അഭിനയം നിർത്തിയതിനു ശേഷവും പഠനം… വിദ്യാഭ്യാസം നമുക്ക് പറക്കാൻ ചിറകുകൾ നൽകുന്നു.. മന്യയുടെ പോസ്റ്റ്‌..

ബാലതാരമായി എത്തി പിന്നീട് നായികാ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് മന്യ. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് മന്യ. പക്ഷേ സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ ചെറിയ ചെറിയ വിശേഷങ്ങളും ഫോട്ടോകളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോൾ വൈറലാകുന്നത് ഫോട്ടോ അല്ല.
സിനിമ അഭിനയത്തിന് ശേഷം ഒരു ജോലി നേടിയതിലേയ്ക്കുള്ള അനുഭവ കഥയാണ് താരം പങ്ക് വയ്ക്കുന്നത്. പോസിറ്റീവ് സ്‌റ്റോറികളിലും മാധ്യമങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന ആവശ്യമാണ് തന്റെ പോസ്റ്റിലൂടെ താരം അവതരിപ്പിക്കുന്നത്.

മറ്റുള്ളവർക്ക് പ്രോത്സാഹനം ആകാൻ വേണ്ടിയാണ് ഈ എഴുത്ത് എന്ന് പറഞ്ഞാണ് താരം കുറിപ്പ് തുടങ്ങുന്നത് തന്നെ. താരം എഴുതിയ പോസ്റ്റ് മലയാള വിവർത്തനം ഇങ്ങനെ വായിക്കാം:

എനിക്ക് ഇത് ചെയ്യാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് കഴിയും !!
കൗമാരപ്രായത്തിൽ എന്റെ പിതാവ് വിടവാങ്ങി. ജോലി ചെയ്യാനും എന്റെ കുടുംബത്തെ സഹായിക്കാനും ഞാൻ സ്കൂളിൽ നിന്ന് ഇറങ്ങി. സ്കൂളിനെ ഇഷ്ടമല്ലാത്തത് കൊണ്ടല്ല വിശപ്പ് എന്താണെന്ന് അറിഞ്ഞതു കൊണ്ടാണ് അങ്ങനെ ചെയ്തത്.

ഒരു നടി എന്ന നിലയിൽ 41 സിനിമകൾ പൂർത്തിയാക്കിയ ശേഷം ഞാൻ സമ്പാദിച്ച പണം മുഴുവൻ എന്റെ അമ്മയ്ക്ക് നൽകി അതിനുശേഷം വീണ്ടും പഠനത്തിലേക്ക് തിരിച്ചുവന്നു. ഞാൻ വളരെ കഠിനമായി പഠിക്കുകയും സാറ്റ് പരീക്ഷ എഴുതുകയും ചെയ്തു. ഒരു ഐവി ലീഗിൽ പഠിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അതും നേടാൻ കഴിഞ്ഞു.

പ്രതീക്ഷിക്കാതെ ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ പ്രവേശനം ലഭിച്ചു. ഞാൻ ആദ്യമായി സ്കൂൾ കാമ്പസിലേക്ക് കാലെടുത്തുവച്ചപ്പോൾ കരഞ്ഞു !!  കുട്ടിക്കാലത്ത് ഞാൻ സ്നേഹിച്ച കാര്യങ്ങൾ തുടരാൻ കഴിഞ്ഞതിന്റെ സന്തോഷത്തിന്റെ അല്ലെങ്കിൽ ഭയത്തിന്റെ കണ്ണീര് ആയിരുന്നു അത്.

പ്രവേശനം നേടാൻ എളുപ്പമായിരുന്നു പക്ഷേ സ്റ്റാറ്റിസ്റ്റിക്സിൽ മാത്തമാറ്റിക്സ് കൊണ്ട് കഷ്ടപ്പെട്ട് നാലുവർഷം പൂർത്തിയാക്കി.
ഓണേഴ്സ് ബിരുദം നേടി, മുഴുവൻ സ്കോളർഷിപ്പും നേടുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഭാഗമായിരുന്നു എന്നാണ് തോന്നിയത്. അതുകൊണ്ടുതന്നെ നിർത്തിവെക്കാൻ ഒരുപാട് തവണ ആഗ്രഹിച്ചിരുന്നു.

ആരോഗ്യപരമായും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി പക്ഷേ ഞാൻ എന്നെത്തന്നെ വിദ്യാഭ്യാസത്തിലേക്ക് തള്ളിവിട്ടു എന്ന് വേണം പറയാൻ. അതുകൊണ്ട് നേടാൻ കഴിഞ്ഞു. വിദ്യാഭ്യാസം നമുക്ക് പറക്കാൻ ചിറകുകൾ നൽകുന്നു. എന്റെ അറിവ് എന്നിൽ നിന്ന് എടുക്കാൻ ആർക്കും കഴിയില്ല. പഠിക്കും തോറും നമ്മൾക്ക് വിനയം കൂടും. നാമെല്ലാവരും അതുല്യരായി ജനിച്ചവരാണ് – എല്ലായ്പ്പോഴും അതാണ് ഓർക്കേണ്ടത്

എന്റെ ഈ അനുഭവം ആർക്കെങ്കിലും ഒരാൾക്ക് പ്രോത്സാഹനമായി എങ്കിൽ എന്റെ ഉദ്ദേശം നിറവേറി. എന്ന് പറഞ്ഞാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇത്തരത്തിൽ മറ്റുള്ളവർക്ക് പ്രോത്സാഹനം ആകുന്ന കളിലേക്കും മാധ്യമങ്ങളുടെ ശ്രദ്ധ തിരിക്കണം എന്നാണ് താരം ആവശ്യപ്പെടുന്നത്

Be the first to comment

Leave a Reply

Your email address will not be published.


*