ദുൽഖറിന്റെ നായിക വഫ ഖദീജ റിയൽ ലൈഫിൽ ഇനി വക്കീൽ..

മലയാള ചലച്ചിത്ര ലോകത്ത് തിളങ്ങി നിൽക്കുന്നവർ പലരും മറ്റു പ്രൊഫെഷണൽ മേഖലയിലും തങ്ങളുടെ ധിഷണാ വൈഭവം കൊണ്ട് ശ്രദ്ധ നേടിയവരാണ്. മെഡിക്കൽ രംഗത്തും അഭിഭാഷകരുടെ നിരയിലും താരങ്ങൾ അനവധിയാണ്. ആ കൂട്ടത്തിലേക്ക് ഒരു യുവ താരം കൂടെ പങ്കു ചേർന്നതിന്റെ വിജയ ഘോഷത്തിലാണ് സോഷ്യൽ മീഡിയ.

മലയാള സിനിമക്ക് വഫ ഖദീജ റഹ്മാൻ പുതുമുഖ നടിയാണ്. താരം ഇനി റിയൽ ലൈഫിൽ അഭിഭാഷകയായി തിളങ്ങും എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. തിരുവനന്തപുരത്തെ നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നിന്നാണ് വഫ എല്‍ എല്‍ ബി ബിരുദം നേടിയിരിക്കുന്നത്.

കോവിഡ് പ്രതിസന്ധി മറികടക്കാൻ ഓണ്ലൈൻ വിദ്യാഭ്യാസ മാർഗങ്ങൾ ഉപയോഗപ്പെടുത്തിയാണ് താരം തന്റെ നിയമ പഠനം പൂർത്തിയാക്കിയത്. കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുവാൻ വഫ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. കൂടാതെ ക്യാമ്പസ് ഇന്റർവ്യൂ വഴി ഏർണെസ്റ് & യങ്ങ് എന്ന കമ്പനിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വളരെ കുറഞ്ഞ കഥാപാത്രങ്ങൾ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് വഫ. പ്രകൃതിപരമായതും ആകർഷണീയമായതും ആയ അഭിനയം താരത്തിന്റെ സ്വത സിദ്ധമായ ശൈലിയാണ്. അതുകൊണ്ട് തന്നെയാണ് എണ്ണത്തിൽ കുറഞ്ഞ കഥാപാത്രങ്ങളിലൂടെ പോലും വലിയ ആരാധക വലയം സൃഷ്ടിക്കാൻ താരത്തിന് സാധിച്ചത്.

പതിനെട്ടാം പടി, വരനെ ആവശ്യമുണ്ട് എന്നീ സിനിമകളിലാണ് ഇതുവരെ വഫ ഖദീജ റഹ്മാൻ അഭിനയിച്ചത്. അരങ്ങേറ്റം കുറിച്ചത് പതിനെട്ടാം പടിയിലായിരുന്നു. കരിയറിലെ രണ്ടാമത്തെ സിനിമയിൽ തന്നെ ദുൽഖറിന്റെ നായികയായി വേഷമിടാൻ കഴിഞ്ഞത് അഭിനയ വൈഭവം വിളിച്ചു പറയുന്നതാണ്.

ദക്ഷിണ കര്‍ണാടകയിലെ ബ്യാരി വിഭാഗത്തില്‍ പെട്ട കുടുംബത്തിലാണ്  വഫയുടെ ജനനം. ബ്യാരി സാഹിത്യ അക്കാദമി മുന്‍ പ്രസിഡന്റും അറിയപ്പെടുന്ന അഭിഭാഷകനുമായ എം.ബി. അബ്ദുള്‍ റഹമാന്റെ പേരക്കുട്ടി കൂടിയാണ് താരം. ബ്യാരി ഭാഷ സംസാരിക്കാൻ അറിയാമെന്നു കൊണ്ടാണ് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് എന്നാണ് താരത്തിന്റെ വാക്കുകൾ.

Be the first to comment

Leave a Reply

Your email address will not be published.


*