പിന്നീട് അയാളുടെ നോട്ടവും സംസാരവും ശരീരത്തെ പറ്റിയായി.. സഹിക്കാതായപ്പോൾ ആ ബന്ധം ഉപേക്ഷിച്ചു..

സോഷ്യൽ മീഡിയയിൽ തരംഗമായ പ്രചരിച്ച ഡബ്സ്മാഷ് ക്വീൻ എന്ന് അറിയപ്പെടുന്ന സൗഭാഗ്യ വെങ്കിടേഷ് തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് തുറന്നു പറയുകയാണ്. ആദ്യ പ്രണയം പരാജയപ്പെട്ടുവെങ്കിലും അതിന്റെ സങ്കടങ്ങളും ആകുലതകൾ ഒന്നും താരത്തിന് വാക്കുകളിൽ നിഴലിച്ചു കാണുന്നില്ല. ജീവൻ കൊടുത്ത സ്നേഹിച്ചിട്ടും ദുരന്തമായിരുന്നു ഫലം എന്നാണ് വാക്കുകളുടെ ചുരുക്കം.

ശരീര സൗന്ദര്യം കണ്ടാണ് ഇഷ്ടത്തിലായത് എന്നും പ്രണയം തുടങ്ങി കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ എല്ലാം ഓരോന്നായി കൈവിട്ട തുടങ്ങി എന്നും താരം സമ്മദിക്കുന്നു. ഒരു ലവര്‍ എന്നതിന് ഉപരി തന്നോട് ഓരോ നിര്‍ദേശങ്ങള്‍ തരാന്‍ തുടങ്ങി. അതായിരുന്നു ദുരന്തങ്ങളുടെ തുടക്കം എന്നും താരം പറയുന്നു.

ഫേസ്ബുക്ക്, വാട്‌സ്ആപ്പ് മുതലായവ ഉപേക്ഷിക്കാനാണ് പിന്നീട് അദ്ദേഹം പറഞ്ഞത്. പെൺകുട്ടികൾ മാത്രം പഠിക്കുന്ന ക്യാമ്പസുകളിൽ പഠിച്ചുവളർന്ന സൗഭാഗ്യ വെങ്കിടേശൻ എല്ലാ പുരുഷന്മാരും ഇങ്ങനെയാണ് എന്ന ചിന്തയാണ് ഇതിൽ നിന്നെല്ലാം ലഭിച്ചത്. എന്തുപറഞ്ഞാലും അനുസരിക്കുന്നു എന്ന് മനസ്സിലായതോടെ വീണ്ടും വീണ്ടും ഒരുപാട് നിർദ്ദേശങ്ങൾ വന്നുതുടങ്ങി.

സ്വന്തം മാതാപിതാക്കളോട് കൂടെ പോലും പുറത്തേക്ക് പോകാൻ പറ്റാത്ത അവസ്ഥ ഉണ്ടായി. പിന്നീട് ശരീരത്തെ കുറിച്ച് ആയി ചർച്ചകൾ. തടി കൂടി എന്ന് പറഞ്ഞ് പല ആഹാരസാധനങ്ങളും നിഷേധിക്കാൻ തുടങ്ങി അതിനുശേഷം സ്ത്രീധനത്തെ കുറിച്ച് സംസാരിക്കാൻ തുടങ്ങിയതോടെയാണ് ഈ ബന്ധം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കില്ല എന്ന് തിരിച്ചറിയുന്നത് എന്നാണ് താരം പറയുന്നത്.

തന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം ഉപേക്ഷിച്ച് അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കാൻ തയ്യാറായിരുന്നു ആദ്യം തന്റെ മനസ്സ് എന്നും പിന്നീടാണ് തിരിച്ചറിവുണ്ടാകുന്നത് എന്നും സൗഭാഗ്യ വെങ്കിടേഷ് തുറന്ന് സമ്മതിക്കുകയാണ് ഇപ്പോൾ.

എന്തായാലും ഇത് പഴയ പ്രണയകഥയാണ് ഇപ്പോൾ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാണ്. സാരംഗ് കൂടെ ഡബ്സ്മാഷ് ഡാൻസുമെല്ലാം പങ്കെടുക്കുന്ന അർജുനനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. അവരുടെ ജീവിതത്തിലെ രസകരമായ അനുഭവങ്ങളും മറ്റും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരോട് പങ്കു വെക്കാറുണ്ട് ഇപ്പോൾ താരം

വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ് ഡബ്സ്മാഷ് വേറൊരു രീതിയിലൂടെ ആണ് പ്രേക്ഷകരിലേക്ക് സൗഭാഗ്യ ഇറങ്ങിച്ചെന്നത്. ഒരിക്കലും മറക്കാനാവാത്ത ഒരുപാട് നല്ല ഓർമ്മകളുടെ സ്റ്റേഷനിലൂടെ യും സോഷ്യൽ മീഡിയകളിലൂടെയും പ്രേക്ഷകർക്ക് നൽകാൻ അവർക്ക് സാധിച്ചു എന്ന് തന്നെയാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*