“ചാണകം ചവിട്ടിയ ഇവളുടെ സിനിമകൾ ആര് കാണാൻ” അഹാനയെ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി ഒരു കൂട്ടർ

മലയാള ചലച്ചിത്ര രംഗത്തെ ജനപ്രിയ താരങ്ങളിലൊരാളാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണ കുമാറിന്റെ മകൾ കൂടിയായ താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. താര ത്തിന്റെ ഇരുപത്തിയഞ്ചാം പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം ആഘോഷിച്ചത്. അന്ന് തന്നെയായിരുന്നു അഹാന അഭിനയിക്കുന്ന പുതിയ ചിത്രം നാൻസി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയത്.

മമ്മൂട്ടിയും മോഹൻലാലും പൃഥ്വിരാജും അടക്കമുള്ളവർ നാൻസി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അവരുടെ സ്വന്തം അക്കൗണ്ടിലൂടെ ഷെയർ ചെയ്തു എങ്കിലും സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അല്ല ഇപ്പോൾ വൈറലാകുന്നത്.
ചിത്രം ബഹിഷ്കരിക്കണമെന്ന് ആവശ്യവുമായി ഒരു കൂട്ടർ മുന്നോട്ടു വന്നതാണ് ഇപ്പോൾ തരംഗമായി മുന്നേറുന്നത്.

“ചാണകം ചവിട്ടിയ ഇവളുടെ സിനിമകൾ ഇനി കാണില്ല” എന്നാണ് കമന്റുകളുടെ ആകെത്തുക. രാഷ്ട്രീയ പാർട്ടിയോട് കൂടുതൽ ഇഷ്ടം പ്രകടിപ്പിച്ച കുടുംബമാണ് ഇവരുടേത് അതുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു ബഹിഷ്കരണ ആവശ്യം പ്രേക്ഷകരിൽ നിന്നും വന്നത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്

അഹാന തന്നെ ഒരുപാട് തവണ രാഷ്ട്രീയ പ്രസ്താവനകൾ നടത്തിയിട്ടുണ്ട് അതുകൊണ്ട് എല്ലാം ആണ് ഇപ്പോൾ നാൻസി റാണി എന്ന ചിത്രം ബഹിഷ്കരിക്കണമെന്ന് ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രേക്ഷകർ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ശക്തമായ ആവശ്യമാണ് പ്രേക്ഷകർ ഉന്നയിക്കുന്നത് എന്നാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ സൂചിപ്പിക്കുന്നത്.

നാൻസി റാണി എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് അഹാന കൃഷ്ണ. അർജുൻ അശോകൻ ലാൽ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബേസിൽ ജോസഫും അജു വർഗീസും പ്രധാനകഥാപാത്രങ്ങളായി ചിത്രത്തിലുണ്ട് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നവാഗതനായ ജോസഫ് ജെയിംസ് ആണ് ചിത്രമൊരുക്കുന്നത് എന്ന പ്രത്യേകതയും പറയാതിരിക്കാൻ കഴിയില്ല

Be the first to comment

Leave a Reply

Your email address will not be published.


*