തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാൾ വിവാഹിതയാവുന്നു.. ഫോട്ടോസ് പങ്കു വെച്ച് താരം..

തെന്നിന്ത്യൻ താരം കാജൽ അഗർവാൾ വിവാഹിതയാകുന്നു എന്നാ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തന്റെ വിവാഹം വിശേഷവും സംരംഭകനായ ഗൗതം കിച്ച്‌ലുവാണ് വരൻ എന്നും ഒക്ടോബർ 30നാണ് വിവാഹം എന്നും താരം തന്നെയാണ് തന്നെ ഇൻസ്റ്റ ഗ്രാം അകൗണ്ടിലൂടെ പങ്കു വെച്ചത്.

വലിയ ആഘോഷങ്ങളോ ആൾകൂട്ടമോ ഇല്ലാതെ കൊവിഡ് സാഹചര്യമായതുകൊണ്ട് അടുത്ത ബന്ധുക്കൾ മാത്രമടങ്ങുന്ന സ്വകാര്യ ചടങ്ങിലാകും ഇരുവരും വിവാഹിതരാകുക എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രേക്ഷകർ സ്‌നേഹത്തോടെ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്.

‘ദി എലിഫന്റ് കമ്പനി’ എന്ന ഹോം ഡെക്കർ സ്ഥാപനം നടത്തുന്ന വ്യക്തിയാണ് ഗൗതം കിച്ച്‌ലു. രണ്ട് ദിവസമായി നടക്കുന്ന വിവാഹാഘോഷത്തിൽ സിനിമാ രംഗത്ത് നിന്നുള്ള അടുത്ത സുഹൃത്തുക്കളും പങ്കെടുക്കും. അതിനപ്പുറതേക്ക് നീളുന്ന ക്ഷണ പട്ടിക ഉണ്ടാകില്ല എന്നും പൂർണമായും സാമൂഹിക അകലവും മറ്റു പ്രോട്ടോക്കോളുകളും പാലിച്ചു കൊണ്ടായിരിക്കും വിവാഹം ആഘോഷം എന്നും ആണ് പ്രതീക്ഷ.

ഒക്​ടോബർ 30ന്​ ​ മുംബൈയിൽ വെച്ചായിരിക്കും വിവാഹം ആഘോഷങ്ങൾ നടത്തുക. ട്വിറ്ററിൽ വിവാഹ വാർത്തയോടൊപ്പം പങ്കുവെച്ച കുറിപ്പിൽ വിവാഹശേഷവും അഭിനയ രംഗത്തുണ്ടാകും എന്നും താരം പറയുന്നുണ്ട്. 35 വയസ്സാണ് ഇപ്പോൾ താരത്തിന്. കഴിഞ്ഞ മാസമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം.

Be the first to comment

Leave a Reply

Your email address will not be published.


*