10 വർഷം.. 10 മക്കൾ.. പുതിയൊരതിഥിയെയും കാത്ത് കുടുംബം..

അമേരിക്കയിലെ ന്യൂ മെക്സിക്കോയിലുള്ള ഏറ്റവും വലിയ കുടുംബത്തെ പരിചയപ്പെടാം. പാസ്റ്റർ ക്രിസ് ആണ്  ഗൃഹനാഥൻ. ഇദ്ദേഹത്തെ കൂടാതെ വീട്ടിലുള്ളത് ഭാര്യയും 10 മക്കളുമാണ്. 10 മക്കൾ ഒരാൾക്ക് ഉണ്ടാവുക എന്നത് വലിയ അത്ഭുതം ഉള്ള കാര്യമല്ല. പക്ഷേ ഈ 10 മക്കൾ അത്ഭുതം ആകുന്നത് 10 വർഷം കൊണ്ടാണ് അവർ ഉണ്ടായത് എന്ന വിവരം അറിയുമ്പോഴാണ്.

എല്ലാ വർഷവും ഓരോ പ്രസവം ക്രിസ്ന്റെ  ഭാര്യയെ സമ്മതിക്കണം അല്ലേ. ഒ​രു മാ​സം ഭ​ക്ഷ​ണ​ത്തി​ന് മാ​ത്രം ഈ കുടുംബത്തിന് ചിലവാകുന്നത് 73,000 രൂ​പയാണ്.  അമേരിക്കയിലെ ന്യൂ മെക്സിക്കോയിലാണ് ഈ കുടുംബം താമസിക്കുന്നത്. അവരുടെ നഗരത്തിലെ ഏറ്റവും വലിയ കുടുംബം അവരുടേതാണ് എന്ന് വളരെ അഭിമാനപൂർവ്വം ആണ് ആ ദമ്പതികൾ പറയുന്നത്.

2008 ഒ​ക്‌​ടോ​ബ​റി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. കഴിഞ്ഞ ഓരോ വർഷവും ഓരോ കുട്ടികൾക്ക് ജന്മം നൽകി. രണ്ട് കുട്ടികളുണ്ട് ഗർഭം അലസി പോയി അതല്ലെങ്കിൽ 12 മക്കൾ ആയേനെ. ആ​റ് ആ​ൺ​കു​ട്ടി​ക​ളും നാ​ല് പെ​ൺ​കു​ട്ടി​ക​ളു​മാ​ണ് ഇപ്പോൾ ദമ്പതികൾക്ക് ഉള്ളത്. 10 മക്കളും അച്ഛനും അമ്മയും കൂടെ സന്തോഷപൂർവ്വം കഴിയുന്ന ഒരു കുടുംബമാണ് ഇവരുടേത്.

ക്ലി​ന്‍റ് (10), ക്ലേ (9), ​കേ​ഡ് (8), കാ​ലി (7), കാ​ഷ് (5), ഇ​ര​ട്ട​ക​ളാ​യ കോ​ൾ​ട്ട്, കേ​സ് (5) ക​ലീ​ന (3), കെ​യ്ഡ്യൂ (2) കോ​രാ​ലി (1) എ​ന്നി​ങ്ങ​നെ​യാ​ണ് അ​വ​രു​ടെ പേ​രും വ​യ​സും. ഭാര്യ ഇപ്പോഴും ഗർഭിണിയാണ് എന്ന വിവരം വളരെ സന്തോഷത്തോടെ കൂടെ ഭർത്താവ് അറിയിച്ചു. 33 ആഴ്ച ഗർഭം ഉണ്ട് ഇപ്പോൾ അവർക്ക്.

ഈ നവംബറിലാണ് ഗർഭകാലം അവസാനിച്ച അവരുടെ കൂട്ടത്തിലേക്ക് പതിനൊന്നാമത്തെ അതിഥി കൂടി വരുന്നത്. ഇത് പതിനൊന്നാമത്തെ ചെറുപ്പമാണ് അപ്പോൾ പ്രസവം നിർത്താൻ ഉദ്ദേശം ഉണ്ടോ എന്ന് ചോദിക്കുന്നവരോട് ഇല്ല എന്നും 12 മക്കളാണ് തന്റെ ആഗ്രഹം എന്നുമാണ് കോർട്ട് നീ പറയുന്നത്. ഇതിനിടയിൽ രണ്ട് ഗർഭം അലസിപ്പോയതിന്റെ വേദനയും കാണാം.

12 മക്കൾ ആകുമ്പോൾ തങ്ങളെ കൂടെ കൂട്ടി 14 പേരുള്ള കുടുംബം ആകും അതാണ് ആഗ്രഹം എന്നാണ് കോർട്ട് യുടെ വാക്കുകൾ. മക്കൾ അധികമാകുന്ന അതുകൊണ്ട് ജോലി ഭാരമോ മറ്റൊന്നും ഇതുവരെ അനുഭവപ്പെട്ടിട്ടില്ല എന്നും മുതിർന്ന കുട്ടികൾ ജോലിയിൽ സഹായിക്കാറുണ്ട് എന്നും കോർട്ട് നീ പറഞ്ഞു. 7 30ന് രാവിലെ പണികൾ ആരംഭിക്കുന്നത് പ്രയാസമൊന്നും കൂടാതെ ഇതുവരെയും എത്തിയിട്ടുണ്ട്.

മക്കൾ കൂടുന്നതിനനുസരിച്ച് സാമ്പത്തിക ബാധ്യത സ്വാഭാവികമായും കൂടുമല്ലോ അതുകൊണ്ട് വസ്ത്രങ്ങൾ എടുക്കുന്നത് വളരെ കുറവാണ് ഈ കുടുംബം മുതിർന്ന കുട്ടികൾ ഉപയോഗിച്ച് വസ്ത്രം ഇളയമകൾ ഉപയോഗിക്കും അവർക്ക് അതിൽ സന്തോഷം മാത്രമാണ് ഉള്ളത്. അതുപോലെ വർഷത്തിലൊരിക്കൽ മാത്രം യാത്ര പോകും അതും ബന്ധുവീടുകളിലേക്ക് ഈ ഒരൊറ്റ പ്രാവശ്യം യാത്രയ്ക്ക് തന്നെ 1000 ഡോളറാണ് ചെലവ്.

കുടുംബവും ഒന്നിച്ചു പോകാൻ യാത്രചെയ്യാൻ അവർക്ക് സ്വന്തമായി 15 സീറ്റ് ഉള്ള ഒരു വാൻ ഉണ്ട്. അതിലാണ് യാത്ര പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കാറില്ല. അതുപോലെതന്നെ മക്കൾക്ക് വർഷത്തിലൊരിക്കൽ മാത്രമേ സമ്മാനം വാങ്ങിയ നൽകാറുള്ളൂ എന്നും അതിനു തന്നെ 1000 ഡോളറോളം ചെലവ് വരുമെന്നും ദമ്പതികൾ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*