ആരാധകന്റെ ചെരുപ്പ് കൈ കൊണ്ട് എടുത്ത് കൊടുത്ത് തമിഴ് സൂപ്പർ സ്റ്റാർ വിജയ്

പോലീസ് സന്നാഹങ്ങളോടെ ഒരു പരിപാടിക്ക് വരുന്ന വിജയിയാണ് വീഡിയോയുടെ തുടക്കത്തിൽ നമുക്ക് കാണാൻ സാധിക്കുന്നത്. ആരാധകരുടെ തിരക്ക് മൂലം പോലീസ് പ്രയാസപ്പെടുന്നത് വീഡിയോയിൽ കാണാൻ കഴിയും അത്രത്തോളം ആരാധക പിന്തുണ വിജയിക്ക് ഉണ്ടല്ലോ. പിന്നെയാണ് ട്വിസ്റ്റ്‌. ഒരാളും ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവം.

ഒരു ആരാധകന്റെ കാലിൽ നിന്ന് ചെരുപ്പ് ഊരി വീണപ്പോൾ നിലത്തേക്ക് കുനിഞ്ഞു കൊണ്ട് ആ ചെരിപ്പ് നൽകിയ വിജയിയെയാണ് പിന്നീട് നമുക്ക് വീഡിയോയിലൂടെ കാണാൻ സാധിക്കുന്നത്. സാധാരണയിൽ സാധാരണക്കാരും പോലും അടുത്ത ഒരാളുടെ കാലിന് ചെരിപ്പ് വീണാൽ കൈകൊണ്ട് എടുത്തു കൊടുക്കുന്നത് പതിവില്ലാത്ത ലോകത്തിലാണ് നാമിന്ന് ജീവിക്കുന്നത് എന്ന് ഓർക്കുമ്പോഴാണ് ഈ പ്രവൃത്തിയുടെ വലിപ്പം മനസ്സിലാകുന്നത്.

സിനിമാ മേഖലയിൽ എന്നല്ല. പ്രമുഖർ ചെയ്യില്ല എന്നല്ല സാധാരണക്കാരും പോലും ചെയ്യാൻ മടിക്കുന്ന, ഇങ്ങനെയൊക്കെ ചെയ്താൽ അഭിമാനത്തിന് എന്തോ ക്ഷതം സംഭവിക്കും എന്ന് വിശ്വസിക്കുന്ന ലോകത്ത് ആണ് വിജയ് ഇങ്ങനെ ഒരു പ്രവർത്തിക്ക് മുതിർന്നത്. തിരിച്ചു കാറിൽ കയറി യാത്ര ചെയ്യുന്ന താരത്തെ വലിയ ആവേശത്തോടെയാണ് ആരാധകർ യാത്രയാക്കിയത്.

ഒരുപാട് സാമൂഹ്യ പ്രവർത്തനങ്ങളിൽ നിത്യേന പങ്കുകൊള്ളുന്ന താരമാണ് വിജയ്. കൊറോണ എന്ന മഹാമാരി ലോകത്തെ വലിഞ്ഞു മുറുക്കിയപ്പോൾ 1.3 കോടി രൂപ സംഭാവന ചെയ്തതും വലിയ വാർത്തയായിരുന്നു. തിളക്കമുള്ള മനസ്സിനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ലല്ലോ.

തമിഴിലാണ് അഭിനയിക്കുന്നത് എങ്കിലും ഇന്ത്യയിൽ ഒട്ടാകെ ആരാധകരുള്ള നടന വൈഭവമാണ് വിജയ്. ഭാഷ വ്യത്യാസമില്ലാതെ എല്ലാവരും സ്നേഹത്തോടെ ദളപതി എന്ന് വിളിക്കുന്നതും അത് കൊണ്ട് തന്നെ. രജനീകാന്ത് കഴിഞ്ഞാൽ തമിഴ്‌നാട്ടിൽ ഏറ്റവും കൊടുത്താൽ ആരാധകരുള്ള താരമാണ് വിജയ് എന്നാണ് കണക്കുകൾ.

ഇതുവരെ ചെയ്ത സിനിമകളെല്ലാം വമ്പൻ ഹിറ്റായിരുന്നു അഭിനയ പ്രഭാവത്തിന് പുറത്തേക്ക് മനുഷ്യസ്നേഹിയാണ് എന്നതിലാണ് ആരാധകർ കൂടുന്നതും വിജയങ്ങൾക്കു പുറകെ വിജയങ്ങൾ ഓരോന്നായി കടന്നുവരുന്നതും. സിനിമാ മേഖലയിൽ നില ഉറപ്പിക്കണം എങ്കിൽ പ്രേക്ഷകപ്രീതി വലിയ ഘടകം തന്നെയാണ്. ഇതിന് വിജയ്ക്ക് യാതൊരു കുറവുമില്ല.

തമിഴ്നാട്ടിലുള്ളതു പോലെ തന്നെ ആരാധകർ കേരളത്തിലും വിജയ്ക്കുണ്ട്. നിരവധി ഫാൻസ്‌ അസോസിയേഷനുകൾ അദ്ദേഹത്തിന്റെ പേരിൽ ഇവിടെ നിലനിന്നു പോരുന്നുണ്ട്. വിജയ് എന്ന നടനെക്കാൾ ആരാധകർ കൂടുതൽ സ്നേഹിക്കുന്നത് വിജയ് എന്ന മനുഷ്യ സ്നേഹിയെയാണ്. സ്നേഹമുള്ള മനസ്സിനെയാണ്.

“മറ്റു നടന്മാരെ പോലെയല്ല താര ജാഡ ഇല്ല അതുപോലെ അദ്ദേഹം ഇടുന്ന ഡ്രസ്സ് സിംമ്പിൾ ആയിരിക്കും” എന്നാണ് വീഡിയോക്ക് താഴെ ഒരു കമന്റ് ചെയ്തിരിക്കുന്നത് പറഞ്ഞത് 100% ശരി തന്നെ. അണിയുന്ന വസ്ത്രത്തിൽ പോലും വിനയം കാണിക്കുന്ന താരത്തെയാണ് നാം ഇതുവരെയും കണ്ടിട്ടുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*