“ആരാധകർ എന്നെ ഹോട്ടായി കാണുന്നതിൽ സന്തോഷിക്കുന്നു..” ഒരാൾ ഗ്ലാമറസ് ആകുക എന്നത് ഒരാളുടെ ഇഷ്ടവും സ്വാതന്ത്രവുമാണ്.

മലയാള ചലച്ചിത്ര വീഥിയിൽ ഒരുപാട് ആരാധകരുള്ള താരമാണ് വമീക ഗബ്ബി. ഗ്ലാമറസ് സിനിമകൾക്ക് സമ്മതം നൽകാൻ ഒരു മടിയുമില്ലാത്ത താരമാണ് ഇവർ. പഞ്ചാബാണ് വമീക ഗബ്ബിയുടെ സ്വദേശം. മലയാളത്തിനു പുറമെ വേറെയും അഞ്ച് ഭാഷകളിൽ വമീക ഗബ്ബി അഭിനയിച്ചിട്ടുണ്ട്.

വമീക ഗബ്ബി മലയാളത്തിൽ അഭിനയിച്ചതിൽ ഏറ്റവും ആദ്യചിത്രം ഗോദ ആയിരുന്നു. ടോവിനോയുടെ നായികാവേഷം ആണ് ഗോദയിൽ വമീക ഗബ്ബി കൈകാര്യം ചെയ്തത്. ജബ് വീ മെറ്റ് എന്ന ഹിന്ദി ചിത്രത്തിലൂടെ ആയിരുന്നു അഭിനയ രംഗത്തേക്കു താരം കടന്നുവരുന്നത്. ഒരുപാട് ചിത്രങ്ങൾ അഭിനയിച്ചുവെങ്കിലും ഗോദക്ക് ശേഷം നയൻ എന്ന പൃഥ്വിരാജ് സിനിമയിലെ അഭിനയവും വളരെയധികം ജനശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു.

ഗ്ലാമറസ് ചിത്രങ്ങൾ ചെയ്യുന്നതിലെ മടിയില്ലാത്ത ഒരു താരമാണ് വമീക ഗബ്ബി. അതിനാൽ തന്നെ ആരാധകർ ഹോട്ട് ആണ് എന്ന് പറയാറുണ്ട് പലപ്പോഴും. പ്രേക്ഷകരുടെ പ്രതികരണത്തോടെ മറുപടി പറയുകയാണ് വമീക ഗബ്ബി ഇപ്പോൾ. പ്രേക്ഷകർ താൻ ഹോട്ട് ആണ് എന്ന് പറയുന്നതിൽ മടിയില്ല എന്നും അതിൽ സന്തോഷം മാത്രമാണ് ഉള്ളത് എന്നുമാണ് മറുപടിയിലൂടെ താരം വ്യക്തമാക്കുന്നത്.

ആരാധകർ എന്നെ ഹോട്ടായി കാണുന്നതിൽ സന്തോഷിക്കുന്നു. അതിൽ വിഷമിക്കുന്നതേയില്ല. അത് ഒരു നല്ല കാര്യമാണ്. ഒരിക്കലും മോശമല്ല. എന്നാണ് പ്രേക്ഷകരുടെ പ്രതികരണത്തെ കുറിച്ച് താരം അഭിപ്രായപ്പെട്ടത്. ഒരാൾ ഗ്ലാമറസ് ആകുക എന്നത് ഒരാളുടെ ഇഷ്ടവും സ്വാതന്ത്രവുമാണ്. പ്രേക്ഷകർ പ്രതികരിക്കുന്നത് അവരുടെ സ്വാതന്ത്ര്യവും അതിൽ എനിക്ക് മോശമായി ഒന്നും തോന്നാറില്ല എന്നും താരം കൂട്ടിച്ചേർത്തിട്ടുണ്ട്.

സൗന്ദര്യത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ആണ് പിന്നീട് താരം വിവരിക്കുന്നത്. സൗന്ദര്യം എന്നത് അത് കാണുന്നവരുടെ കാഴ്ചപ്പാടാണ്. ഒരാളുടെ മനസ്സിൽ എന്നെപ്പറ്റി മോശമായി തോന്നുന്നെങ്കിൽ അതയാളുടെ കണ്ണിലുണ്ടാകും. എന്നാൽ മനസ്സിൽ സ്നേഹമാണെങ്കിൽ അവർ കാണിക്കുന്നതും ആ രീതിയിൽ ആയിരിക്കും. ദേഷ്യമെങ്കിൽ അങ്ങനെ. ഞാൻ ഒന്നിനെ പറ്റിയും ആലോചിക്കാറുമില്ല, വിഷമിക്കാറുമില്ല എന്നുമാണ് താരത്തിന്റെ വാക്കുകൾ.

Wamiqa
Wamiqa
Wamiqa
Wamiqa
Wamiqa
Wamiqa

Be the first to comment

Leave a Reply

Your email address will not be published.


*