68 കിലോയിൽ നിന്ന് 55 കിലോ.. ശരീര ഭാരം കുറച്ച് ശാലിൻ സോയ..

ശാലിൻ സോയ എന്ന് അഭിനയത്രി അറിയാത്തവർ ഉണ്ടാകില്ല. സംവിധാന രംഗത്തും മികവുപുലർത്തി വലിയൊരു ആരാധന വലയും ഉണ്ടാക്കിയെടുത്ത താരമാണ് ശാലിൻ സോയ. താരം ഇടക്ക് സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ വിശേഷങ്ങളും ചിത്രങ്ങളും വൈറൽ ആകാറുണ്ട്. ഇപ്പോൾ വൈറലാകുന്നത് 68 കിലോയിൽ നിന്ന് 55 കിലോ ശരീര ഭാരം കുറച്ച ചിത്രങ്ങളാണ്.

വളരെയധികം സുന്ദരി ആയിട്ടുണ്ട് എന്ന തരത്തിലുള്ള അഭിനന്ദനപ്രവാഹം ങ്ങളാണ് പ്രേക്ഷകരിൽ നിന്നും പ്രതികരണങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. വലിയൊരു മാറ്റം തന്നെ സംഭവിച്ചിട്ടുണ്ട് എന്നും ഇതിന്റെ പിന്നിൽ ഉണ്ടായ അധ്വാനത്തിന് താരത്തിന് അഭിനന്ദനങ്ങളുമായി ആണ് ആരാധകർ അറിയിച്ചു കൊണ്ടിരിക്കുന്നത്

അഭിനയ വൈഭവം കൊണ്ടും ജനപ്രീതി കൊണ്ടും പ്രശസ്തയായ തെന്നിന്ത്യൻ ചലച്ചിത്ര നടി ആണ് ശാലിൻ സോയ. അഭിനയിച്ച കഥാപാത്രങ്ങളെല്ലാം മികച്ചതാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് ഇത് ജനശ്രദ്ധപിടിച്ചുപറ്റാൻ അവരെ സഹായിക്കുകയും ചെയ്തു. മലയാളത്തിലും തമിഴിലും ഒരുപാട് ചിത്രങ്ങളുടെ ഭാഗമാകാൻ ശാലിനിക്ക് സാധിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെയാണ് ശാലിൻ സോയ അഭിനയരംഗത്തേക്ക് വരുന്നത് ദീപാ റാണി എന്നായിരുന്നു അതിലേ കഥാപാത്രത്തിന്റെ പേര് ഇത് വളരെയധികം ജനശ്രദ്ധ നേടി കൊടുക്കാൻ സഹായിച്ച ഒരു വേഷമായിരുന്നു. ഒരു പറ്റം സ്കൂൾ വിദ്യാർഥികൾക്ക് ഇടയിലെ പ്രശ്നങ്ങളും പ്രണയവും എല്ലാം ചർച്ച ചെയ്യുന്ന ഒരു പരമ്പരയായിരുന്നു ഓട്ടോഗ്രാഫ് വളരെ വിജയകരമായി തന്നെയാണ് പരമ്പര മുന്നോട്ട് പോയിരുന്നത്.

അഭിനയിച്ച സിനിമകളിൽ ഒരുവൻ,  വാസ്തവം, എൽസമ്മ എന്ന ആൺകുട്ടി,  മനുഷ്യ  മൃഗം, സ്വപ്ന സഞ്ചാരി, മാണിക്യ കല്ല്, മല്ലൂ സിംഗ്, കർമയോധ, ധമാക്ക തുടങ്ങിയവയിൽഅഭിനയിച്ച കഥാപാത്രങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെടുന്നു.  ആ അവസാനമായി എത്തിയത് ഒമർലുലു സംവിധാനം ചെയ്തത് ധമാക്കയിലൂടെയാണ് അതിൽ നല്ലൊരു വേഷമാണ് കൈകാര്യം ചെയ്തത്.

അഭിനയരംഗത്ത് മാത്രമല്ല ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്യുകയും ചെയ്ത സംവിധാന രംഗത്തും മികവുപുലർത്തി മുന്നോട്ടുപോവുകയാണ് താരം. മൂന്ന് ഷോർട്ട് ഫിലിമുകൾ ആണ് ഇതിനോടകം സംവിധാനം ചെയ്തു മൂന്ന് ഷോർട്ട് ഫിലിമുകളും വിജയകരമായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*