പണി പാളിയ ചില ആകാശച്ചാട്ടങ്ങൾ : ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം

സാഹസിക വിനോദങ്ങളിൽ അസാധാരണമായ ഒന്നാണ് സ്കൈ ഡൈവിംഗ്. ഭയത്തെ അതിതീവ്രമായി നേർക്കുനേർ അഭിമുഖീകരിക്കേണ്ടി വരുന്ന വേറൊരു പ്രവൃത്തി   ഇല്ലെന്നു തന്നെ പറയാം.

എന്താണ് സ്കൈ ഡൈവിങ്..?? ചെറുവിമാനത്തിൽ പതിമൂവായിരം അടിക്കു മുകളിൽ സഞ്ചരിച്ച് വിമാനത്തിൽ നിന്നും പുറത്തേക്കു ചാടി ഭൂമിയിലെ വിസ്മയകരമായ കാഴ്ച്ചകൾ ആകാശത്തു നിന്നും ആസ്വദിച്ച് പാരച്യൂട്ടിൽ പറന്ന് തിരികെ നിലത്തിറങ്ങുന്ന അതിസാഹസികമായ കായിക വിനോദമാണ് സ്കൈ ഡൈവിംഗ്.

അമേരിക്കയിലെ ഹവായി, ദുബായിലെ പാം ജുമേയ്‌റ, ന്യൂസിലൻഡിലെ ക്വീൻസ്‌ലാൻഡ്, നേപ്പാളിലെ എവറസ്റ് സ്കൈ ഡൈവ്, സ്വിറ്റ്‌സർലണ്ടിലെ ലൗട്ടർബ്രുന്നെൻ തുടങ്ങിയവയാണ് ലോക പ്രശസ്തമായ സ്കൈ ഡൈവിംഗ് കേന്ദ്രങ്ങൾ. ഒരുപാട് പേര് സ്കൈ ഡൈവിങ് ചെയ്ത സ്ഥലങ്ങളാണ് ഇവയെല്ലാം.

ഈ സാഹസിക വിനോദത്തിന് ഏർപ്പെടുന്ന ഒരാളുടെ മനോധൈര്യം അളക്കൽ ആണ് വലിയ ഉപാധി ഇവിടെ. മറ്റു സാഹസിക വിനോദങ്ങളിൽ നിന്നും വിഭിന്നമായി സ്കൈ ഡൈവിംഗ് ചെയ്യാൻ 90% മനഃശക്തിയാണ് വേണ്ടത്, വെറും 10% കായികബലവും മതിയാവും എന്നാണ് ചെയ്തവരും ഇതിനെ കുറിച്ച് അറിയുന്നവർ എല്ലാവരും പറയുന്നത്.

സ്കൈഡൈവിംഗ് ചെയ്യാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും അതിസാഹസികമായ ആ വിനോദത്തിന് ഭാഗമാവാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും. എന്നാൽ ഈ മേഖലയിൽ അപകടങ്ങൾ ഒരുപാടുണ്ട്. അത്തരത്തിലുള്ള അപകടങ്ങളെ കുറിച്ച് അല്പം പറയാം.

എന്തായാലും മുതിർന്നവരിൽ നിന്ന് തുടങ്ങാം. 80 വയസ്സുള്ള ഒരു മുത്തശ്ശിയാണ് സ്കൈഡൈവിംഗ് ചെയ്യാൻ ഒരുങ്ങിയത്. അവരുടെ ചെറുപ്പം മുതൽ ഉള്ള ഒരു ആഗ്രഹമാണ് തന്റെ പിറന്നാളിന് ഒരു അതിസാഹസികമായി എന്തെങ്കിലും ചെയ്യണമെന്ന്. എന്തായാലും അവസരം ഒത്തു കിട്ടിയത് എൺപതാം പിറന്നാളിന് സുദിനത്തിൽ ആണ് എന്ന് മാത്രം.

എൺപതാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ സ്കൈഡൈവിംഗ് ആയി തിരഞ്ഞെടുക്കുകയാണ് ചെയ്തത്. പക്ഷേ സംഭവിച്ചത് വലിയൊരു അപകടം ആയിരുന്നു. സ്‌കൈ ഡൈവിങ് ചെയ്യുന്ന സമയത്ത് ചെറുതായിട്ട് ഇൻസ്ട്രക്റ്ററെ കയ്യിൽ നിന്നും അവർ വിട്ടു പോയി. ഭാഗ്യത്തിന് ഇൻസ്ട്രക്റ്ററ് എങ്ങനെക്കൊയെയോ താങ്ങി നിർത്തി ലാൻഡ് ചെയ്യുകയാണ് ഉണ്ടായത്.

ഇനി മറ്റൊരു അനുഭവം പറയാം അത് ഒരു വ്യക്തി ഫ്ലൈറ്റിൽ നിന്നും ചാടി സ്കൈഡൈവിംഗ് ചെയ്യാനൊരുങ്ങിയ അവസരമായിരുന്നു. ഉദ്ദേശം
വിശാലമായ ഒരു മരുഭൂമിയിൽ ലാൻഡ് ചെയ്യലായിരുന്നു. എന്നാൽ ഇതിലും ഒരു അപകടം ഉണ്ടായി. ഒരു വ്യക്തി ഫ്‌ളൈറ്റിൽ നിന്നും ചാടി സ്‌കൈ ഡൈവ് ചെയ്തു. ലാൻഡ് ചെയ്യുന്നതിന് മുമ്പായി കാലാവസ്ഥയിലുണ്ടായ വ്യതിയാനങ്ങൾ ആകെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.

കാറ്റിന്റെ ദിശ മാറുകയാണ് ചെയ്തത് അപ്പൊ അങ്ങനെ സംഭവിച്ചത് കൊണ്ട് തന്നെ പാരച്യൂട്ട് നിയന്ത്രിക്കാൻ ആ വ്യക്തിക്ക് കഴിഞ്ഞില്ല. നിയന്ത്രിക്കാൻ നിയന്ത്രണംവിട്ട് പാരച്യൂട്ടിൽ താഴെ നിർത്തിയിട്ടിരിക്കുന്ന ഒരു ജീപ്പിൽ പോയി ഇടിക്കുകയാണ് ചെയ്തത്. സാരമായ പരിക്കുകളോടെ അദ്ദേഹം രക്ഷപ്പെട്ടു എന്ന് വേണം പറയാൻ.

ഇതിനു സമാനമായ ഒരുപാട് അപകടങ്ങളും അബദ്ധങ്ങളും സ്കൈഡൈവിംഗ് മേഖലയിൽ സംഭവിച്ചിട്ടുണ്ട്. വിശദാംശങ്ങൾക്കായി വീഡിയോ കാണാം.

Be the first to comment

Leave a Reply

Your email address will not be published.


*