ലോകത്തിലെ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന 10 സ്ഥലങ്ങളും വിവരങ്ങളും വീഡിയോ..

തിരക്ക് പിടിച്ച ജീവിത സാഹചര്യത്തിലൂടെ ആണ് ഇന്നത്തെ മനുഷ്യർ കടന്നുപോകുന്നത്. എന്തിനും ഏതിനും സമയമില്ല എന്നതാണ് എല്ലാവരുടെയും പരാതി. എവിടേക്കെങ്കിലും ഒന്ന് യാത്രയ്ക്ക് ഇറങ്ങിയത് 5 മിനിറ്റ് പോലും ട്രാഫിക് ജാമിൽ കുടുങ്ങുന്നത് നമ്മൾക്ക് ആർക്കും സഹിക്കാൻ കഴിയില്ല. എന്നാൽ ലോകത്തിലെ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന ചില സ്ഥലങ്ങളെ കുറിച്ച് ചെറുതായൊന്നു മനസ്സിലാക്കാം.

ലോകത്തിലെ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന 10 സ്ഥലങ്ങളും ആ സ്ഥലങ്ങളിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന കുറച്ചു മണിക്കൂറുകൾയും കുറിച്ചുള്ള വിശദമായ വിവരങ്ങൾ ആണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വളരെ കൃത്യമായ അവതരണ ശൈലിയിലൂടെ വളരെ മനോഹരമായാണ് വീഡിയോ കൈകാര്യം ചെയ്തിരിക്കുന്നത്.

23 കോടി ജനസംഖ്യയുള്ള തായ്‌വാനിലെ മോട്ടോർബൈക്ക് സുനാമിയെ കുറിച്ചാണ് ആദ്യം പറയുന്നത്. പേര് കേട്ടാൽ അത്ഭുതം തോന്നേണ്ട കാര്യമില്ല. റൈബാൻ ഇൽ ഉയരത്തിൽ നിന്ന് താഴേക്ക് വരുന്ന ഒരു റോഡ് ഉണ്ട്. അവിടെ രാവിലെ ആയാൽ മോട്ടോർ ബൈക്കുകൾ ഒഴുകുന്നതു പോലെ തോന്നും ദൂരെനിന്ന് നോക്കുകയാണെങ്കിൽ അങ്ങനെ തന്നെയാണ് തോന്നുന്നത് എന്ന് വീഡിയോ കാണുമ്പോൾ മനസ്സിലാകുന്നുണ്ട്. ആ മണിക്കൂറുകൾ മോട്ടോർബൈക്ക് സുനാമി എന്ന പേരിനേക്കാൾ നല്ലൊരു പേരുകൊണ്ട് വിശേഷിപ്പിക്കാൻ കഴിയില്ല.

ബംഗ്ലാദേശിൽ ഒരുപാട് പേർ ഇസ്ലാം മത വിശ്വാസികൾ ആണെന്ന് എല്ലാവർക്കുമറിയാം. ബംഗ്ലാദേശിലെ തലസ്ഥാനനഗരിയായ ടാക്ക ആണ് അവരുടെ പ്രധാന കേന്ദ്രം. മുസ്ലിം ജനസംഖ്യയിൽ അധികവും മുസ്ലിംകൾ ആയതുകൊണ്ട് വർഷത്തിലെ ഈദ് കാലഘട്ടം അവർക്കിടയിൽ തിരക്കുപിടിച്ച കാലമാണ്. പക്ഷെ അത്ഭുതം ഇവിടെ ഒന്നും അല്ല ഏതു കാലഘട്ടത്തിലെ ട്രെയിനുകളാണ് തിരക്കുള്ള ത. ഒരു ട്രെയിനിൽ തന്നെ പതിനായിരത്തിൽപരം യാത്രക്കാർ ഈ സമയത്ത് ഉണ്ടാകുമത്രേ ട്രെയിനിനുള്ളിൽ സ്ഥലം ഇല്ലാത്തതിനെ കാരണത്താൽ ബോഗിക്ക് പുറത്തിരുന്ന് പോലും യാത്ര ചെയ്യൽ അവിടെ പതിവാണ്.

