ചങ്കിനൊപ്പം ന്യൂ യോർക്ക് ട്രിപ്പ്‌.. വൈറലായി ഭാവന പങ്കു വെച്ച ചിത്രങ്ങൾ

മലയാള ചലചിത്ര പ്രേക്ഷകർക്ക് എന്നും പ്രിയങ്കരരായ രണ്ട് നടിമാരാണ് ഭാവനയും രമ്യ നമ്പീശനും. ഇരുവരും സിനിമാ ലോകത്ത് എന്ന് മാത്രമല്ല വ്യക്തി ജീവിതത്തിലും ഉറ്റ സുഹൃത്തുക്കളാണ്. എന്താണ് വരും സമൂഹമാധ്യമങ്ങളിൽ സജീവമായി പ്രേക്ഷകരോട് സംവദിക്കുന്നവരാണ്. അതുകൊണ്ട് തന്നെ അവർ പങ്കുവയ്ക്കുന്ന വിശേഷങ്ങളും ഫോട്ടോകളും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ അത്തരത്തിലുള്ള ഫോട്ടോകളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. കുറച്ച് മുമ്പ് ഇരു വരും ന്യൂയോർക്ക് സന്ദർശിച്ചപ്പോൾ പകർത്തിയ ഫോട്ടോകളാണ് ഭാവന ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുള്ളത്. ലൈവ് ഫോട്ടോകൾ അല്ലെങ്കിലും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്.

ഭാവനയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ആണ് ചിത്രങ്ങൾ പങ്കുവെച്ചത്. സ്വന്തം വീട്ടിലെ ഒരു കുട്ടിയെപ്പോലെ മലയാളികൾ സ്നേഹിക്കുന്ന താരമാണ് ഭാവന അതുകൊണ്ടുതന്നെ ഭാവന ഫോട്ടോകൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ വൈറലായി. അഭിനയ വൈഭവത്തിനപ്പുറം രക്ത ബന്ധങ്ങൾക്കിടയിൽ പ്രസരിക്കുന്ന സ്നേഹമാണ് ഭാവനയോട് പലർക്കും. അതുതന്നെയാണ് ഇത്തരത്തിലുള്ള നിമിഷങ്ങളിൽ വ്യക്തമാകാറുള്ളത്.

“അഥവാ ഞാൻ എൻറെ ഹൃദയം പറയുന്നത് കേട്ട് അതിനെ പിന്തുടരുകയാണെങ്കിൽ ഞാൻ നേരെ ചെന്നെത്തുന്നത് ന്യൂയോർക്ക് സിറ്റിയിൽ ആയിരിക്കും. അത്രയ്ക്ക് പ്രേമമാണ് നഗരത്തോട്.” എന്നാണ് ന്യൂയോർക്ക് നഗരത്തെക്കുറിച്ച് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ടുള്ളത്. “എന്നും നീ എൻറെ കൂടെ ഉണ്ടായിരുന്നെങ്കിൽ” എന്നാണ് രമ്യ നമ്പീശനടുത്തുള്ള സ്നേഹ ബന്ധത്തെ കുറിച്ച് ക്യാപ്ഷനുകൾ സൂചിപ്പിച്ചതും.

കഴിഞ്ഞ 18 വർഷത്തോളമായി മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമാണ് ഭാവന. നമ്മൾ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ കുടുംബ വീട്ടിലേക്ക് ഒരു അംഗമായി കടന്നു വരികയായിരുന്നു ഭാവന എന്ന് തന്നെ വേണം പറയാൻ. അത്രത്തോളം ജനശ്രദ്ധപിടിച്ചുപറ്റാൻ ഉം പ്രേക്ഷകപ്രീതി കൈവരിക്കാനും ഭാവനയുടെ അഭിനയത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് നല്ല കഥാപാത്രങ്ങൾ ഭാവന അവതരിപ്പിച്ച അതുകൊണ്ടുതന്നെ പ്രേക്ഷകമനസ്സുകളിൽ നിറസാന്നിധ്യമാണ് ഇപ്പോഴും.

Be the first to comment

Leave a Reply

Your email address will not be published.


*