കൂടെയില്ലെങ്കിലും ചിരുവിനെ കൂടെനിർത്തി മേഘ്ന.. സ്നേഹത്തിന്റെ മറ്റൊരു മുഖം എന്ന് സോഷ്യൽ മീഡിയ

കന്നട സിനിമാ നടൻ ചിരഞ്ജീവി സർജയുടെ  വിയോഗം വളരെയധികം വേദനയോടെയാണ് ലോകം കേട്ടത്. മരണ സമയത്ത് ചിരഞ്ജീവിയുടെ ഭാര്യയും മലയാളികളുടെ ഇഷ്ട താരവും ആയ മേഘ്‌ന ഗര്ഭിണിയായിരുന്നു എന്ന വാർത്തയും വളരെ ദുഃഖത്തോടെയാണ് പ്രേക്ഷകർ കേട്ടത്. തമിഴ് നടൻ അർജുൻ സാർജയുടെ അനന്തിരവൻ കൂടിയായിരുന്നു ചിരഞ്ജീവി.

ഈ വർഷം ജൂൺ 6ന് ആയിരുന്നു ഹൃദയാഘാതത്തെതുടർന്ന് ചിരഞ്ജീവി മരിക്കുന്നത്. മേഘ്‌ന ഗർഭിണിയാണെന്ന സന്തോഷം പ്രേക്ഷകരോട് പങ്കുവെച്ച് അധിക നാൾ കഴിയുന്നതിനു മുമ്പാണ് ഹൃദയാഘാതം മൂലം ചിരഞ്ജീവി മരണം വരിക്കുന്നതും. അപ്രതീക്ഷിതമായിരുന്നു ഈ വാർത്ത.

മരണ സമയത്ത് മേഘ്‌നയുടെ ഗർഭ കാലം തുടങ്ങിയതായിരുന്നു.  ഇപ്പോൾ കുഞ്ഞിനെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ് മേഘ്ന. നിറ വയറോടെ മേഘ്‌ന  ഭർത്താവിന്റെ അസാന്നിധ്യത്തിലും ചീരുവിനെ ചേർത്തു നിർത്തുകയാണ്. ഗർഭ കാലത്ത്‌ സാധാരണയായി സന്തോഷപൂർവം നടത്തപ്പെടുന്ന ചടങ്ങിൽ ചീരുവിന്റെ കട്ട് ഔട്ട് നിർത്തി അതിന് അരികിലാണ് മേഘ്ന ഇരുന്നത്.

മേഖനയാണ് ചടങ്ങിലെടുത്ത ഫോട്ടോകൾ പ്രേക്ഷകരുമായി പങ്കുവെച്ചത്. ഇൻസ്റ് ഗ്രാമിലൂടെയാണ് താരം ഫോട്ടോകൾ പങ്കുവെച്ചത്. യഥാർത്ഥ പ്രണയത്തിന്റെ പ്രതികളാണ് ഇരുവരും എന്നും മരണത്തിനുപോലും ഇരുവരെയും പിരിക്കാൻ സാധിക്കുകയില്ല എന്നും ആണ് ആരാധകർ കമൻറുകളിൽ അഭിപ്രായപ്പെടുന്നത്. ഇതിനോടകം തന്നെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

പ്രേക്ഷകർക്കിടയിൽ വളരെയധികം സ്വീകാര്യതയുള്ള ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് മേഘന രാജ്. സിനിമാതാരങ്ങളായ സുന്ദർ രാജിന്റേയും പ്രാമിള ജോഷായിയുടേയും മകളാണ് മേഘ്‌ന.

പത്ത് വർഷത്തെ സൗഹൃദത്തിന് ശേഷം 2018 ലാണ് കന്നഡ ചലച്ചിത്രനടൻ ചിരഞ്ജീവി സർജയും, മേഘ്നയും തമ്മിലുള്ള വിവാഹം നടക്കുന്നത്. രണ്ടു വർഷം മാത്രമേ ഒന്നിച്ചു ജീവിക്കാൻ ദൈവം കനിഞ്ഞുള്ളൂ. കുഞ്ഞു ചിരഞ്ജീവി ഗര്ഭത്തിലിരിക്കെ മേഘ്‌നയെ തനിച്ചാക്കി ചിരഞ്ജീവി യാത്രയായി.

Be the first to comment

Leave a Reply

Your email address will not be published.


*