മിയയുടെ സ്വഭാവം ഇഷ്ടമല്ല.. 10 മണിക്കേ ഉറങ്ങുന്ന ആളാണ്‌ അശ്വിൻ.. മിയ അശ്വിൻ ദമ്പതികളുടെ വിശേഷങ്ങൾ

സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് പരിപാടിയിലേക്ക് അടുത്തിടെ വിവാഹം കഴിഞ്ഞ മിയ ജോർജ്ജും ഭർത്താവ് അശ്വിനും എത്തിയിരുന്നു. ആ എപ്പിസോഡ് ഇപ്പോൾ വൈറലായി പടരുകയാണ്. ലോക്ക് ഡൗൺ സമയത്താണ് മീയയുടെയും അശ്വിന്റെയും വിവാഹം കഴിഞ്ഞത്.

മാട്രിമോണിയിലൂടെയായിരുന്നു മിയ തന്റെ വരനെ കണ്ടെത്തിയത്. ബിസിനസുകാരനാണ് ഭർത്താവ് അശ്വിന്‍ ഫിലിപ്പ്. മിയ പ്രേക്ഷക പ്രീതിയുള്ള നടിയാണ്. തന്റെ അഭിനയ വൈഭവം കൊണ്ടും പ്രേക്ഷകർക്ക് വേണ്ടി സമയം കണ്ടെത്തുന്നത് കൊണ്ടും ചുരുങ്ങിയ സമയത്ത് തന്നെ മിയ പ്രേക്ഷക മനസ്സുകളിൽ സ്ഥിര സ്ഥാനം നേടിയിരുന്നു.

വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ തുടരുമോ എന്ന ചോദ്യങ്ങളുടെ ഒരുപാട് നേരിടേണ്ടിവന്ന താരമാണ് മിയ ജോർജ്. മിയ അഭിനയിക്കുന്നതിൽ തനിക്ക് വിരോധമില്ലെന്ന് അഭിപ്രായമാണ് അശ്വിൻ പറഞ്ഞത് അതുകൊണ്ടുതന്നെ അഭിനയം തുടരുമെന്നു തന്നെയാണ് മിയ പറഞ്ഞിരുന്നത്. ഈ വാക്കുകളെ ശരിവെക്കുന്ന തന്നെയായിരുന്നു മിസ്റ്റർ ആൻഡ് മിസ്സിസ് രണ്ടുപേരുടെയും പ്രകടനവും.

സീ കേരളം ചാനൽ പുതിയതായി സംരക്ഷണം ആരംഭിച്ച പരിപാടിയാണ് മിസ്റ്റർ ആൻഡ് മിസ്സിസ്. ഈ പരിപാടിയിലാണ് മിയ ജോർജും ഭർത്താവ് അശ്വിൻ ഫിലിപ്പും അതിഥികളായി എത്തിയത്. പരിപാടിയുടെ അവതാരകൻ ജീവൻ ആണ്. ജീവന്റെ ഭാര്യ അപർണ്ണയും ഇപ്രാവശ്യം അവതാരക സ്ഥാനത്തുണ്ട്. അടുത്ത പ്രാവശ്യം തന്റെ കൂടെ തന്നെ ഭാര്യയും അവതാരക സ്ഥാനത്ത് ഉണ്ടാകുമെന്ന് ജീവൻ കഴിഞ്ഞവർഷം തന്നെ പറഞ്ഞിരുന്നു.

പാചകവുമായി ബന്ധപ്പെട്ട ജീവന്റെ ചോദ്യത്തിന് മിയ വളരെ മനോഹരമായാണ് ഉത്തരം നൽകിയത്. അപ്പു എന്നാണ് ഭർത്താവിനെ മിയ അഭിസംബോധനം ചെയ്യുന്നത്. അപ്പുവിനെ എല്ലാം സ്വന്തമായി ചെയ്യാൻ ആണ് ഇഷ്ടം അതല്ലാതെ വേറെ മാർഗം ഇല്ല എനിക്ക് വെറും ഒരു ബുൾസൈ ഉണ്ടാക്കാൻ മാത്രമാണ് അറിയുക എന്നാണ് മിയയുടെ വാക്കുകൾ.

ഞാൻ രാത്രി അല്പം വൈകി ഉറങ്ങാൻ ഇഷ്ടപ്പെടുന്നയാളാണ് സിനിമയൊക്കെ കണ്ട് സാവധാനം ഉറക്കുന്ന കൂട്ടത്തിലായിരുന്നു ഞാൻ പക്ഷേ അപ്പു നേരെ തിരിച്ചാണ് അപ്പൊ ഇനി പത്ത് മണി ആകുമ്പോഴേക്കും ഉറക്കം വരും എന്നാണ് കള്ളച്ചിരിയോടെ മിയ പറഞ്ഞു വച്ചത്.

അശ്വിൻ മിയയെ കുറിച്ച് പറഞ്ഞത് ഒരുപാട് സംസാരിക്കുന്ന ആളും ഒരുപാട് ഉറങ്ങുന്ന ആളും എന്നാണ്. അതിനെ ജീവൻ അപ്പോൾ രാവിലെ ചായ കിട്ടാറില്ല എന്ന ജീവന്റെ ചോദ്യത്തിന് ഞാൻ തന്നെ വേണം എന്നായിരുന്നു അശ്വിനെ മറുപടി. അതിന് മിയ പറയുന്ന ന്യായം കല്യാണം കഴിഞ്ഞ് വെറും 13 ദിവസമല്ലേ ആയുള്ളൂ ഞാൻ നന്നാവും എന്നാണ്.

ഈ പരിപാടിയുടെ പേര് പോലെ നമ്മൾ മിസ്റ്റർ ആൻഡ് മിസ്സിസ് ആയിട്ട് ഒരുപാട് നാൾ ആയിട്ടില്ല എന്നും മിയ പറഞ്ഞു. വിവാഹത്തിന് ശേഷം ആദ്യമായി സംബന്ധിക്കുന്ന ഒരു ചാനൽ പരിപാടിയാണ് സി കേരളത്തിലെ മിസ്റ്റർ ആൻഡ് മിസ്സിസ്.

Be the first to comment

Leave a Reply

Your email address will not be published.


*