“വീട്ടിലുള്ളവരെ കാണുമ്പോഴും തോന്നാറുണ്ടോ ഈ കൊതി” മോശം കമന്റ് ഇട്ട വ്യക്തിക്ക് മറുപടിയുമായി അപർണ നായർ

മലയാളചലച്ചിത്ര പ്രേക്ഷകർക്കിടയിൽ സുപരിചിതയായ വ്യക്തിത്വമാണ് അപർണ നായർ. ഇതിനോടകം തന്നെ ചെയ്ത വേഷങ്ങളെല്ലാം തന്നെ പ്രേക്ഷകമനസ്സുകളിൽ ചില സാന്നിധ്യം ആകുന്ന തരത്തിലായിരുന്നു അഭിനയിച്ചത്. തന്മയത്വമുള്ള ഭാവപ്രകടനങ്ങൾ കൊണ്ടാണ് അപർണ ജന ശ്രദ്ധ പിടിച്ചു പറ്റിയത്.

സിനിമയ്ക്ക് മുമ്പ് മോഡലിംഗിലും നാടക അഭിനയത്തിലും അപർണ്ണ കഴിവ് തെളിയിച്ച വ്യക്തിയാണ്. പ്രശസ്ത സംവിധായകൻ ലോഹിതദാസ് അപർണയുടെ മോഡലിൽ ചിത്രങ്ങൾ കണ്ടാണ് സിനിമയിലേക്ക് ക്ഷണിച്ചത് തന്നെ. ഇതിനെല്ലാം മുമ്പ് മോഹൻലാൽ, മുകേഷ് എന്നിവരോടൊപ്പം ഛായാമുഖി എന്ന നാടകത്തിൽ പാഞ്ചാലി എന്ന കഥാപാത്രത്തെ അപർണ അവതരിപ്പിച്ചതും ശ്രദ്ധേയമായിരുന്നു.

താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ചെറിയ ചെറിയ വിശേഷങ്ങളും ഫോട്ടോകളും പങ്കുവെച്ച് താരം ഇടയ്ക്ക് പ്രേക്ഷകർ ഇടയിലേക്ക് എത്താറുണ്ട്. താരങ്ങൾ പോസ്റ്റ് ചെയ്യുന്ന ഫോട്ടോ അനുകൂലമായും പ്രതികൂലമായും കമന്റുകൾ വരാറുള്ളത് സാധാരണയാണ്. അത്തരത്തിൽ ഒരു വിഷയമാണ് ഇപ്പോൾ വൈറലാകുന്നത്.

താരം പോസ്റ്റ് ചെയ്ത ഫോട്ടോയുടെ താഴെ പ്രേക്ഷകൻ പറഞ്ഞ മോശം കമന്റും താരത്തിന്റെ കുറിക്കു കൊള്ളുന്ന മറുപടിയുമാണ് വൈറലാകുന്നത്. കൊതിപ്പിക്കുന്നു’ എന്നാണ് ഇയാൾ അപർണയുടെ ചിത്രത്തിന് താഴെ കമൻറ് ചെയ്തത്. “ആണോ? വീട്ടിലുള്ളവരെ കാണുമ്പോഴും തോന്നാറുണ്ടോ ഈ കൊതി?” എന്നാണ് താരം ഇതിന് മറുപടി നൽകിയിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*