ദിലീപിനൊപ്പമുള്ള ആ 14 വർഷം തന്റെ ജീവിതം എങ്ങനെ : തുറന്നു പറഞ്ഞു മഞ്ജു വാരിയർ

സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ കലാ മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ തുടർച്ചയായി രണ്ടു പ്രാവശ്യം കലാ തിലക പ്പട്ടം നേടിയ താരമാണ് മഞ്ജു വാര്യർ സഹോദരൻ മധു വാര്യരും കലയുടെ മേഖലകളിൽ തന്നെയാണ്  ഉള്ളത്.

താര ദമ്പതികളുടെ കൂട്ടത്തിൽ എല്ലാവരും അസൂയയോടെ നോക്കി കണ്ടിരുന്ന ദമ്പതികളായ ദിലീപും മഞ്ജുവാര്യരും പക്ഷേ എല്ലാവരെയും അത്ഭുതപ്പെടുത്തി തമ്മിൽ വേർപിരിഞ്ഞു. വേർപിരിയാൻ ഉണ്ടായ കാരണം രണ്ടു പേരും പുറത്തു പറഞ്ഞിട്ട് ഉണ്ടായിരുന്നില്ല. സർവ്വസാധാരണമായി ഉണ്ടാകുന്ന പരസ്പരം പഴി ചാരലും കുറ്റപ്പെടുത്തലുകളും ഒന്നും ഉണ്ടായില്ല.

സിനിമയിൽ വന്നതിന് ശേഷം പ്രണയത്തിലാകുകയും പിന്നീട്  വിവാഹം ചെയ്യുകയും ചെയ്തവരാണ് ദിലീപും മഞ്ജു വാര്യരും. ഇരുവർക്കും മീനാക്ഷി എന്ന് പേരുള്ള ഒരു കുട്ടിയുണ്ട്. പക്ഷേ പ്രേക്ഷകരെല്ലാം അത്ഭുതപ്പെടുത്തി വിവാഹമോചനത്തിന് വാർത്ത പുറത്തു വരികയാണ് ഉണ്ടായത്. 14 വർഷം ആയിരുന്നു അവരുടെ വിവാഹബന്ധം നീണ്ടുനിന്നത്.

ഒരുമിച്ചുണ്ടായിരുന്ന 14 വർഷത്തെ കുറിച്ച് ഒരു വാക്കും മഞ്ജു പുറത്തു പറഞ്ഞിട്ടുണ്ടായിരുന്നില്ല.   പ്രേക്ഷകപ്രീതിയും ജനപിന്തുണയും ആവോളമുള്ള താരമായിരുന്നു മഞ്ജുവാര്യർ.  അതുകൊണ്ടുതന്നെ വിവാഹമോചനത്തിന് കാരണം അറിയാൻ എല്ലാവരും ആഗ്രഹിച്ചിരുന്നു പക്ഷേ മഞ്ജു മൗനം പാലിക്കുകയാണ് ചെയ്തത്.

വിവാഹത്തിന് ശേഷം മഞ്ജു അഭിനയരംഗത്ത് നിന്ന് വിട്ടു നിന്നു. സിനിമാരംഗത്തെ തിരക്കുകൾ ഒഴിയാതെ അവസരങ്ങളുടെ പറുദീസ ഉണ്ടായിരുന്ന താരമായിരുന്ന മഞ്ജുവാര്യർ എങ്ങനെയാണ് 14 വർഷം വീടിനുള്ളിൽ തന്നെ കഴിഞ്ഞു കൂടിയത് എന്ന് പ്രേക്ഷകർ ഒരുപാട് പേർ ഉന്നയിച്ച ചോദ്യം ആയിരുന്നു.

ഇപ്പോൾ  മനസ്സ് തുറക്കുകയാണ് മഞ്ജുവാര്യർ. ആ 14 വർഷത്തിൽ സിനിമാരംഗത്തേക്ക് വരാത്തതിനും അഭിനയിക്കാത്തതിനും ഒരു ശതമാനം പോലും വിഷമമോ നിരാശയോ ഉണ്ടായിട്ടില്ല എന്നാണ് മഞ്ജു പറയുന്നത്. ഈ 14 വർഷവും കുടുംബിനി എന്ന നിലയിൽ ഞാൻ സന്തോഷവതിയായിരുന്നു എന്നും  ആ ജീവിതം ഞാൻ പൂർണ്ണമായും ആസ്വദിച്ചിരുന്നു എന്നുമാണ് താരത്തിന്റെ  വാക്കുകൾ.

1995 ൽ പുറത്തിറങ്ങിയ സാക്ഷ്യത്തിലൂടെയാണ് മഞ്ജുവാര്യർ അഭിനയരംഗത്തേക്ക് വന്നത് എങ്കിലും നായികയായത് സല്ലാപം എന്ന സിനിമയിലൂടെ ആയിരുന്നു. അതിനുശേഷം ഒരുപാട് നല്ല  സിനിമകളുടെ ഭാഗമാകാനും ഒരുപാട് ജനശ്രദ്ധ പിടിച്ചുപറ്റാനും താരത്തിന് സാധിക്കുകയുണ്ടായി.

വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിന്നത് 16 വർഷങ്ങളാണ്. പതിനാല് വർഷങ്ങൾക്കു ശേഷം നൃത്ത രംഗത്തും 16 വർഷങ്ങൾക്കു ശേഷം സിനിമയിലേക്കും താരം തിരിച്ചു വരികയാണുണ്ടായത്. ഇപ്പോൾ പഴയ പ്രതാപത്തിലേക്ക് മഞ്ജു തിരിച്ചെത്തി. ഇപ്പോഴും മഞ്ജു വാര്യർ  ലേഡി സൂപ്പർ സ്റ്റാർ തന്നെയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*