പഴയകാല നടി സുനിതയെ മറന്നു കാണില്ല, താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ..

പഴയ കാല മലയാള ചലച്ചിത്രങ്ങളിൽ ഒരുപാട് ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു സുനിത. മലയാളി അല്ല സുനിത എന്നുപോലും പ്രേക്ഷകർക്ക് അറിയുന്നുണ്ടായിരുന്നില്ല അത്രത്തോളം മലയാളത്തോട് ലയിച്ചു ചേരുകയും തനതായ അഭിനയ വൈഭവത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത താരമാണ് സുനിത. ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ സുനിത ഇപ്പോഴും ജീവിക്കുകയാണ്.

ജഗദീഷ്, മുകേഷ്, സിദ്ധിക്ക് തുടങ്ങിയവരുടെ കൂട്ടുകെട്ടിൽ ഒരുപാട് ചിത്രങ്ങളാണ് പഴയകാല ഹിറ്റുകളുടെ കൂട്ടത്തിൽ ഉള്ളത്. അവയിലെല്ലാം ഒരു സ്ഥിര സാന്നിദ്ധ്യമായിരുന്നു സുനിത. പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അഭിനയിക്കാനും സുനിതക്ക് മലയാളചലച്ചിത്രം വേദിയായിട്ടുണ്ട്. ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കാൻ സുനിതയും ശ്രമിച്ചിരുന്നു.

1996ലാണ് താരം വിവാഹം കഴിക്കുന്നത്. അതോടെ സിനിമയിൽനിന്ന് താര അപ്രത്യക്ഷമാവുകയാണ് ചെയ്തത്. പിന്നീട് താരത്തെ കുറിച്ച് ഒരു വിവരവും പ്രേക്ഷകർക്ക് ലഭിച്ചിട്ടുണ്ടയിരുന്നില്ല. പക്ഷേ ഇപ്പോൾ സുനിതയുടെ പുതിയ വിശേഷങ്ങൾ അറിയുകയാണ്. അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നതും.

ആന്ധ്രപ്രദേശ് ആണ് താരത്തിന് സ്വദേശം പക്ഷേ ഇപ്പോൾ ഭർത്താവും ഏകമകൻ ശശാങ്കനുമൊപ്പം അമേരിക്കയിലെ സൗത്ത് കരോലിനയിലാണ്. നൃത്താഞ്ജലി എന്ന നൃത്തവിദ്യാലയം നടത്തുകയാണ് ഇപ്പോൾ താരം. ഒരുപാട് ശിഷ്യഗണങ്ങൾ ഉള്ള ലക്ഷണമൊത്ത നർത്തകിയായി ഇപ്പോഴും തുടരുകയാണ് സജീവമാണ് സുനിത.

ചെറുപ്പത്തിൽതന്നെ നൃത്തം അഭ്യസിച്ചു തുടങ്ങിയതായിരുന്നു സുനിത മൂന്നാം വയസ്സിൽ അഭ്യസിച്ചു തുടങ്ങിയ നൃത്തം പതിനൊന്നാം വയസ്സാകുമ്പോഴേക്കും അരങ്ങേറ്റത്തിന് എത്തിക്കാൻ സാധിച്ചു. ആ നൃത്ത പാടവമാണ് ഇപ്പോഴും സജീവമായി താരം തുടർന്നു പോരുന്നത്.

1986 കളിലാണ് താരം സിനിമ അഭിനയത്തിലേക്ക് ചുവടു മാറുന്നത്. മലയാളത്തിലെ ഒരുപാട് ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു എങ്കിലും തമിഴിൽ അഭിനയിച്ച കൊണ്ടായിരുന്നു സിനിമ അരങ്ങേറ്റം. തമിഴിൽ ആദ്യം അഭിനയിച്ച സിനിമ കോടൈമഴൈ ആയിരുന്നു. അതിനാല്‍ കോടൈമഴൈ വിദ്യ എന്നാണ് താരം തമിഴ്‌നാട്ടില്‍ ഇപ്പോഴും അറിയപ്പെടുന്നത്.

തമിഴിന് പുറമെ തെലുങ്ക് കന്നഡ മലയാളം തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ചു. ഇപ്പോഴും ഓർക്കപ്പെടുന്ന വേഷങ്ങൾ ചെയ്യാൻ താരത്തിന് അവസരം കിട്ടിയത് മലയാളത്തിലാണ് എന്നുവേണം മനസ്സിലാക്കാൻ.
സിബി മലയില്‍ സംവിധാനം ചെയ്ത കളിവീട് എന്ന സിനിമയിലാണ് അവസാനമായി സുനിത അഭിനയിച്ചത്.

1996ലെ താരത്തിന് വിവാഹത്തിനുശേഷം സിനിമാഭിനയം അതിനോടു മാത്രമായിരുന്നു വിടപറഞ്ഞത് ഇപ്പോൾ നൃത്ത വിദ്യാലയവുമായി വളരെയധികം സജീവമാണ് സുനിത. സിനിമ അവസാനിച്ചതിനുശേഷം പൊതുവേദിയിൽ ഓ മറ്റോ കാണാത്തത് സങ്കടമുണ്ടായിരുന്നു പ്രേക്ഷകർക്ക്. കലാ മേഖലയിൽ തന്നെ സജീവമായി തുടരുന്നുണ്ട് എന്നറിയുമ്പോൾ ഉള്ള സന്തോഷവുമുണ്ട് ഇപ്പോൾ.

Be the first to comment

Leave a Reply

Your email address will not be published.


*