അഡാർ ഫോട്ടോഷൂട്ടുമായി അഡാർ ലവ് നായിക പ്രിയാ വാര്യർ

അഡാർ ലവ് എന്ന ചിത്രത്തിലൂടെ മലയാള ചലചിത്ര പ്രേക്ഷകരുടെ ഇടയിൽ സാന്നിധ്യമായി മാറിയ പ്രിയവാര്യർ പിന്നീട് ബോളിവുഡിൽ തരംഗമാവുകയാണ് ഉണ്ടായത്.  മലയാള ചലച്ചിത്രത്തിൽ നേക്കാൾ കൂടുതലായി പരസ്യങ്ങളിൽ ആണ് പ്രിയ വാര്യർ അഭിനയിച്ചത്. എന്നാൽ താരമിപ്പോൾ ബോളിവുഡിൽ തിരക്കിലാണ്.

ഇപ്പോൾ വൈറലാകുന്നത് സിനിമ വിശേഷങ്ങൾ ഒന്നും അല്ല പ്രിയ വാര്യരുടെ പുതിയ ഫോട്ടോഷൂട്ട് ആണ് താരം ഇൻസ്റ്റഗ്രാമിലൂടെ ആണ് പുതിയ ഫോട്ടോഷൂട്ട് പ്രേക്ഷകർക്ക് വേണ്ടി പങ്കുവെച്ചത്. ഇൻസ്റ്റാഗ്രാമിൽ വളരെയധികം സജീവമായ ഒരാളാണ് പ്രിയ വാരിയർ. സോഷ്യൽ മീഡിയകളിലൂടെ പ്രേക്ഷകർക്ക് വേണ്ടി സമയം കണ്ടെത്തുന്നത് താരമെന്നും മികവു പുലർത്തിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ഉള്ള മലയാള സിനിമ നടിയാണ് പ്രിയ വാരിയർ. പ്രേക്ഷകപ്രീതി ഉള്ളതുകൊണ്ട് തന്നെ ഇൻസ്റ്റയിൽ പ്രിയ പങ്കു വയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് വൈറലാകാറുണ്ട്. ഇപ്പോൾ പ്രിയ വാര്യർ പങ്കുവച്ചിരിക്കുന്നത് ഫോട്ടോഷൂട്ട് അല്പം ഹോട്ട് മോഡാണ്. ഒരുപാട് പ്രേക്ഷകരാണ് പ്രതികരണവുമായി രംഗത്തെത്തിയിട്ടുള്ളത്.

2019 മുതലാണ് പ്രിയ വാര്യർ എന്ന പേര് മലയാളികൾക്ക് സുപരിചിതമാവുന്നത്. മാണിക്യ മലരായപൂവി എന്ന പാട്ടും പാട്ടിലെ  പ്രിയയുടെ പുരികവും കണ്ണും അതു തന്നെയായിരുന്നു അന്നത്തെ തരംഗം. ഉസ്താദ് പി എം എ ജബ്ബാർ രചിച്ച പാട്ടാണ് മാണിക്യമലരായപൂവി. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യയിൽ ഗൂഗിളിൽ ഏറ്റവുമധികം പേർ തിരഞ്ഞ വ്യക്തിയാണ് അവർ എന്നാണ് പിന്നീട് കണക്കുകളിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞത്.

ആ ഒരു പാട്ടിലൂടെ മാത്രമായി ജനപ്രീതി കൂട്ടാനും പ്രേക്ഷകശ്രദ്ധ പിടിച്ചു വെക്കാനും പ്രിയവാര്യർക്ക്  സാധിച്ചിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ ട്രോളുകളിൽ ഇടം പിടിച്ച നടിയും പ്രിയ തന്നെയാണ്. ഇപ്പോഴും ഇടയ്ക്കിടെ മാണിക്യ മലരായപൂവി തരംഗം ആവാറുണ്ട് സോഷ്യൽ മീഡിയയിലെ പ്രേക്ഷകർക്കിടയിൽ. അതുതന്നെയാണ് പ്രിയ വാര്യരുടെ വിജയവും എന്നുവേണം മനസ്സിലാക്കാൻ.

ഒരു അഡാർ ലവ്വ്,  ശ്രീദേവി ബംഗ്ലാവ് എന്നീ രണ്ട് സിനിമകളിലാണ് പ്രിയവാര്യർ അഭിനയിച്ചത്.  അഭിനയിച്ച വേഷങ്ങൾ പ്രേക്ഷകർക്ക് പ്രിയങ്കരമായി എന്നതുതന്നെയാണ് അഭിനയ വൈഭവത്തെ യും തന്മയത്വം ഉള്ള ഭാവ പ്രകടനങ്ങളുടെയും തെളിവായി പറയാനുള്ളത്.

അഭിനയത്തോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുന്ന പ്രിയ ഇപ്പോൾ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്. തൃശ്ശൂരിലെ വിമലാ കോളേജിൽ ആണ് ആണ് താരം പഠിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*