15 ലക്ഷം ബലൂണുകൾ ഒരുമിച്ച് ആകാശത്തേക്ക് പറത്തിയപ്പോൾ സംഭവിച്ചത്.

15 ലക്ഷം ബലൂണുകൾ ഒരുമിച്ച് ആകാശത്തേക്ക് പറന്നുയർന്നാൽ എന്ത് സംഭവിക്കും. കാണാൻ കണ്ണിന് നല്ല കുളിർമ ആയിരിക്കും. കാരണം വളരെ കുറച്ചു ബലൂണുകൾ തന്നെ ഒരുമിച്ച് ഒരു സ്ഥലത്ത് കാണുമ്പോൾ എല്ലാവർക്കും ഒരു ഇഷ്ടമാണ്. പക്ഷേ 15 ലക്ഷം ബലൂണുകൾ ഒരുമിച്ചു പറത്തിയപ്പോൾ സന്തോഷത്തേക്കാൾ അപ്പുറം ഒരുപാട് ദുഃഖങ്ങൾ ഉണ്ടായി. അന്നത്തെ ഒരു ദിവസം ഉണ്ടായ അപകടങ്ങൾ ചില്ലറയല്ല.

1986 സെപ്റ്റംബർ 27 നു അമേരിക്കയിലെ ക്ളീവ്ലെന്റ് എന്ന നഗരിയിലാണ് സംഭവം നടക്കുന്നത്. യുണൈറ്റഡ് വേ എന്ന ഒരു ചാരിറ്റി ട്രസ്റ്റ് എന്ന ഓർഗനൈസേഷൻ എന്ന സംഘടനയായിരുന്നു ഇങ്ങനെയൊരു കൂറ്റൻ ബലൂൺ ഫെസ്റ്റ് സംഘടിപ്പിച്ചത്. സംഘാടകരുടെ മനസ്സിൽ ഒന്നിലധികം താൽപര്യങ്ങൾ ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നു.

ബലൂൺ ഫെസ്റ്റ് നടത്തുന്നത് വഴി ലക്ഷ്യമിട്ട് ഒരു കാര്യം അതിൽ നിന്നും പിരിഞ്ഞു കിട്ടുന്ന പൈസ കൊണ്ട് പാവപ്പെട്ടവരെ സഹായിക്കണം എന്നായിരുന്നു. ഒരുപാട് പേർ പങ്കെടുക്കുന്ന ഫെസ്റ്റ് ആണല്ലോ അതുകൊണ്ട് പൈസയുടെ കാര്യത്തിൽ പഞ്ഞം ഉണ്ടാകില്ല എന്ന് സംഘാടകർ മനസ്സിൽ ഉറപ്പിച്ചിരുന്നു. അങ്ങനെ കിട്ടുന്ന പൈസ കൊണ്ട് പാവപ്പെട്ടവരുടെ ചികിത്സാചെലവ് അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഉപയോഗിക്കണമെന്നും സംഘാടകർ തീരുമാനിച്ചു.

ഇതിനപ്പുറത്തേക്ക് മറ്റൊരു വലിയ ലക്ഷ്യം കൂടി ഈ ബലൂൺ ഫെസ്റ്റ് നടത്തുന്നതിന് പിന്നിൽ സംഘാടകരുടെ ഹൃദയങ്ങളിൽ ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ ബലൂണുകൾ ഒരേസമയം ആകാശത്തേക്ക് പറത്തി വിടുക എന്ന ലോക റെക്കോർഡ് നേടിയ ഗിന്നസ് ബുക്കിൽ ഇടം പിടിക്കുക എന്നതായിരുന്നു ആ താൽപര്യം.

ഡിസ്‌നി‌നിലാൻഡിന്റെ മുപ്പതാം വാർഷികത്തിന് പത്തു ലക്ഷം ബലൂണുകൾ പറത്തി വിട്ടതാണ് ഇതിനു മുന്നേയുള്ള വേൾഡ് റെക്കോർഡ് എന്ന് പറയുന്നത്. ഇത് തകർക്കാൻ വേണ്ടിയാണ് 15 ലക്ഷം ബലൂണുകൾ എന്ന് കണക്ക് തന്നെ അവർ മുൻകൂട്ടി തയ്യാറാക്കാൻ കാരണം.

15 ലക്ഷം ബലൂണുകൾ ആകാശത്തേക്ക് ഒരേസമയം പറന്നുയർന്ന കാഴ്ച അപൂർവ്വമായ ഒരു അത്ഭുതം ആയിരിക്കുമെന്ന് തന്നെയായിരുന്നു എല്ലാവരുടെയും വിചാരം. പക്ഷേ നടന്നതു മറ്റൊന്നായിരുന്നു. വലിയ വലിയ ഒരുപാട് അപകടങ്ങൾ ക്ഷണിച്ചു വരുത്തി ഈ ഒരൊറ്റ ബലൂൺ ഫെസ്റ്റ് കാരണമായി.

