സജനക്ക് സഹായഹസ്തവുമായി ജയസൂര്യ : ഹോട്ടൽ തുടങ്ങാനുള്ള സാമ്പത്തിക സഹായം നൽകും

കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ച വാർത്തയാണ് ട്രാൻസ്ജെൻഡർ ആയ സജനയെ പരസ്യമായി അവഹേളിച്ച സംഭവം. കൊറോണയായി ജോലി നഷ്ടപ്പെട്ട സജിനാ ബിരിയാണി കച്ചവടം എന്ന പുതിയൊരു മേഖല പരീക്ഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു. പക്ഷേ അവിടെയും മനസ്സാക്ഷി മരവിച്ചവർ പ്രയാസമായി വന്നു.

ഒരുപാട് കാലത്തെ ചെറിയ ചെറിയ നിക്ഷേപങ്ങളും ലിംഗമാറ്റ ശസ്ത്രക്രിയക്ക് കരുതിവെച്ച തുകയും കൂടിയാണ് തെരുവിൽ ബിരിയാണി കച്ചവടം സജിനാ തുടങ്ങുന്നതുതന്നെ. അതാണ് ഇത്തരക്കാർ കൂടി നഷ്ടം ആക്കി കൊടുത്തത്. 140 ഓളം ബിരിയാണികൾ ആണ് ബാക്കി വന്നത്. ജനക്കൂട്ടത്തിനു സഹകരണമില്ലാതെ ഇത്തരം കച്ചവടങ്ങൾ മുന്നോട്ടു പോകില്ലല്ലോ

ആണും പെണ്ണും കെട്ടവർ എന്ന് പരസ്യമായി അവഹേളിക്കുകയും ബിരിയാണിയിൽ പുഴു ഉണ്ട് എന്ന് പറഞ്ഞു വാങ്ങാൻ വരുന്നവരെ നിഷേധിക്കുകയും ചെയ്തിരുന്നു എന്നാണ് തന്റെ വീഡിയോയിൽ സജന പങ്കുവെച്ചത്. കഷ്ടപ്പാടിൽ ആണെങ്കിലും സജന ബിരിയാണി കച്ചവടത്തോടനുബന്ധിച്ച് മൂന്ന് പേർക്ക് ജോലി നൽകുകയും തെരുവിൽ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുകയും ചെയ്തിരുന്നു. ഇതൊന്നും ആരും ശ്രദ്ധിച്ചില്ല.

സജിനാക്ക് നേരെയുണ്ടായ പരസ്യമായ അവഹേളനത്തിനെതിരെ ആരോഗ്യമന്ത്രി ബഹുമാനപ്പെട്ട ശൈലജ ടീച്ചർ ഉൾപ്പെടെ പലരും രംഗത്തെത്തിയിരുന്നു. ഇപ്പോൾ പുറത്തുവരുന്നത് സിനിമാ താരം ജയസൂര്യ സജനക്ക് ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നു എന്ന വാർത്തയാണ്. വളരെയധികം സന്തോഷത്തോടെ അല്ലാതെ ഈ വാർത്ത കേൾക്കാൻ കഴിയില്ല.

ഒരുപാട് പേരാണ് താരത്തിന് അഭിനന്ദനങ്ങൾ പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ സ്വന്തം അഭിപ്രായങ്ങൾ പങ്കു വെക്കുന്നത്. അവസരത്തിന് അനുയോജ്യമായ പ്രവർത്തനങ്ങളാണ് എന്നും മനുഷ്യനെ ഉത്തമൻ ആക്കുക അതാണ് ഇപ്പോൾ ജയസൂര്യ ചെയ്തത് എന്നാണ് കമന്റുകളുടെ എല്ലാം ആകെത്തുക.

അവാർഡ് ജയസൂര്യയ്ക്കും ….. ട്രാൻസ് വുമൺ സജനാ ഷാജിയെ ജയസൂര്യ സഹായിക്കും. ബിരിയാണിക്കട തുടങ്ങാനും വാടക നല്കാനും നടൻ അവർക്കൊപ്പം ഉണ്ടാകും
മേരിക്കുട്ടിയെ ഹൃദയത്തിൽ പേറിയവനാണ്, സജനയുടെ വേദന അയാൾക്ക് പെട്ടെന്ന് മനസിലാകും മേരിക്കുട്ടി എന്ന സിനിമ ചെയ്തപ്പോൾ തന്നെ ജയേട്ടന് ട്രാൻസ്ജൻണ്ടറുകളുടെ നിസ്സഹായാവസ്‌ഥയും വിഷമവും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ട് എന്ന് സിനിമ കണ്ടവർക്ക് മനസിലാവും. എന്നാണ് ഒരു ആരാധകൻ കുറിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*