റ്റിക്റ്റോക് സ്റ്റാർ ഹെലൻ ഓഫ് സ്പാർട്ടയെ മറന്നു കാണില്ല : പുതിയ ഫോട്ടോഷൂട്ടുമായി വീണ്ടും

യൂട്യൂബ് സെൻസേഷൻ ആണ് അർജുന്റെ വീഡിയോയിലൂടെ ലോക ശ്രദ്ധ നേടിയ ഹെലൻ ഓഫ് സ്പാർട്ടയെ മറന്നോ… പ്രശസ്തി കൈവന്നത് ടിക്കറ്റോക്കിലൂടെ ആണെങ്കിലും ആപ്പ് നിരോധിച്ചാലും പ്രശസ്തി എവിടെയും പോകില്ല. എന്നാൽ ഇപ്പോൾ ചർച്ച ഇതൊന്നുമല്ല. പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാകുന്നത്.

മല്ലു മ്യു എന്ന കമ്പനിക്ക് വേണ്ടി ഉണ്ണി വൈക്കം തന്റെ ക്യാമറ കണ്ണുകൾക്കൊണ്ട് ഒപ്പിയെടുത്ത ഹെലൻ ഓഫ് സ്പാർട്ടയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ താരംഗമാവുകയാണ്. വെറും ചിത്രങ്ങൾ മാത്രമല്ല ഇപ്പോഴിതാ ഫോട്ടോഷൂട്ടിന്റെ മേക്കിങ് വീഡിയോയും യൂട്യൂബിൽ വൈറലായി കഴിഞ്ഞു.

നിരോധിക്കപ്പെട്ട ടിക്ക് ടോക്ക് വീഡിയോയിലൂടെ ആണ് ഹെലൻ ഓഫ് സ്പാർട്ട യെ ലോകം അറിയുന്നത്. ധന്യ എസ് രാജേഷ് എന്നാണ് യഥാർത്ഥ നാമം. കാസർകോഡ് സ്വദേശികളായ രാജേഷ് സുജ ദമ്പതികളുടെ മകളാണ് ധന്യ. ബി എ ഇംഗ്ലീഷ് പഠിക്കുകയാണോ ധന്യ. പാർടൈം ആയി മോഡലിംഗും ആക്റ്റിംഗും ചെയ്യുന്നുണ്ട് താനും.

ടിക് ടോക് നിരോധിച്ചത് കൊണ്ട് പുതിയ വീഡിയോകളൊന്നും ചെയ്യാൻ കഴിയാറില്ല താരത്തിന്. അപ്പോൾ ഫോട്ടോഷോട്ടിൽ പിടിച്ചു കയറാനാണ് ഭാവം. എന്തായാലും പുതിയ ഫോട്ടോകൾ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
മഞ്ഞ ടോപ്പും ജീന്സുമിട്ടാണ് ചിത്രങ്ങൾ. വളരെ മനോഹരമായിട്ടുണ്ട് ചിത്രങ്ങൾ ഓരോന്നും.

സോഷ്യൽ മീഡിയയിൽ ലൈവിൽ വരുമ്പോഴെല്ലാം മോശമായ കമന്റിടുന്നവർക്ക് ചുട്ട മറുപടി നൽകൽ ഹെലന്റെ പതിവാണ്. അങ്ങിനെ ഒരുപാട് തവണ സോഷ്യൽ മീഡിയയെ പിടിച്ചു കുലുക്കിയ ആളാണ് ഹെലൻ ഓഫ് സ്പാർട്ട. ടിക് ടോകിൽ താരം വീഡിയോകൾ ചെയ്ത് തുടങ്ങിയിട്ട് അഞ്ച് മാസങ്ങളായപ്പോഴേക്കും 4 ലക്ഷത്തിലേറെ ഫോളോവേഴ്സ് ആയിരുന്നു ഹെലൻ ലഭിച്ചത്.

ഗുരുജിയുമൊത്തുള്ള ടിക് ടോക്കും അർജുൻ ചെയ്ത വീഡിയോയും കേരള പോലീസ് ധന്യ യെക്കുറിച്ചിട്ട വീഡിയോയും എല്ലാവരും ഏറ്റെടുത്തിരുന്നു. ഇതെല്ലാമാണ് പ്രശസ്തിക്കു പിന്നിൽ. രണ്ട് ഷോർട് ഫിലിമുകളിലും ധന്യ അഭിനയിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*