ഒരുപാടുപേർ എന്നോട് ചോദിക്കാറുണ്ട് നിനക്ക് മാനവും മര്യാദയും ഇല്ലെ എന്ന്. സത്യത്തിൽ ഇത് അവർ അവരോട് തന്നെ ചോദിക്കേണ്ട ചോദ്യം അല്ലേ

മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും നർത്തകിയുമാണ് സാനിയ ഇയ്യപ്പൻ. 2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന മലയാള ചലച്ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നായികാ വേഷത്തിൽ എത്തിയ ആ കഥാപാത്രം താദാത്മ്യം പൂർവ്വം അഭിനയിച്ചത് കൊണ്ട് തന്നെ പ്രേക്ഷകപ്രീതിയും ഒരുപാട് നേടിയിരുന്നു.

ബാല ചാരമായി രംഗപ്രവേശനം ചെയ്ത ആളാണ് സാനിയ ഇയ്യപ്പൻ. ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലവും എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെ ബാല്യകാലവും അവതരിപ്പിച്ച ചെറുപ്പം മുതലേ മലയാള ചലച്ചിത്ര ആസ്വാദകരുടെ ഹൃദയത്തിൽ സ്ഥിര സാന്നിധ്യമായി മാറിയ താരമാണ് സാനിയ. അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചതും താരമായിരുന്നു.

മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഡി4 ഡാൻസ് റിയാലിറ്റി ഷോയിൽ സാനിയ പങ്കെടുത്ത ഒരു ഏറെ ശ്രദ്ധേയവും പ്രശംസവഹവും ആയിരുന്നു.  ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് താരം.  തന്റെ കൊച്ചുകൊച്ചു വിശേഷങ്ങളും ഫോട്ടോകളും പങ്കുവെച്ച് ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ താരം വൈറൽ ആകാറുണ്ട്.

ഇപ്പോൾ  താരത്തോട് പ്രേക്ഷകർ പ്രതികരിച്ചതിന് സൗമ്യമായ ഭാഷയിൽ മറുപടി നൽകുകയാണ് താരം. സദാചാരവാദികളോടാണ് മറുപടി. താരം പ്രതികരിച്ചത് ഇങ്ങനെ:

“ഞാൻ ഇടുന്ന ചിത്രങ്ങൾക്ക് താഴെ ഒരുപാട് മോശം കമൻറുകൾ ആണ് പല ചേട്ടന്മാരും നടത്താറുള്ളത്. എൻറെ വീട്ടുകാർക്ക് ഇല്ലാത്ത എന്ത് പ്രശ്നമാണ് ഇവർക്കുള്ളത് എന്ന് മനസ്സിലാകുന്നില്ല. ഒരുപാടുപേർ എന്നോട് ചോദിക്കാറുണ്ട് നിനക്ക് മാനവും മര്യാദയും ഇല്ലെ എന്ന്. സത്യത്തിൽ ഇത് അവർ അവരോട് തന്നെ ചോദിക്കേണ്ട ചോദ്യം അല്ലേ”

Saniya
Saniya
Saniya
Saniya
Saniya

Be the first to comment

Leave a Reply

Your email address will not be published.


*