തിലാണെങ്കിലും പുഞ്ചിരിയാണ് എപ്പോഴും മുഖത്ത് എന്നാണ് കൂടെ ഉള്ളവരെല്ലാവരും പറയുന്നത്. അതുകൊണ്ടാണ് ഇപ്പോഴും തളർച്ചയില്ലാതത് എന്നും കൂടെയുള്ള അമ്മ പറയുന്നു.

2012-ലെ ഓണക്കാലത്ത് ഒരു സീരിയൽ സെറ്റിൽ തലകറങ്ങി വീഴുകയാണ് ആദ്യം കണ്ട അടയാളം. അപ്പോൾ ശരണ്യയെ സഹപ്രവർത്തകർ ആശുപത്രിയിലെത്തികുകയും തുടർന്നുള്ള പരിശോധനകളിൽ നിന്ന് ബ്രെയിൻ ട്യൂമർ ആണെന്ന് തിരിച്ചറിയുകയും ചെയ്യുകയായിരുന്നു. തുടർന്ന് ചികിത്സകളുടെ കാലം. ഇപ്പോൾ ഏഴു ഓപ്പറേഷനുകളാണ് ശരണ്യക്ക് നടത്തിയത്.

സാമ്പത്തികമായി ആകെ തകർന്ന അവസ്ഥയിലാണ് ഈ കുടുംബം. അച്ഛനില്ല. രണ്ടു സഹോദരങ്ങളുടെ പഠനച്ചെലവ് ഉൾപ്പെടെ ശരണ്യ ആയിരുന്നു നോക്കിയിരുന്നത്. കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ഇവർക്ക് സ്വന്തമായി വീടില്ല. ശ്രീകാര്യത്തിനു സമീപം വാടകയ്ക്കു വീടെടുത്താണ് ഇവർ താമസിക്കുന്നത്.

ശരണ്യയുടെ വേദനക്കാലത്ത് ഒപ്പംനിൽക്കുന്നത് നടി സീമാ ജി.നായരാണ്. അവർ കാരണത്താലാണ് ഇപ്പോൾ പീസ് വാലിയിലും ചികിത്സക്ക് എത്തിയത് എന്നാണ് അമ്മയുടെ വാക്കുകൾ. സിനിമ സീരിയൽ രംഗതെ പലരും സഹായിച്ചിട്ടുണ്ട് എന്നും വളരെ നന്ദിയോടെ അമ്മ ഓർക്കുന്നു.

ദൂരദർശനിലെ ‘സൂര്യോദയം’ എന്ന സീരിയലിലൂടെ ആണ് അഭിനയരംഗത്ത് എത്തുന്നത്. ഛോട്ടാ മുംബൈ’ തുടങ്ങിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകളിലും ‘ചന്ദനമഴ’ ‘കറുത്തമുത്ത് തുടങ്ങിയ സീരിയലുകളിലും തന്റെ കഥാപാത്രങ്ങളെ മികച്ചതാക്കിയത് കൊണ്ടാണ് താരം കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായത്.

Be the first to comment

Leave a Reply

Your email address will not be published.


*