അവൻ പാവമാണ് ; അവനെ കല്യാണം കഴിച്ചാലോ എന്ന് ആലോചിച്ചു ! വിവാഹത്തെ കുറിച്ച് സായി പല്ലവി..

മലയാള സിനിമാ പ്രേക്ഷകരുടെ ഒന്നടങ്കം കൈയ്യടി നേടിയ പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് സായി പല്ലവി. അതിനുശേഷവും ഒരുപാട് സിനിമകളുടെ ഭാഗമാകാൻ സായിപല്ലവി ഭാഗ്യം ലഭിച്ചു എങ്കിലും പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇന്നും തങ്ങി നിൽക്കുന്ന കഥാപാത്രമാണ് പ്രേമത്തിലെ ടീച്ചറുടെ വേഷം.

പ്രേമം സിനിമ സായി പല്ലവിയുടെ വിജയ ആഘോഷങ്ങളുടെ തുടക്കം ആയിരുന്നു എന്ന് വേണം പറയാൻ. കാരണം പ്രേമത്തിന് ശേഷം തെന്നിന്ത്യയിൽ തന്നെ മികച്ച നടികളിൽ ഒരാളായി തിളങ്ങുകയാണ് സായി പല്ലവി. ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങും തന്റെ അഭിനയ പ്രഭാവം പ്രകടിപ്പിക്കുവാനും സായിപല്ലവി അവസരങ്ങൾ കിട്ടി.

ഇപ്പോൾ പ്രണയ സങ്കൽപങ്ങളെ കുറിച്ചും ഇഷ്ടങ്ങളെ കുറിച്ചുമുള്ള തുറന്നു പറച്ചിലാണ് വൈറലാകുന്നത്. വളരെ വിനയ സ്വഭാവകാരിയായ ഇവരുടെ പ്രേക്ഷക പ്രീതി കാരണത്താൽ ഇത് സോഷ്യൽ മീഡിയ ഇളക്കി മറിച്ച് മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.

തന്നോട് ഒരിക്കൽ ഒരു പയ്യൻ സ്വന്തം മനസ്സിലുള്ള ഇഷ്ടം തുറന്നു പറഞ്ഞതിന് രസകരമായ സംഭവങ്ങളാണ് സായിപല്ലവി തുറന്നു പറയുന്നത്. ആ പയ്യൻ പറഞ്ഞത് ഇങ്ങനെയാണത്രേ. തനിക്ക് ഈ ലോകത്തെ ഏറ്റവും ഇഷ്ടം എന്റെ അമ്മയാണ് ആ അമ്മയോടുള്ള ഇഷ്ടം കഴിഞ്ഞാൽ പിന്നെ ഇഷ്ടം സായിപല്ലവി യോട്. ഇത് പറയുമ്പോൾ ആ പയ്യൻ കരയുന്നുണ്ടായിരുന്നു എന്നാണ് സായി പല്ലവി യുടെ വാക്കുകൾ.

ജോർജിയയിൽ ചേർന്ന സമയത്തായിരുന്നു സംഭവം. അതിനു ശേഷം സംഭവിച്ചത് വളരെ രസകരമായ ഒരു സംഭവമായിരുന്നു. പയ്യൻ തന്റെ മനസ്സിലുള്ള പ്രണയം സായി പല്ലവിയുടെ തുറന്നു പറഞ്ഞപ്പോൾ സായിപല്ലവി ചെയ്തത് അവന്റെ അമ്മയെ വിളിക്കുകയായിരുന്നു. ഞാൻ അവനെ കല്യാണം കഴിച്ചാലോ എന്നു ചോദിച്ചു എന്നും അവന്റെ അച്ഛനും അമ്മയും ക്ഷമയുള്ളവരായത് കൊണ്ട് തടികേടാകാതെ രക്ഷപ്പെട്ടെന്നും സായി പല്ലവി ചിരിച്ചുകൊണ്ട് പറഞ്ഞു.

സായി പല്ലവി ഒരുപാട് ആരാധകരുള്ള ഒരു താരമാണ്. ആരാധകർക്ക് എല്ലാം ഇപ്പോൾ അറിയേണ്ടത് എന്നാണ് സായി പല്ലവിയുടെ വിവാഹമെന്നാണ് പക്ഷേ ഇതിന് സായി പല്ലവിയുടെ ഉത്തരം അല്പം വിചിത്രമാണ്.
തന്നെ കെട്ടിച്ച് വിടാൻ ഇത്തിരി പാട് പെടുമെന്നാണ് വിവാഹം എപ്പോഴാണെന്ന് ചോദിക്കുന്നവരോട് എല്ലാം സായിപല്ലവി പറയുന്നത്.

ഉടനെയൊന്നും കല്യാണമുണ്ടാകില്ല എന്നും അഭിനയം തുടരണം എന്ന് തന്നെയാണ് തീരുമാനം എന്നും താരം വ്യക്തമാക്കുന്നു. അച്ഛനേയും അമ്മയേയും വിട്ട് എങ്ങോട്ടേക്കും ഇപ്പോഴില്ലെന്നും താരം പറഞ്ഞു. പ്രണയത്തെക്കുറിച്ചും കുടുംബ വിവാഹ സങ്കല്പങ്ങൾ കുറിച്ചുമുള്ള സായി പല്ലവിയുടെ ഈ തുറന്നു പറച്ചിലുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*