ജപ്പാനിലെ ടോക്കിയോ നഗരത്തെക്കുറിച്ച് എല്ലാവർക്കുമറിയാം ഒരുപാട് ബിസിനസ് സംരംഭങ്ങളും കച്ചവട സ്ഥലങ്ങളും ഓഫീസ് വർക്കുകളും മറ്റുമെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത് ടോക്കിയോയിൽ ആണ് ടോക്കിയോയിലെ രാവിലെതെ റെയിൽവേ സ്റ്റേഷൻ നോക്കിയാൽ നമ്മുടെ നാട്ടിലെ തിരക്കൊന്നും ഒന്നുമല്ല. പക്ഷേ ഒരു വ്യത്യാസമുണ്ട് നമ്മൾ മറ്റുള്ളവരെ തള്ളിക്കയറുന്നതുപോലെ അവിടെ സംഭവിക്കില്ല തന്റെ അവസരത്തിന് വേണ്ടി അവർ കാത്തു നിൽക്കുന്നു.

വേനീസിനെ കുറിച്ച് എല്ലാവർക്കുമറിയാം അത് വെള്ളത്തിന്റെ നാട് തന്നെയാണ് പല സ്ഥാപനങ്ങളും വീടുകളും മറ്റും ഉള്ളത് വെള്ളത്തിലാണ്. അതുകൊണ്ടുതന്നെ അവരുടെ ഗതാഗതമാർഗം കനാലുകളും കായലുകളും ആണ്. വെള്ളത്തിൽ ഒരു ട്രാഫിക് സിഗ്നൽ ഒന്നും ഇല്ലാത്തതു കൊണ്ട് തന്നെ കനാലിലും കായലുകളിലും അധിക സമയങ്ങളിലും ട്രാഫിക് ജാമുകൾ പതിവാണ്. നാം കാറൊക്കെ വാങ്ങുന്നതുപോലെ അവര് വാങ്ങുന്നത് വഞ്ചിയും ബോട്ടുമാണ് ഏറെപ്പേർക്കും സ്വന്തമായി വഞ്ചി അല്ലെങ്കിൽ ബോട്ടോ ഉണ്ടായിരിക്കും. അപ്പോൾപിന്നെ കായലിലെ ട്രാഫിക് ജാം ഇനെ കുറിച്ച് പറയേണ്ടതില്ലല്ലോ.

അടുത്തത് പറയുന്നത് ആംസ്റ്റർഡാം എന്ന നഗരത്തിലെ സൈക്കിൾ ജാമിനെ കുറിച്ചാണ്. നമ്മുടെ നാട്ടിൽ സൈക്കിൾ സവാരി യാത്രക്കാർ വളരെ കുറവാണ് പക്ഷേ ആംസ്റ്റർ നഗരത്തിൽ അങ്ങനെ അല്ല. പ്രായഭേദമന്യേ എല്ലാവരും ഉപയോഗിക്കുന്നത് സൈക്കിളുകൾ ആണ് അവിടെ ട്രാഫിക് ജാം ഉണ്ടാക്കുന്നത് സൈക്കിൾ യാത്രക്കാരാണ് എന്നതുതന്നെയാണ് അത്ഭുതം.

അടുത്തതായി വീഡിയോയിൽ പറയുന്നത് മുംബൈയിലെ ലോക്കൽ ട്രെയിനിൽ രാവിലെ കളിൽ കാണപ്പെടുന്ന തിരക്കാണ്. നമ്മുടെ ഒന്നും പ്രതീക്ഷകൾക്ക് അപ്പുറമാണ് ആ തിരക്കുകൾ എന്നാണ് വീഡിയോ കാണുമ്പോൾ മനസ്സിലാകുന്നത്. അതുപോലെ ദിവസത്തിലെ മിക്ക മണിക്കൂറുകളിലും തിരക്കനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന പ്രദേശമാണ് ചൈനയിലെ ബീജിംഗ്. എല്ലാ സംരംഭത്തെയും പ്രധാന കേന്ദ്രം ബീജിങ്ങിൽ ആയതുകൊണ്ട് ആയിരിക്കണം ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് വീഡിയോയിൽ പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*