ഫാത്തിമ്മത്ത് ഷംനയുടെ കഠിനാധ്വാനത്തിൻ്റെ ഫലം ഈ നേട്ടം… വെറും 35 ദിവസത്തിനുള്ളില്‍ പങ്കെടുത്തത് 628 ക്ലാസുകള്‍!

ലോക്ക് ഡൌൺ കാലം കൃത്യമായി ഉപയോഗിച്ച കാസർകോട് കാരി ഷംന നേടിയത് അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിൽ ഇടം. അത്ഭുതമാവുകയാണ് ഈ എം. ബി. യെക്കാരി. ഫാത്തിമ്മത്ത് ഷംന ലോക്ക് ഡൌൺ സമയത്ത് പങ്കെടുത്തത് അതും വെറും 35 ദിവസത്തിനുള്ളില്‍ 628 ക്ലാസുകള്‍ക്കാണ്.

മേല്‍പ്പറമ്പ സ്വദേശിനിയാണ് ഫാത്തിമ്മത്ത് ഷംന. കൊച്ചിയില്‍ എം ബി എ വിദ്യാര്‍ഥിനി ആയിരിക്കെ ആണ് 35 ദിവസത്തിനുള്ളില്‍ 628 ക്ലാസുകളില്‍ പങ്കെടുത്തത്. മൊബൈലിൽ തന്നെ സമയം ചിലവഴിക്കേണ്ടി വരുന്നതിന് ലോക്ക് ഡൗണിനെയും ഓൺലൈൻ വിദ്യാഭ്യാസത്തെയും പഴിക്കുന്നവരുടെ ഇടയിലാണ് ഷംന ഈ വലിയ നേട്ടം കൈവരിച്ചത്.

ഷംന പഠിക്കുന്നത് എംഇഎസ് ഐമറ്റ് കൊച്ചി മാറന്‍പള്ളി കോളേജിലാണ്. ഷംന പഠിക്കുന്ന കോളേജ് മുഖേനയാണ് കോഴ്‌സ്‌റാ ആപ്പ് വഴി ഓൺലൈൻ ആയി ഇംഗ്ലീഷ് ക്ലാസ്സ്‌ നടക്കുന്ന വിവരം ഷംന അറിയുന്നത്. ഓഗസ്റ്റ് 25 ന് ആരംഭിച്ച പരിപാടി സെപ്റ്റംബര്‍ 30 നാണ് അവസാനിച്ചത്. ഒരുപാട് ദിവസം 18 മണിക്കോറോളമാണ് ഈ ആപ്പ് വഴി ഇംഗ്ലീഷില്‍ ക്ലാസെടുത്തത്.

വെറും പതിനെട്ടു മണിക്കൂർ മാത്രമല്ല ഷംന പഠനത്തിന് വേണ്ടി ചിലവഴിക്കുന്നത്. കോഴ്സ് റാ ആപ് വഴിയുള്ള ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു പുറമെ രാവിലെ എട്ടുമുതല്‍ ഒന്നര വരെ ഗൂഗിള്‍ മീറ്റ് വഴി എംബിഎ പഠനവും ഷംന ഇതേ കാലയളവിൽ മുടങ്ങാതെ ചെയ്യുന്നുണ്ടായിരുന്നു. രണ്ടും ഒരുമിച്ചു വിജയകരമായി മുന്നോട്ടു കൊണ്ട് പോയി എന്നത് തന്നെയാണ് ഷംനയുടെ വിജയത്തിന്റെ ആധാരം.

അമേരിക്കൻ ബുക്ക്‌ ഓഫ് റെക്കോർഡിൽ നേരത്തെ ഈ റെകോർഡ് ഒരുപാട് മലയാളിക്ക് തന്നെയായിരുന്നു. അദ്ദേഹത്തിന്റെ റെക്കോർഡ് 88 ദിവസം കൊണ്ട് 520 ക്ലാസുകള്‍ ആയിരുന്നു. ഈ റെക്കോർഡ് അതിജയിച്ചു കൊണ്ടാണ് ഷംന ഒന്നാമത്തെത്തിയത്. രണ്ടുദിവസം മുൻപാണ് അമേരിക്കയിലെ അധികൃതര്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഈ വിവരം ഷംനയെ അറിയിക്കുന്നത്.

റെക്കോർഡ് ലഭിച്ചതിൽ പിന്നെ ഒരുപാട് ഓൺലൈൻ കോഴ്സുകളിൽ ചേരാൻ ഉള്ള അവസരം ഷംനക്ക് വന്നു ചേർന്നിട്ടുണ്ട്. അതിനെല്ലാം അപ്പുറം ഇനിയൊരു വേള്‍ഡ് റെക്കോര്‍ഡ് ലഭിക്കാന്‍ യു ആര്‍ എഫില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് ഷംന ഇപ്പോള്‍. കഴിഞ്ഞ 35 ദിവസം ഉറക്കമൊഴിഞ്ഞ് കഠിനധ്വാനം ചെയ്തതാണ് ഈ വിജയം എന്നാണ് ഷംനയുടെ വാക്കുകൾ.

ദേളി സഅദിയ്യ കോളേജില്‍ ബി ബി എ പഠനം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഷംന കൊച്ചയില്‍ എംബിഎക്ക് ചേര്‍ന്നത്. പഠനത്തിൽ മാത്രമല്ല ഷംനയുടെ തിളക്കം. വിവിധ കോളജുകളിലെ പരിപാടികളില്‍ അവതാരകയായും പ്രാസംഗികയായും എല്ലാം ഷംന തിളങ്ങിയിട്ടുണ്ട്. പാഠ്യ പാഠ്യതര വിഷയങ്ങളിലെല്ലാം ഷംന മികവ് പുലർത്തുന്നു എന്നതിന്റെ തെളിവാണിത്.

ഷംനയുടെ പിതാവ് ശരീഫ് ഒമാനിലെ ലുലു സൂപ്പര്‍ വൈസര്‍ ആണ്. പിതാവും മാതാവ് ഫൗസിയയും എല്ലാ പിന്തുണയും നൽകി ഷംനക്ക് ഒപ്പമുണ്ട്. അവളുടെ ആത്മാർഥമായ പ്രായത്നത്തിന് യോജിച്ച വിജയം ലഭിച്ച സന്തോഷത്തിലാണ് മാതാപിതാക്കൾ ഇപ്പോൾ.

Be the first to comment

Leave a Reply

Your email address will not be published.


*