ഒരു സഹോദരനെ പോലെ കൂടെ നിന്ന പോലീസുകാരൻ… ഈ നന്മ കാണാതെ പോകരുത്

അപകടം നടക്കുന്നത് കണ്ടാൽ ഒരു സെൽഫിയും നല്ലൊരു ഫോട്ടോയും എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചാൽ തങ്ങളുടെ ബാധ്യത തീരുന്നതു പോലെയാണ് ഇന്നത്തെ സമൂഹം. അതിനപ്പുറം ജീവന് വില കല്പിക്കുന്ന തരത്തിലുള്ള ഒരു പ്രവർത്തിയും ആരിൽ നിന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ല. അതാണ് ഇന്നത്തെ മാനുഷികതയും മാനവികതയും.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് കാഞ്ഞങ്ങാട് പോലീസ് ജയറാം എന്ന യുവാവിന്റെ പ്രവർത്തിയാണ്. ആരാണെന്നു പോലും അറിയാത്ത രണ്ടു പേര് അപകടത്തിൽ പെട്ടപ്പോൾ സഹോദരനെ പോലെ കൂടെ നിന്ന ജയറാം. അപകടത്തിൽ പെട്ടയാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ നിന്നാണ് ഇക്കാര്യം ലോകം അറിയുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

ഇന്നലെ രാത്രി ഒരു 8 മണിയോടടുത്ത് ഭാര്യയുമൊത്ത് കാഞ്ഞങ്ങാട് നിന്നും ബൈക്കിൽ വീട്ടിലേക്കു പോകുമ്പോളാണ് അപ്രതീക്ഷിതമായി ഒരു പട്ടി ബൈക്കിനു കുറുകെ ചാടുകയും അതിന്റെ മുകളിലൂടെ ബൈക്ക് കയറി 2 പേരും തെറിച്ചു റോഡിൽ വീഴുകയും ദേഹമാസകലം മുറിവേറ്റുറോഡിൽ കിടന്ന നമ്മളെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ചെറുപ്പക്കാരൻ പിടിച്ചു എഴുനേൽപ്പിക്കുകയും ബൈക്ക് സൈഡിൽ ഒതുക്കി വെക്കാൻ തന്റെ പരിചയക്കാരനോട് പറഞ്ഞു ഏല്പിച്ചുകൊണ്ട് ഒരു ഓട്ടോ വിളിച്ചു ഞങ്ങളെ കയറ്റി അരിമല ഹോസ്പിറ്റലിൽ എത്തിക്കുകയും അവിടെ മരുന്നുകളും ഇൻജെക്ഷനും മറ്റും വാങ്ങുകയും ഡോക്ടർ പരിശോധിച്ചു ഓർത്തോ ഡോക്ടറെ കാണിക്കാൻ റെഫർ ചെയ്യുകയും ചെയ്തു.

ആ സമയത്ത് ഞാൻ നാട്ടിലുള്ള സുഹൃത്തുക്കളെ വിവരം അറിയിച്ചിരുന്നതിനാൽ അവർ പുറപ്പെട്ടിരുന്നു. ഈ സമയം ആ ചെറുപ്പക്കാരൻ നമ്മളെടുത്തേക് വീണ്ടും വരുകയും അവർ വരുന്നവരെ കാത്തുനിൽക്കണ്ട നമുക്ക് വേഗം പോകാം എന്ന് പറഞ്ഞുകൊണ്ട് ഭരമേറിയ ഞങ്ങളുടെ 2 ബാഗുകളും എടുത്ത് ഓട്ടോപിടിക്കാൻ പോയി ഒരു ഓട്ടോയുമായി തിരിച്ചു വന്ന അയാൾ നേരെ സിറ്റി ഹോസ്പിറ്റലിൽ വിജയരാഘവൻ ഡോക്ടറെ കാണിക്കാം എന്ന് പറഞ്ഞു അവിടേക്കു കൊണ്ടുപോയി അവിടെയിറങ്ങി ഓട്ടോ ഡ്രൈവർക് പൈസ കൊടുക്കുകയായിരുന്ന എന്റടുത്തു വന്നു ഇതൊക്കെ നിങ്ങൾ എന്തിനു കൊടുക്കുന്നു എന്ന് പറഞ്ഞു വേഗം എന്നെയും ഭാര്യയെയും കൂട്ടി ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി..

എക്സറയുടെ പൈസയും അയാൾ അടച്ചു ഞങ്ങൾ 2 പേരുടെയും ബാഗ് എടുത്ത് അയാൾ അവിടെ ഇരുന്നു.. ഭാര്യയുടെ കയ്യിൽ പ്ലാസ്റ്റർ ഇടുന്ന സമയം ഞാൻ അടുത്ത് പോയി പേര് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു ” എന്റെ പേര് ജയറാം, കാഞ്ഞങ്ങാട് സ്റ്റേഷനിലെ പോലീസുകാരൻ ആണ്, സ്റ്റേഷൻ വണ്ടി എടുക്കുന്നു എന്ന്.. ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ പോകുമ്പോൾ ഒരു കാൾ വന്നപ്പോൾ നിർത്തി സംസാരിക്കുമ്പോൾ ആണ് അപകടം കണ്ടതെന്നു…

ഡ്യൂട്ടി കഴിഞ്ഞു എങ്ങനേലും എത്രയും വേഗം വീട് പിടിക്കാൻ നോക്കുന്ന പോലീസുകാർക്കിടയിൽ ഇങ്ങനെയൊരാൾ ഒരു 2 മണിക്കൂറുകളോളം ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഏതോ 2 പേർക്കുവേണ്ടി അവരുടെ ബന്ധുക്കൾ വരുന്നതുവരെ
സ്വന്തം സഹോദരനെപോലെ, സഹോദരിയെപ്പോലെ നോക്കുന്നു..

ഒടുവിൽ എല്ലാവരും വന്നപ്പോൾ യാത്ര പറഞ്ഞു പോകാൻ നിന്നപ്പോൾ ഞാൻ ഹോസ്പിറ്റലിൽ ചെലവാക്കിയ തുക നൽകുവാൻ നിന്നപ്പോൾ ആ ചെറുപ്പക്കാരൻ പറഞ്ഞ ഒരു വാക്കുണ്ട് ” ഇങ്ങനെ പൈസ വാങ്ങിയാൽ ഞാൻ ചെയ്തതിനെന്താണ് അർത്ഥമുള്ളതെന്നു ” ഇന്നത്തെ ലോകത്ത് ഒരു ആക്‌സിഡന്റിൽ പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിക്കാൻ മടിക്കുന്ന ഞാനുൾപെട്ട സമൂഹം ഈ ചെറുപ്പക്കാരനിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്…

ലാഭേച്ചയില്ലാതെ രാത്രിയിൽ അപകടത്തിൽപെട്ട അന്യരായ 2 പേരുടെ സഹായത്തിനെത്തിയ നിനക്ക് ഞങ്ങളുടെ കടപ്പാട് അറിയിക്കുന്നു… ഇനി എവിടെ കണ്ടാലും ആ മുഖം മറക്കില്ല

പ്രിയ സഹോദരൻ ജയറാം
നന്ദി… നന്ദി.. നന്ദി….

Be the first to comment

Leave a Reply

Your email address will not be published.


*