ജനിച്ചയുടൻ ഡോക്ടറുടെ മാസ്ക് വലിച്ചൂരി കുഞ്ഞ്; പ്രതീക്ഷ നൽകുന്ന ചിത്രമെന്ന് സോഷ്യൽ മീഡിയ

ലോകത്തിനു മുഴുവൻ പ്രതീക്ഷ നൽകുന്ന ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ജനിച്ച ഉടനെ ഡോക്ടറുടെ മുഖത്തെ മാസ്ക് വലിച്ചൂരിയ പിഞ്ചു കുഞ്ഞിന്റെ ചിത്രമാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സമൂഹ മാധ്യമങ്ങളെ കീഴടക്കി കൊണ്ടിരിക്കുന്നത്. ഡോക്ടർ തന്നെയാണ് ആ ചിത്രം സ്വന്തം ഇൻസ്റ്റഗ്രാമിലൂടെ ലോകത്തിനു കാണാൻ വേണ്ടി പങ്കുവെച്ചത്.

ഈ ചിത്രം ലോകത്തിനു മുഴുവൻ ആകുന്ന പ്രതീക്ഷ നൽകുന്നു എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്ന വന്നു കൊണ്ടിരിക്കുന്ന പ്രതീകരണം. മാസങ്ങളോളമായി ലോകത്തെ വലിഞ്ഞുമുറുകി കൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരിയിൽ നിന്നും ലോകം ഉടനെ മോചനം നേടുമെന്നതിന്റെ പ്രതീകമാണ് ഈ ചിത്രം എന്നാണ് പ്രതികരണങ്ങളുടെ ഉള്ളടക്കം.

യു. എ. ഇ യിലെ ഗൈനക്കോളജിസ്റ്റായ ഡോ. സമർ ചെ അയൈബ് ആണ് കുട്ടിയുടെ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. യഥാർത്ഥത്തിൽ ഈ ചിത്രം എടുത്തത് കോവിഡ എന്ന മഹാമാരി ലോകത്തിലേക്ക് വരുന്നതിന് മുമ്പുള്ള ചിത്രം ആണ് ഇത്. നിലവിലെ സാഹചര്യത്തിൽ ഈ ചിത്രത്തിന് പ്രസക്തി കൂടുതൽ ആണെന്ന് മനസ്സിലാക്കിയ ഡോക്ടർ ഇപ്പോൾ ഷെയർ ചെയ്തതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*