അവസരങ്ങൾ ലഭിക്കാൻ അഡ്ജസ്റ്റമെന്റുകൾക്ക് തയ്യാറാവണം ; സിനിമാ സീരിയൽ നടി മൃദുല വിജയ്…

സംവിധായകരെ കുറിച്ചും നടന്മാരെ കുറിച്ചും സഹ നടീനടന്മാർ പറയുന്ന വാക്കുകൾ പലപ്പോഴും വൈറൽ ആവാറുണ്ട്. അങ്ങനെ ഇപ്പോൾ കാട്ടു തീപോലെ പടരുന്നത് മൃദുലയുടെ വാക്കുകളാണ്. ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സിനിമ സീരിയൽ താരം നടി മൃദുല വിജയ്. മികച്ച അഭിനയത്തിലൂടെ തന്നെയാണ് മൃദുല പ്രേക്ഷകമനസ്സുകളിൽ സ്ഥിര സാന്നിധ്യമായത്.

സിനിമ-സീരിയൽ മേഖലയിലേക്ക് ജീവിതം വഴിമാറിയതോടെ അനുഭവിക്കേണ്ടിവന്ന ദുരവസ്ഥ കളെ കുറിച്ചും അറിയേണ്ടി വന്ന മോശപ്പെട്ട അനുഭവങ്ങളെക്കുറിച്ചും ഒക്കെയാണ് മൃദുലയുടെ ഇപ്പോഴത്തെ വാക്കുകൾ സൂചിപ്പിക്കുന്നത്. പലരും തുറന്നു പറയാൻ മടിക്കുന്ന സത്യങ്ങൾ ആണ് മൃദുലയുടെ വാക്കുകളുടെ ഉള്ളടക്കം.

സിനിമയിൽനിന്ന് വിട്ട് സീരിയലിലേക്ക് വന്നതിനു ശേഷമാണ് അനുഭവങ്ങൾ മൃദുല തുറന്നു പറയുന്നത്. സീരിയലിലേക്ക് വരുമ്പോൾ ആശങ്കയുണ്ടായിരുന്നു. സിനിമയിലെ ഒട്ടുമിക്ക നല്ല ഓഫറുകൾ എ നിരോധിച്ചു കൊണ്ടാണ് സീരിയൽ മേഖലയിലേക്ക് കടന്നു വരുന്നത് എന്നതാണ് ആശങ്ക കാരണം എന്നാണ് മൃദുലയുടെ വാക്കുകൾ.

ഒരുപാട് ഓഫറുകൾ സിനിമ മൃദുല ക്ക് നൽകിയിരുന്നു പക്ഷേ ഓഫറുകൾ വരുന്നവരെല്ലാം അഡ്ജസ്റ്റ് മെന്റ് കൾ ആഗ്രഹിച്ചുകൊണ്ട് ആയിരുന്നു മൃദുലയെ സമീപിച്ചത്. അഡ്ജസ്റ്റ് മെന്റ് കൾക്ക് വഴങ്ങുവാൻ താല്പര്യം ഇല്ലാത്തതു കൊണ്ടാണ് ഓഫറുകൾ നിരസിച്ചത് എന്നും ഇങ്ങനെയുള്ള സംഭവങ്ങൾ തുടർച്ചയായതുകൊണ്ട് സിനിമാലോകം തന്നെ അവസാനിപ്പിക്കാൻ തീരുമാനിക്കുകയാണ് ചെയ്തത് എന്നും താരം വ്യക്തമാക്കുന്നു.

എന്തിനും തയ്യാറായി നിൽക്കുന്ന വർക്ക് സിനിമാലോകം ഒരു വലിയ അവസരങ്ങളുടെ ഉറവിടം തന്നെയാണ്. സിനിമാലോകത്ത് ചുരുങ്ങിയ കാലം കൊണ്ടു തന്നെ ജനപ്രീതിനേടിയ വരും ഒരുപാട് നല്ല സിനിമകളുടെ ഭാഗമായ വരും എല്ലാം ഇത്തരത്തിൽ എന്തിനും തയ്യാറായി നിൽക്കുന്നവർ ആയിരിക്കാം. പക്ഷേ അവരെ പോലെ ആവാൻ തനിക്ക് കഴിയില്ല എന്നാണ് മൃദുല തുറന്ന് പറയുന്നത്.

2016 പുറത്തിറങ്ങിയ ഒരു തമിഴ് സിനിമയിലൂടെയായിരുന്നു മൃദുല അഭിനയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്നത് ഒരുപാട് നല്ല സീരിയലുകളുടെ ഭാഗമാകുവാനും മൃദുലതയെ സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ഭാര്യാ കല്യാണസൗഗന്ധികം തുടങ്ങിയ സീരിയലുകളിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്.

Be the first to comment

Leave a Reply

Your email address will not be published.


*