അഭിനയവും മോഡലിങ്ങും നിർത്തി ഇനി നന്മയുടെയും പരിശുദ്ധിയുടെയും പാതയിലേക്ക്.. സന ഖാൻ

അഭിനയവും മോഡലിങ്ങും നിർത്തി നന്മയുടെയും പരിശുദ്ധിയുടെയും പാതയിലേക്ക് തന്റെ ജീവിത പാത മാറ്റുകയാണ് എന്ന സന ഖാനിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.

മുന്‍ ബിഗ് ബോസ് മല്‍സരാര്‍ത്ഥി എന്ന നിലയിലും സന ഖാന്‍ പ്രശസ്തയാണ്. സന ഖാനിന്റെ പേരു കേട്ടാൽ തന്നെ അഭിനയിച്ച സിനിമകളും തകർത്താടിയ ഡാന്സുകളും ഓർമ വരുന്ന ഘട്ടത്തിലാണ് താരം ഇങ്ങനെ ഒരു വിവരം പോസ്റ്റ് ചെയ്യുന്നത്.

മാനവികതക്കായി നിലകൊണ്ടും സൃഷ്ടാവിന്‍റെ കല്‍പ്പനകള്‍ അനുസരിച്ചുമായിരിക്കും തന്‍റെ പുതിയ ജീവിതം എന്നാണ് സന കുറിപ്പിലൂടെ പറയുന്നത്. വിനോദ വ്യവസായം തനിക്ക്​ സമ്പത്തും പ്രശസ്​തിയും തന്നെങ്കിലും അതിനപ്പുറത്ത്​ മനുഷ്യൻ ഭൂമിയിലേക്ക്​ വന്നതിന്‍റെ യഥാർത്ഥ കാരണം മനസ്സിലാക്കിയാണ്​ തീരുമാനമെന്നും​ സന കുറിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

My happiest moment.. May Allah help me n guide me in this journey.
Aap sab mujhe dua Mai Shamil rakhe
ഇങ്ങനെയാണ് താരം തന്റെ പുതിയ തീരുമാനത്തെ കുറിച്ച പറഞ്ഞിരിക്കുന്നത്. തുടർച്ചയായി ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെ ഇക്കാര്യം സന വ്യക്തമാക്കുന്നുണ്ട്.

I cried an ocean of tears but nobody cared. I cried in sujood and Allah gave me sabr കടലുപോലെ കരഞ്ഞു, ആരും തിരിഞ്ഞു നോക്കിയില്ല, കരഞ്ഞ് കൊണ്ട് സുജൂദ് ചെയ്തു, പക്ഷേ അല്ലാഹു എനിക്ക് ക്ഷമ നല്‍കി’എന്നാണ് മറ്റൊരു പോസ്റ്റ്.

സന ഖാൻ തന്റെ പുതിയ തീരുമാനം ലോകത്തെ അറിയിക്കുന്നതിന്റെ തൊട്ടുമുമ്പ് ഇന്‍സ്റ്റാഗ്രാമിലെ പഴയ ഫോട്ടോകളും ഡാന്‍സ് വീഡിയോകളും പൂര്‍ണമായും ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. താരത്തിന്റെ ആരാധകർക്കെല്ലാം അമ്പരപ്പും അത്ഭുതവും വിട്ടുമാറാത്ത അവസ്ഥയാണ് ഇപ്പോൾ.

സന ഖാൻ..

Be the first to comment

Leave a Reply

Your email address will not be published.


*