അമ്മയുടെ അഹങ്കാരമാണ് സിനിമ ഭാവിജീവിതം നിഷേധിക്കപ്പെടാൻ കാരണമായത്.. വേദന പറഞ്ഞ് കനക..

മലയാള തമിഴ് ചലച്ചിത്ര വീഥിയിലെ തിളങ്ങുന്ന നക്ഷത്രം ആയിരുന്നു കനക. കനക മഹാലക്ഷ്മി എന്നാണ് താരത്തിനെ പൂർണ്ണനാമം. രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, വിജയ് കാന്ത്, പ്രഭു, കാർത്തിക് തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

1989 ല് പുറത്തിറങ്ങിയ കരകാട്ടക്കാരൻ എന്ന സിനിമയിൽ നായിക വേഷത്തിൽ തന്നെ അരങ്ങേറ്റം കുറിച്ച താരമായിരുന്നു കനക.  പിന്നീടങ്ങോട്ടുള്ള ഓരോ ചിത്രവും ഒന്നിനൊന്നു മെച്ചമായ വിജയങ്ങളാണ് താരത്തിനു നൽകിയത് അതുകൊണ്ടുതന്നെ താരം പ്രേക്ഷകപ്രീതി കൊണ്ടും അഭിനയ വൈദഗ്ധ്യം കൊണ്ടും പ്രേക്ഷകമനസ്സുകളിൽ ചില സാന്നിധ്യമായി നിലകൊണ്ടു.

അഭിനയിച്ച ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാൻ തനിക്ക് നേരത്തെ സാധിക്കുകയും ചെയ്തു. മലയാളത്തിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയും ജനപ്രീതി നേടുകയും ചെയ്ത ചിത്രമായിരുന്നു ഗോഡ്ഫാദർ ഗോഡ്ഫാദർ അഭിനയവും തന്മയത്വവും എന്നും പ്രേക്ഷകഹൃദയങ്ങളിൽ നിലനിൽക്കുന്നതാണ്.

പിന്നീട് കനകയെ സിനിമാമേഖലയിൽ കണ്ടില്ല പ്രശസ്തിയിലും ഇത്രത്തോളം മുകളിൽ ഉണ്ടായിരുന്ന താരം  പെട്ടെന്ന് അപ്രത്യക്ഷമായപ്പോൾ ആരാധകർക്കിടയിൽ വലിയ കോളിളക്കം ആണ് ഉണ്ടായത്. അതിനിടയിൽ താരത്തിനെ മരണവാർത്തയും പരന്നു. പിന്നീട് തന്റെ മരണം നിഷേധിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ താരം വന്നെങ്കിലും സജീവമായിരുന്നില്ല.

  തുടർന്ന് കനകക്ക്  ഒരുപാട് അവസരങ്ങൾ ലഭിച്ചു. പക്ഷേ ഉണ്ടായത് മറ്റൊന്നാണെന്ന് മാത്രം. എല്ലാ സിനിമകളുടെയും ഇക്കാര്യത്തിൽ സംവിധായകരുടെയും  എഴുത്തുകാരുടെയും മേഖലയിൽ വരെ കനകയുടെ അമ്മ കയറി ഇടപെടുകയും കനക വേണ്ടി തിരക്കഥയിൽ പോലും മാറ്റം വരുത്തേണ്ട അവസ്ഥ സംജാതമാവുകയും ചെയ്തപ്പോഴാണ് അവസരങ്ങൾ പതിയെ പതിയെ കുറഞ്ഞു തുടങ്ങിയത്.

അമ്മയുടെ അഹങ്കാരമാണ് മകളുടെ നല്ല പ്രശോഭിതമായ സിനിമ ഭാവിജീവിതം നിഷേധിച്ചത് എന്ന് പറഞ്ഞാൽ തെറ്റാവില്ല എന്ന് ചുരുക്കം. ആദ്യ ചിത്രത്തിൽ തന്നെ അഭിനയിക്കുമ്പോൾ അമ്മ ദേവി ഒരുപാട് കർശനനിയമങ്ങൾ ആണ് മുൻപ് സംവിധായകർക്കും മുന്നിൽ നിരത്തിയിരിക്കുന്നത്.

ആദ്യ സിനിമ വളരെ കഷ്ടപ്പെട്ട് ആ സംവിധായകൻ ചെയ്തു എങ്കിലും അത് വിജയകരമായി പക്ഷേ മറ്റുള്ള അവസരങ്ങൾ ഇതു കാരണത്താൽ നിഷേധിക്കപ്പെടുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*