പൂർണിമയും ആനന്ദും അഭിനയത്തിനിടെ പ്രണയവും വിവാഹവും.. താരദമ്പതികളുടെ പ്രണയകഥ..

പൂർണിമയെ മറന്നോ.. സീരിയലുകളിലും സിനിമകളിലും തിളക്കമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് പൂർണിമ ആനന്ദ്. ആകർഷകമായ ഒരുപാട് വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ ഇന്നും ആ മുഖം മായാതെ കിടപ്പുണ്ട്. പൂർണ്ണിമയുടെ ഭർത്താവ് സീരിയൽ സിനിമാ രംഗങ്ങളിൽ ശ്രദ്ധേയമായ ആനന്ദണ്.  പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഈ താര ദമ്പതികൾ.

മലയാള സിനിമകളിൽ  പ്രണയിച്ച് വിവാഹം കഴിച്ച താര ദമ്പതികൾക്ക് പഞ്ഞമില്ല എങ്കിലും ആനന്ദും പൂർണിമയും  ഒരല്പം വ്യത്യസ്തമാണ്. സിനിമാ ലോകത്ത് ഒരു പ്രണയം ഉണ്ടാവുകയാണെങ്കിൽ അതിന്റെ തുടക്കം മുതൽ ഒടുക്കം വരെ ഉള്ളതും ഇല്ലാത്തതും ആയ കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്ന തരത്തിലാകും. പക്ഷേ ഇവരുടെ കാര്യത്തിൽ അത് സംഭവിച്ചില്ല.

സിനിമകളിലും സീരിയലുകളിലും ആനന്ദ് അഭിനയിച്ചതിൽ വില്ലൻ വേഷങ്ങളാണ് കൂടുതലും. അതുപോലെ തന്നെയാണ് പൂർണ്ണിമയുടെ കാര്യത്തിലും  സംഭവിച്ചത് അഭിനയിച്ചതിൽ അധിക വേഷങ്ങളും വില്ലത്തി വേഷങ്ങളായിരുന്നു. പിന്നീട് കുടുംബജീവിതത്തിൽ ഒരു വില്ലത്തി യും ഒരു വില്ലനും ഒരുമിച്ചപ്പോൾ പ്രേക്ഷകർക്കിടയിൽ അതൊരു തരംഗമായി.

ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ഇരുവരുടെയും കുടുംബ ജീവിതം സ്വകാര്യമായി തന്നെ നിന്നു. കുടുംബ ജീവിതത്തെക്കുറിച്ച് അധിക കാര്യങ്ങളും ആനന്ദ് പുറത്ത് വിട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ താരദമ്പതികളുടെ ജീവിതത്തിലെ ചില കാര്യങ്ങൾ പുറത്ത് വൈറലാവുകയാണ്. ആ കാര്യങ്ങൾ തുറന്നു പറഞ്ഞതിന് സന്തോഷത്തിലാണ് പ്രേക്ഷകരും.

മലയാള ചലച്ചിത്ര വേദിയിൽ ഒരുപാട് ആരാധകരുള്ള താരമാണ് ആനന്ദ ഭാരതി. പക്ഷേ എത്രപേർക്കറിയാം ആനന്ദ് മലയാളി അല്ല എന്ന് സത്യം. യഥാർത്ഥത്തിൽ ആനന്ദ് ജനിച്ചതും വളർന്നതും ഹൈദരാബാദിലാണ്. തമിഴ് സിനിമയിലായിരുന്നു അരങ്ങേറ്റവും. പക്ഷേ മലയാള സിനിമകളിലും സീരിയലുകളിലും ആയി   കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചു കൊണ്ടാണ് മലയാളി ആണെന്ന് വിചാരം  പ്രേക്ഷകർക്കിടയിൽ പ്രചരിച്ചത്.

സിനിമയിലും സീരിയലിലും സജീവമായ താരത്തിലെ പ്രണയം പക്ഷേ ഇവിടെ ഒന്നുമല്ല ഉണ്ടായത്. അത് ഒരു തമിഴ് ഷോര്‍ട്ട് ഫിലിമിന്റെ ചിത്രീകരണത്തിനിടെ കണ്ടിട്ടുള്ള പരിചയമാണ്. ഈ തമിഴ് ഷോർട്ട് ഫിലിം ആണ് ഇവരെ രണ്ടുപേരെയും കുടുംബജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്.അവിടം പൂര്‍ണ്ണിമയും ആനന്ദും തമ്മിലുള്ള സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും ഇപ്പോള്‍ കുടുംബ ജീവിതത്തിലേക്കും എത്തിച്ചു.

ഒളിമ്പ്യന്‍ അന്തോണി ആദം, ചിന്താമണിക്കൊലക്കേസ്, സേതുരാമയ്യര്‍ സിബി ഐ, മഞ്ഞുപോലൊരു പെണ്‍കുട്ടി തുടങ്ങിയ ഒരുപാട് നല്ല സിനിമകളുടെ ഭാഗമായി പ്രേക്ഷകഹൃദയങ്ങളിൽ സ്ഥിര സാന്നിധ്യമായി മാറിയ താരമാണ് പൂർണിമ.  കടമറ്റത്ത് കത്തനാര്‍ എന്ന സീരിയലില്‍ യക്ഷിയുടെ വേഷത്തിൽ പൂർണിമ പ്രത്യക്ഷപ്പെട്ടതും ഏറെ മറക്കാത്ത ഒരു വേഷമാണ്.

ഇപ്പോൾ അഭിനയിക്കുന്നില്ല അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുതിരിക്കുകയാണ് താരം കുടുംബവുമായി ഇതുവരെ ചെന്നൈയിലായിരുന്നു താമസം എന്നാൽ ഇപ്പോൾ ആനന്ധും  പൂർണിമയും തിരുവനന്തപുരത്തേക്ക് താമസം മാറുകയും അവിടെ ഒരു ബിസിനസിൽ ഏർപ്പെടുകയും ചെയ്തിരിക്കുകയാണ്. തിരുവനന്തപുരത്തെ പ്രശസ്തമായ സെന്‍സീറൊ എന്ന   റെസ്റ്റോറന്റ് ഇവരുടെതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*