15 ലക്ഷം ബലൂണുകൾ ഒരുമിച്ച് പറത്തിവിടാൻ ആണ് സംഘാടകർ തീരുമാനിച്ചത് കാരണത്താൽ തന്നെ ഒരുപാട് മാസങ്ങൾക്ക് മുമ്പ് തന്നെ ഇതിലേക്കുള്ള പ്രവർത്തനങ്ങളും തയാറെടുപ്പുകളും തുടങ്ങി വച്ചിരുന്നു. ആറു മാസം മുമ്പു മുതൽ തന്നെ ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കാരണം ഞൊടിയിടയിൽ തയ്യാറെടുപ്പുകൾ നടത്തി പരത്താൻ കഴിയുന്ന എണ്ണമല്ല 15 ലക്ഷം എന്നത്.

ഫെസ്റ്റ് നടക്കുന്ന ദിവസം രാവിലെ മുതൽ 2500റോളം വരുന്ന വളണ്ടിയേഴ്‌സ് ബലൂണിൽ ഹീലിയം നിറക്കാൻ തുടങ്ങി. 15 ലക്ഷം ബലൂണുകളിൽ ഹീലിയം നിറക്കുക എന്നത് വലിയൊരു കടമ്പ തന്നെയായിരുന്നു. രണ്ടായിരത്തി അഞ്ഞൂറോളം വരുന്ന വളണ്ടിയേഴ്സ് ഒരുമിച്ച് ശ്രമിച്ചത് കൊണ്ട് തന്നെയാണ് 15 ലക്ഷം ബലൂണുകളിൽ വ്യക്തമായി ഭംഗിയായും ഹീലിയം നിറക്കാൻ സാധിച്ചത. മുകളിലേക്ക് മൂന്നു വല വലിച്ചു കെട്ടുകയും ചെയ്തു.

ഒരുക്കങ്ങൾ ഏകദേശം ഉച്ചയ്ക്ക് രണ്ടുമണിയോടെ പൂർത്തിയായപ്പോഴാണ് ആകാശത്തേക്ക് 15 ലക്ഷം ബലൂണുകൾ ഉയർത്തി വിട്ടത്. സാധാരണ ഹീലിയം നിറച്ച ബലൂണുകൾ മുകളിലേക്ക് പൊങ്ങി അതിന്റെ ഹീലിയം അളവ് കുറയുന്നത് അഞ്ച് പതിയെ താഴേക്ക് വരികയാണ് ചെയ്യാറുള്ളത്. അത് പ്രതീക്ഷിച്ചാണ് സംഘാടകർ കാത്തിരുന്നത്. രണ്ടു മണിയോടെ ഉയർത്തിവിട്ട ഹീലിയം ബലൂണുകൾ ഏകദേശം രണ്ടു മൂന്നു മണിക്കൂറിനു ശേഷം താഴെ വരുമെന്നായിരുന്നു നിഗമനം.

എന്നാൽ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു കൊണ്ട് കാലാവസ്ഥ മാറിമറിയുകയാണ് ഉണ്ടായത്. ശക്തമായ ഇടിയും മിന്നലും കാറ്റും മഴയും എല്ലാം ഒരുമിച്ച് വന്നതോടുകൂടി നിഗമനങ്ങൾ എല്ലാം പാളി പോവുകയായിരുന്നു. പിന്നീട് കാലാവസ്ഥ കൂടുതൽ കൂടുതൽ മോശമായി. അതി ശക്തമായ കാറ്റും മഴയിൽ ഹീലിയം പോകുന്നതിനാണ് മുമ്പ് തന്നെ ബലൂണുകൾ ഒരുമിച്ചു താഴേക്ക് വരാൻ തുടങ്ങി.

ഇത് സംഘാടകർ തീരെ പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു. പ്രതീക്ഷ അതിന് മുമ്പ് തന്നെ ഹീലിയം ബലൂണുകൾ താഴേക്ക് വീണു തുടങ്ങിയ ഫലമായാണ് അപകടങ്ങൾ ഓരോന്നായി സംഭവിച്ചു തുടങ്ങിയത്. എന്തെല്ലാം അപകടങ്ങളാണ് സംഭവിച്ചത് എന്നറിയാൻ വീഡിയോ കാണാം.

Be the first to comment

Leave a Reply

Your email address will not be published.


*