‘ചില കടകളിൽ നിന്ന് എന്നെ ഇറക്കി വിട്ടിട്ടുണ്ട്. അങ്ങനെ ചെയ്തപ്പോഴുണ്ടായ സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല’. തുറന്ന് പറഞ്ഞ് നടി ലെന.

ഒരുപാട് ആരാധകരുള്ള ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് ലെന. സ്നേഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമ ചരിത്രത്തിലേക്ക് അരങ്ങേറ്റം കുറിച്ച് തന്റെ അഭിനയ വൈഭവം കൊണ്ട് പ്രേക്ഷകപ്രീതി നേടിയ മുന്നോട്ടുപോകുന്ന താരമാണ് ലെന. ബോൾഡ് ആയ ഒത്തിരി വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് സ്ഥിര സാന്നിധ്യമായി മാറുകയായിരുന്നു താരം.

സിനിമ ഈ മേഖലയിൽ മാത്രമല്ല താരത്തിന് കഴിവുകൾ മനശാസ്ത്രത്തിൽ ഉപരിപഠനം നടത്തിയ താരം മുംബൈയിൽ സൈക്കോളജിസ്റ്റായ വർക്ക് ചെയ്തിട്ടുണ്ട്. സിനിമാ അഭിനയത്തിൽ തന്നെ വളരെയധികം ആത്മാർത്ഥത പുലർത്തുന്ന താരം ആണ് ലെന. അതുകൊണ്ട് തന്നെ ചെയ്യുന്ന ചിത്രങ്ങളെല്ലാം വൻ വിജയമായിരുന്നു.

ഇപ്പോൾ ലെന പങ്കുവെച്ചിരിക്കുന്നത് പുതിയ ചിത്രത്തിലെ വിശേഷങ്ങളും അതിനു വേണ്ടി തിരഞ്ഞെടുത്ത വേഷത്തിലെ അത്ഭുതങ്ങളും ആണ്. തിരക്കുള്ള റോഡിൽ പോലും തന്നെ ഒരാളും തിരിച്ചറിഞ്ഞില്ല എന്ന് വളരെ അത്ഭുതത്തോടെ തന്നെയാണ് ലെന തുറന്നു പറയുന്നത്.

തന്നെ ആർക്കും തിരിച്ചറിയാൻ കഴിയാത്തതുകൊണ്ട് പല കടകളിലും പോയെങ്കിൽ ബർഗയിൻ ചെയ്യുകയും അവിടെനിന്ന് ഇറക്കിവിടുകയും ചെയ്തു രസകരമായ ഓർമ്മകൾ തന്നെയാണ് ഇവയെല്ലാം എന്നാണ് താരത്തിനെ വാക്കുകൾ. ആരും തിരിച്ചറിയാത്ത രൂപത്തിൽ നടക്കുക എന്നത് വലിയ സുഖം തരുന്നു എന്നും താരം പറഞ്ഞു.

ആർട്ടിക്കിൾ 21 എന്നാണ് പുതിയതായി അഭിനയിക്കുന്ന ചിത്രത്തിന്റെ പേര്. ഏറ്റവും കൂടുതൽ അടുത്തറിയാവുന്ന സുഹൃത്തുക്കൾക്ക് പോലും തിരിച്ചറിയാനാകാത്ത വേഷത്തിലാണ് താരം ഈ സിനിമയിൽ അഭിനയിക്കുന്നത്. ലൊക്കേഷനിലെത്തിയ സുഹൃത്തുക്കൾക്കു പോലും തന്നെ മനസ്സിലായില്ല എന്ന് താരം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*