സിനിമയിൽ അഭിനയിക്കാൻ ഒരുപാട് പേർ പറഞ്ഞിരുന്നു ക്ഷണിച്ചിരുന്നു.. എനിക്കതിൽ താല്പര്യമില്ല : ശ്രേയ ഘോഷാൽ

ഇന്ത്യ മുഴുവൻ ആരാധകർ ഉള്ള ഗായികയാണ് ശ്രേയ ഘോഷാൽ. ബംഗാൾ സ്വദേശിനിയായിട്ടും മലയാളത്തിലെ ശ്രേയയുടെ ഉച്ചാരണ ശുദ്ധി വളരെയധികം ശ്രദ്ധിക്കപ്പെട്ടതും പ്രശംസനീയവുമാണ്. വിവിധ ഭാഷകളിൽ ഉള്ള പാട്ടുകൾ പാടി ഹിറ്റാക്കിയ നായിക കൂടിയാണ് ശ്രേയ ഘോഷാൽ.

2002ൽ സീ ടിവിയിലെ സരിഗമ എന്ന ഷോയിൽ ഒരിക്കൽ ശ്രേയ ഘോഷാൽ പങ്കെടുത്തിരുന്നു. ആ സമയത്ത് സംവിധായകൻ സഞ്ജയ് ലീല ബനസലി പരിപാടി കാണാൻ ഇടയായത് ആണ് ശ്രേയ ഘോഷാലിന്റെ ഭാവി നിർണയിച്ചത് എന്നു വേണമെങ്കിൽ പറയാം. അന്നത്തെ ആ പാട്ടിന് ശേഷം ഉന്നതികളിൽ ഉന്നതികളിലേക്ക് ശ്രേയ ഘോഷാൽ കുതിക്കുകയാണ്.

നാഷണൽ അവാർഡ്, ഫിലിം ഫെയർ അവാർഡ്, മികച്ച പിന്നണി ഗായിക, കേരള സംസ്ഥാന അവാർഡ്, തമിഴ്നാട് സർക്കാരിന്റെ അവാർഡ്, സൗത്ത് ഫിലിം ഫെയർ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ താരം നേടിയിട്ടുണ്ട്. ഈ അവാർഡുകൾ എല്ലാം ഒന്നിലധികം തവണ ശ്രേയ ഘോഷൽനി ലഭിച്ചിട്ടുണ്ട് എന്നുള്ളത് തന്നെയാണ് ശബ്ദ മാസ്മരികതകൊണ്ട് ഇന്ത്യയൊട്ടാകെ ആരാധന വലയം തീർത്തതിന്റെ പിന്നിൽ എന്ന് നമുക്ക് ഉറപ്പിച്ചു പറയാം.

പ്രേക്ഷകപ്രീതിയും സ്നേഹവും ഒരുപാട് ലഭിക്കുന്ന താരമാണ് ശ്രേയ ഘോഷാൽ. പ്രേക്ഷകരോട് സംവദിക്കാനും താരം സമയം കണ്ടെത്താറുണ്ട്. ശ്രേയ ഒരു ചാനലിന് നൽകിയ പഴയ അഭിമുഖത്തിലെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.

ജീവിതത്തിൽ വലിയ ലക്ഷ്യങ്ങൾ ഒന്നുമില്ലാത്ത ഒരാളാണ് ഞാൻ എന്നും വെസ്റ്റേൺ മ്യൂസിക്കിൽ ശ്രദ്ധ കൊടുക്കാൻ ഒന്നും താല്പര്യമില്ല. അതല്ല എന്റെ ലക്ഷ്യം എന്നും വളരെ വിനയത്തോടെ താരം അഭിമുഖത്തിൽ പറയുന്നു.

കോളേജിൽ പഠിക്കുന്ന സമയത്ത് ഒരുപാട് ക്ലാസുകൾ ഈ പ്രൊഫഷണൽ തിരഞ്ഞെടുത്തത് കൊണ്ട് എനിക്ക് നഷ്ടമായിട്ടുണ്ട് പക്ഷേ അതിനപ്പുറത്തേക്ക് എനിക്ക് ഈ പ്രൊഫഷൻ കൊണ്ട് വലിയ നഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല എന്ന് സംതൃപ്തിയോടെയാണ് ശ്രേയ ഘോഷൽ സംസാരിക്കുന്നത്. കൊഴുപ്പടങ്ങിയ നിന്ന് ഒഴിവു ലഭിക്കുന്ന സമയങ്ങളിൽ പാട്ടിനും മറ്റുമായി സമയം ചെലവഴിക്കുന്നത് കൊണ്ട് സുഹൃത്തുക്കളുമൊത്ത് കറങ്ങാൻ എനിക്ക് പറ്റിയിട്ടില്ല എന്നും നിറപുഞ്ചിരിയോടെ താരം പറയുന്നു.

ഇത്രത്തോളം ഇന്ത്യയൊട്ടാകെ ആരാധകർ ഉണ്ടായിട്ടും അവർ ഒരിക്കലും സിനിമയിൽ അഭിനയിക്കാൻ ആവശ്യപ്പെട്ടിട്ടില്ല എന്ന് അഭിമുഖത്തിൽ ചോദിച്ചപ്പോൾ പുഞ്ചിരിച്ചുകൊണ്ട് ശ്രേയ ഘോഷാൽ നൽകിയ മറുപടിയാണ് വൈറലാകുന്നത് ഒരുപാട് ആരാധകർ അങ്ങനെ ചോദിച്ചിട്ടുണ്ട് എന്നും പക്ഷേ എനിക്ക് സിനിമ വിനയത്തോടെ തീരെ താല്പര്യമില്ല എന്നുമായിരുന്നു ശ്രേയ ഘോഷാൽന്റെ മറുപടി.

Shreya
Shreya

Be the first to comment

Leave a Reply

Your email address will not be published.


*