ഒരുകാലത്ത് ലേഡി സൂപ്പർസ്റ്റാറായി സീരിയൽ ലോകം വാണിരുന്ന രശ്മി സോമൻ വീണ്ടും സീരിയലിലേക്ക് തിരിച്ചുവരുന്നു

ഒരുകാലത്ത് ലേഡി സൂപ്പർസ്റ്റാറായി സീരിയൽ ലോകം വാണിരുന്ന രശ്മി സോമൻ വീണ്ടും സീരിയലിലേക്ക് തിരിച്ചുവരുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത് പ്രേക്ഷകരെല്ലാം ആകാംഷ ഭരിതരായി കാത്തിരിക്കുന്നു എന്ന് തന്നെയാണ് പ്രതികരണങ്ങളിൽ നിന്നും മനസ്സിലാകുന്നത്. താരം ചെയ്യുന്ന കഥാപാത്രങ്ങളെ എല്ലാം പ്രേക്ഷകപ്രീതി നേടിയ നേടിയവയായിരുന്നു.

നാലു വർഷത്തെ ഇടവേളക്ക് ശേഷമാണ് രശ്മി സോമൻ സീരിയൽ ലോകത്തേക്ക് തിരിച്ചു വരുന്നത്. തന്റെ സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് ഈ വാർത്ത പ്രേക്ഷകരെ അറിയിച്ചത്. സോഷ്യൽ മീഡിയയിൽ താരം കുറിച്ചത് ഇങ്ങനെ വായിക്കാം.

നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം അനുരാഗം എന്ന സീരിയലിലൂടെ ഞാൻ നിങ്ങളെ കാണാൻ വരുകയാണ്.മുൻപ് നിങ്ങൾ എന്നോട് കാണിച്ച സ്‌നേഹത്തിന്റെ മാധുര്യം ഒട്ടും കുറയില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.

നിങ്ങൾക്ക് എല്ലാ പ്രായത്തിലുള്ളവർക്കും ഒരുമിച്ച് കണ്ട് ആസ്വദിക്കാവുന്ന സീരീസാണ് അനുരാഗം എന്റെ കഥാപാത്രവും ഞാൻ ഇന്നേവരെ ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും വ്യത്യസ്തവുമാണ് നിങ്ങളുടെ അനുഗ്രഹവും പിന്തുണയും ആത്മാർത്ഥമായി ഞാൻ ആഗ്രഹിക്കുന്നു

സീരിയൽ ലോകത്ത് വളരെയധികം പ്രശസ്തിയാർജ്ജിച്ച കാലത്താണ് സീരിയൽ സംവിധായകൻ എ എം നസീറുമായി രശ്മി സോമൻ റെ വിവാഹം കഴിയുന്നത്. രണ്ടുപേരും ചെയ്യുന്ന സീരിയലുകൾ എല്ലാം മുൻനിര റേറ്റിംഗിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സമയത്താണ് പ്രണയവും വിവാഹവും സംഭവിച്ചത്.

പക്ഷേ വിവാഹത്തിനുശേഷം രശ്മി സോമന് അഭിനയജീവിതത്തിൽ പിന്നെ കണ്ടില്ല പിന്നീട് വാർത്തകൾ ഒന്നുമില്ലാത്ത ഇന്ന് ഒരു കാലം കഴിഞ്ഞു വിവാഹമോചനത്തിന് വാർത്തയാണ് പിന്നീട് പ്രേക്ഷകർക്ക് കേൾക്കാൻ കഴിഞ്ഞത്. പ്രണയവും വിവാഹവും അത്ഭുതമായിരുന്നു പ്രേക്ഷകർ കണ്ടിരുന്നത് അവർക്ക് അത്ഭുതത്തിന് മേൽ വേറൊരു അമ്പരപ്പ് തന്നെയായിരുന്നു വിവാഹമോചനവും.

പിന്നീട് എംബിഎ പഠനം പൂർത്തിയാക്കിയ രശ്മി സോമൻ അഭിനയ ജീവിതത്തിലേക്ക് കടന്നു വന്നിരുന്നു. ടിഎസ് സജി സംവിധാനംചെയ്ത പെൺ മനസ്സുകൾ എന്ന സീരിയലിൽ ആണ് രണ്ടാമത് രശ്മി അഭിനയിക്കാൻ തിരിച്ചെത്തിയത്. അതിനിടയിൽ വീട്ടുകാർ രശ്മിക്ക് മറ്റൊരു വിവാഹം ആലോചിക്കുന്ന ഉണ്ടായിരുന്നു.

രണ്ടാമത് രശ്മി വിവാഹം ചെയ്തത് ഒരു പ്രവാസി മലയാളിയെയാണ്. ഗോപിനാഥ് എന്നാണ് ഇപ്പോഴുള്ള ഭർത്താവിന്റെ പേര് ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നിരുന്നത് അതിനുശേഷം ഗൾഫിൽ സെറ്റിൽ ആയ അദ്ദേഹത്തിന്റെ കൂടെ രശ്മി സോമനും ഗൾഫിലേക്ക് പോവുകയാണ് ഉണ്ടായത്.

2015 ലായിരുന്നു രണ്ടാം വിവാഹം. രണ്ടാം വിവാഹത്തിന് ശേഷം വിദേശത്തേക്ക് പോയ രശ്മി സോമൻ അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ഇപ്പോൾ നാല് വർഷത്തിനുശേഷമാണ് അനുരാഗം എന്ന സീരിയലിലേക്ക് രശ്മി സോമൻ തിരിച്ചെത്തുന്നത്. കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന സീരിയസ് ആണ് അനുരാഗം എന്നും താൻ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു വ്യത്യസ്തമായ വേഷമാണ് കൈകാര്യം ചെയ്യുന്നത് എന്നുമാണ് രശ്മി സോമൻ സീരിയലിനെ കുറിച്ച് പ്രേക്ഷകരോട് പറഞ്ഞിരിക്കുന്നത്.

ഇതിനിടയിൽ എംഎം നസീറും രണ്ടാമത് വിവാഹം ചെയ്തിട്ടുണ്ട് ആദ്യ വിവാഹത്തെക്കുറിച്ച് നസീർ പറയുന്നത് “അതൊക്കെ ആ സാഹചര്യത്തിൽ ഉണ്ടായതാണ് തെറ്റാണ് എന്ന് പറയുന്നത് പോലും ശരിയല്ല അങ്ങനെ പറയുന്നത് മര്യാദയല്ല സംഭവിച്ചതെല്ലാം നല്ലതിന് ആയിരിക്കും ആർക്കും മനപൂർവ്വം ഉപദ്രവം ചെയ്തിട്ടില്ല” എന്നൊക്കെയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*