പ്രണയത്തിലാണ് വിവാഹം ഉടനുണ്ടാകും.. ചന്ദനമഴയിലെ അമൃത..

ജനപ്രീതി കൊണ്ടും ആരാധകരുടെ ആധിക്യം കൊണ്ടും റേറ്റിംഗിൽ മുൻനിരയിലുണ്ടായിരുന്ന സീരിയലാണ് ചന്ദനമഴ. ചന്ദനമഴ എന്ന കഥയും അതിലെ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഇപ്പോഴും പ്രിയപ്പെട്ടവരായി തുടരുന്നതും അതുകൊണ്ടുതന്നെ. പ്രകൃതി പ്രകൃതിദത്തമായ അഭിനയ വൈഭവങ്ങൾ കൊണ്ട് ഓരോ അഭിനേതാവും പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു.

പൊതുവേ ഒരുപാട് നല്ല അഭിപ്രായങ്ങൾ നേടിയ കഥാപാത്രമാണ് അമൃത എന്ന കഥാപാത്രം. അത് അവതരിപ്പിച്ചിരുന്നത് മേഘ്ന ആയിരുന്നു. ഒരുപാട് ആരാധകരുള്ള ഒരു താരമായിരുന്നു മേഘ്ന. തന്റെ സമയത്ത്  ഭാവാഭിനയ പ്രഭാവം കൊണ്ട് ഒരുപാട് ജനപ്രീതി നേടാനും മേഘ്നയ്ക്ക് സാധിച്ചു. വിവാഹം കഴിഞ്ഞതോടെയാണ് താരം സീരിയലിൽ നിന്ന് പിന്മാറിയത്.

മേഘ്നയ്ക്ക് പകരം വന്ന താരമാണ് വിന്ദുജ. മേഘ്നയെ ഒരുപാട് ഇഷ്ടപ്പെട്ട അതുകൊണ്ടുതന്നെ ഈ മാറ്റം ആരാധകർക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്ന് തന്നെ വേണം പറയാൻ പക്ഷേ വിന്ദുജ തന്റെ അഭിനയ വൈദഗ്ദ്ധ്യം കൊണ്ട് അതിനെ മറികടന്നു. ഇപ്പോൾ മേഘ്നയെ പോലെ തന്നെ വിന്ദുജക്കും ആരാധകർ ഏറെയാണ്.

വിന്ദുജ യെ കുറിച്ചുള്ള പുതിയ വിശേഷം ആണ് ഇപ്പോൾ തരംഗമായി സോഷ്യൽ മീഡിയയിൽ മുന്നേറിക്കൊണ്ടിരിക്കുന്നത്. തന്റെ പ്രണയം തുറന്നു പറയുകയാണ് വിന്ദുജ. പ്രണയമുണ്ടെന്നുള്ള കാര്യം മറച്ച്‌ വെക്കാനാഗ്രഹിക്കുന്നില്ല എന്നും കോളേജ് കുട്ടികളുടേത് പോലെ ലവർ എന്ന പ്രയോഗമൊന്നും നൽകാൻ താൽപര്യമില്ലെന്നും വൈകാതെ തന്നെ തന്റെ വിവാഹമുണ്ടാവുമെന്നും താരം പറഞ്ഞു

എല്ലാ മേഖലയിലും കൈയ്യൊപ്പ് പതിപ്പിച്ച താരമാണ് വിന്ദുജ. അഭിനയത്തിൽ മാത്രമല്ല മോഡലിങ്ങിലും താരം വേഷമിട്ടിട്ടുണ്ട്. ചന്ദനമഴ ആദ്യമല്ല ആത്മസഖി ഉൾപ്പെടെയുള്ള ഒരുപാട് നല്ല പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതും പ്രേക്ഷകമനസ്സുകളിൽ തീരെ സാന്നിധ്യം ആവാൻ തക്കതും  ആയിരുന്നു

എല്ലാ വേഷവും തനിക്ക് ചേരുമെന്നും വിന്ദുജാ  തെളിയിച്ചിട്ടുണ്ട്. മോഡേൺ വേഷമാണ് താരത്തിന് കൂടുതലിഷ്ടം എങ്കിലും തനിനാടൻ വേഷത്തിലും താരം തിളങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ താരത്തെ കുറിച്ച് പരന്നിരുന്ന വാർത്തകൾ  തലക്കനം ഉണ്ട് എന്നതായിരുന്നു പക്ഷേ താരം ഒരു സാധാരണക്കാരി ആണ് എന്നാണ് താരത്തിനെ തന്നെ വാക്കുകൾ.

Be the first to comment

Leave a Reply

Your email address will not be published.


*