ആദ്യ രണ്ട് വിവാഹബന്ധങ്ങളും വേർപ്പെടുത്തി.. മൗഷ്മിയുടെ ഇപ്പോഴത്തെ ജീവിതം..

മലയാള സിനിമാ പ്രേക്ഷകർ ഒരിക്കലും മറക്കാത്ത താരമാണ് മായാ മൗഷ്മി. അത്രത്തോളം പ്രേക്ഷകപ്രീതി നേടിയ കഥാപാത്രങ്ങളായിരുന്നു മായ അഭിനയിച്ചത് മുഴുവനും. ഒരുപാട് സിനിമകളിലും 45ഓളം സീരിയലുകളിലും ആയി മായ പ്രത്യക്ഷപ്പെട്ടത് അത്തരം കഥാപാത്രങ്ങളിലൂടെ ആയിരുന്നു. അതുകൊണ്ടുതന്നെ പ്രേക്ഷകഹൃദയങ്ങളിൽ സ്ഥിരം സാന്നിധ്യമാണ് മായ.

പകിട പകിട പമ്പരം കണ്ടവരാരും മായാമൗഷ്മി മറക്കില്ല ഇന്ന് വെറുതെ പറയുന്നതല്ല. അത്രത്തോളം ആകർഷകമായാണ് അതിലെ  കഥാപാത്രത്തെ മായ അവതരിപ്പിച്ചത്. ബാബ കല്യാണി,രൗദ്രം തുടങ്ങിയ സിനിമകളിൽ മായ വേഷമിട്ടിട്ടുണ്ട്. ഈ സിനിമകളിൽ അഭിനയത്തിന് ഒരുപാട് കൈയടി നേടിയ താരമാണ് മായ. തന്മയത്വം ഉള്ള അഭിനയ പ്രഭാവം കൊണ്ട് സ്ഥിര സാന്നിധ്യമായി പ്രേക്ഷക ഹൃദയങ്ങളിൽ ഇന്നും നിലനിൽക്കുകയാണ് താര മുഖം.

ഇപ്പോൾ കുറച്ചു കാലമായി മായയെ  അഭിനയ വീതിയിൽ കാണാറില്ല അഭിനയരംഗത്തു നിന്നും അൽപ്പം ഇടവേള എടുത്ത് മാറിനിൽക്കുകയാണ് താരമിപ്പോൾ.  ആര് ഇടവേള എടുത്താലും ഗോസിപ്പുകൾക്ക് കുറവ് ഉണ്ടാവാറില്ല അതു പോലെ തന്നെയാണ് മായയുടെ കാര്യത്തിൽ സംഭവിച്ചത് ഒരുപാട് ഗോസിപ്പുകൾ ഇടവേളകളിൽ  കേട്ടിരുന്നു പക്ഷേ ഒരു ഗോസിപ്പിന് പോലും മറുപടി നൽകാതെ മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തയാവുകയാണ് മായ ചെയ്തത്.

ഇപ്പോൾ മായാ താമസിക്കുന്നത് തന്റെ മൂന്നാമത്തെ ഭർത്താവിനെ കൂടെയാണ്. ആദ്യവിവാഹം വേർപിരിഞ്ഞ ശേഷം 2002 ലായിരുന്നു താരത്തിലെ രണ്ടാം വിവാഹം. രണ്ടാമത് വിവാഹം കഴിച്ച സീരിയൽ സംവിധായകനായ ഉദയകുമാറിനെ ആണ്. ആദ്യ വിവാഹത്തിൽ ഒരു കുഞ്ഞു ഉണ്ടായിരുന്നു പക്ഷേ ഉദയകുമാറിനെ വിവാഹം ചെയ്തതിനുശേഷം ആദ്യത്തെ കുഞ്ഞുമായി വേർപിരിഞ്ഞ് ആയിരുന്നു താമസം.

പക്ഷെ രണ്ടാം വിവാഹവും നിലനിന്നില്ല രണ്ടാം വിവാഹം  പിരിഞ്ഞതിനു ശേഷം ഇപ്പോൾ മൂന്നാമത്തെ ഭർത്താവിന്റെ കൂടെ ആണ് താരം. മാർക്കറ്റിങ് ഹെഡായി ജോലി നോക്കുന്ന വിപിൻ ആണ് ഇപ്പോൾ മായയുടെ ഭർത്താവ്. വിവാഹത്തിൽ അവർ സന്തോഷവതി  ആണെന്നും സന്തോഷത്തോടെ കുടുംബജീവിതം ആയി മുന്നോട്ടു പോവുകയാണ് അതിനുവേണ്ടിയാണ് അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് എന്നുമാണ് ഇപ്പോൾ താരത്തിന് വാക്കുകൾ സൂചിപ്പിക്കുന്നത്.

തനിക്ക് പുതിയതായി ഒരു മകൾ  പിറന്നിരിക്കുന്നു എന്നും അവളുടെ വളർച്ച ഘട്ടങ്ങളിൽ കൂടെ നിന്ന് ആസ്വദിക്കുകയാണ് താനെന്ന് അതിനു വേണ്ടി ജീവൻ അഭിനയ ജീവിതത്തിൽ നിന്ന് അല്പം മാറി നിൽക്കാൻ ആഗ്രഹിക്കുന്നു എന്നും ആണ് താരം പറഞ്ഞത്. തന്റെ കൊച്ചു രാജകുമാരി യുടെ പേര് നിഖിതാഷ എന്നാണെന്നും താരം വെളിപ്പെടുത്തി.
ഇപ്പോൾ മകൾക്ക് ആറു വയസ്സ് പ്രായമുണ്ട് സ്കൂളിലും പോയി തുടങ്ങി അതുകൊണ്ട് ഇനി സീരിയൽ-സിനിമ അഭിനയ ജീവിതത്തിലേക്ക് മടങ്ങിവരാം എന്നും ശക്തമായ ഒരു കഥാപാത്രത്തെ വേണ്ടിയുള്ള കാത്തിരിപ്പിലാണ് എന്നും താരം വ്യക്തമാക്കുന്നു.

മായാ മൗഷ്മി എന്നാണ് താരത്തിനെ യഥാർത്ഥ പേര് എല്ലാം ആരാധകരും ചോദിക്കുന്ന ഒരു പൊതുവായ ചോദ്യമാണ് എന്താണ് മൗഷ്മി എന്ന്.  പ്രേക്ഷകരുടെ സ്ഥിരമായ ഈ ചോദ്യത്തിനും ഇപ്പോൾ താരം മറുപടി നൽകുകയാണ്.  അത് ഭർത്താവിന്റെ പേര് അല്ല എന്ന് തന്നെ അച്ഛനുമമ്മയും തനിക്ക് ഒരു വ്യത്യസ്തമായ പേര് ഉണ്ടായിരിക്കണമെന്ന് അതിനുവേണ്ടി ചെറുപ്പത്തിൽ തന്നെ വെച്ച പേരാണ് മൗഷ്മി എന്നും താരം വെളിപ്പെടുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*