‘ഞാൻ എന്ത് ധരിക്കണമെന്ന് ഞാൻ തീരുമാനിക്കും’ ഞരമ്പന്മാർക്ക് എതിരെ തുറന്നടിച്ച് അപർണ..

സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുന്നത് അപൂർവമല്ല. ഇത്തരം പ്രവർത്തനങ്ങൾ താരങ്ങളുടെ പ്രേക്ഷക പ്രീതി വർധിപ്പിക്കാനും ശ്രദ്ധയാകർശിക്കാനും സഹായിക്കാറുണ്ട്. പക്ഷെ ഇവിടെയെല്ലാം സദാചാര വാദികൾ അരങ്ങു വാഴുന്ന കാഴ്ച്ചയാണ് നാം ഇടക്ക് കാണാറുള്ളത്.

പ്രമുഖ അവതാരകൻ ജീവയുടെ ഭാര്യ അപർണ പങ്കുവെച്ച ചിത്രങ്ങളോട് പ്രേക്ഷകർ മോശമായി പ്രതികരിച്ചതും അതിനെ തുടർന്നുണ്ടായ താരത്തിന്റെ കുറിക്കു കൊള്ളുന്ന മറുപടിയും ഇപ്പോൾ വൈറലാവുകയാണ്. മറ്റുള്ളവരുടെ സ്വാതന്ത്യത്തിലും താത്പര്യങ്ങളിലും കയറി അഭിപ്രായ പ്രകടനം നടത്തുന്നവരുടെ മുഖത്തടിക്കുന്നത് പോലെയുള്ള മറുപടിയാണ് അപർണ നൽകിയിരിക്കുന്നത്.

പ്രമുഖ അവതാരകൻ ജീവയുടെ പത്നിയാണ് അപർണ. സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോൾ തുടങ്ങിയ പരിചയം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വിവാഹത്തിലേക്കും ജീവയെയും അപർണ്ണയെയും എത്തിക്കുകയായിരുന്നു .

B

To all the creeps on my instagram… എന്ന അഭിസംഭോധനയോടെയാണ് അപർണ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആരംഭിക്കുന്നത്. ഇംഗ്ലീഷിലാണ് താരത്തിന്റെ പോസ്റ്റ്. താരം രോഷാകുലയായി എഴുതിയതാണ് എന്ന് ഓരോ വാക്കുകളും പറയാതെ പറയുന്നുണ്ട്. താരത്തിന്റെ പോസ്റ്റ് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുമ്പോൾ ഇങ്ങനെ വായിക്കാം.

“എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ എല്ലാ ഞരമ്പൻമാരുടെയും ശ്രദ്ധക്ക്… എന്റെ ഫോട്ടോസിൽ മോശം കമന്റിട്ടോ എന്നെ ബോഡി ഷേമിങ്ങ് നടത്തിയോ തകർക്കാൻ നിങ്ങൾക്കാവില്ല. അതിന് വേണ്ടി ശ്രമിക്കുക പോലുമരുത്. എന്ത് ധരിക്കണമെന്ന് എന്നുള്ളത് ഞാൻ തീരുമാനിക്കും. അത് ആത്മവിശ്വാസത്തോടെ ധരിക്കുകയും ചെയ്യും. IDGAF [I Don’t Give A Fk] ഓർക്കുക..!”

“എല്ലാ ഞരമ്പൻമാരായ പുരുഷന്മാരോടും ‘പെണ്ണാ’യി വരുന്നവന്മാരോടും എനിക്ക് വെറും പുച്ഛം മാത്രമേ ഉള്ളൂ. നിങ്ങൾ അത്രക്ക് വലിയ തോൽവികളാണ്. നിങ്ങളെ പോലെയുള്ള മാനസിക രോഗികൾ നന്നാവാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കാം.”

Be the first to comment

Leave a Reply

Your email address will not be published.


*