പൃഥ്വിക്ക് പിറന്നാളാശംസയുമായി മീനാക്ഷിയുടെ പോസ്റ്റ്‌ ; മോശം കമന്റുമായി സ്ത്രീ; രോഷം കനത്തതോടെ.. കമെന്റ് ഡിലീറ്റ് ചെയ്ത് ഓടി…

മലയാള ചലച്ചിത്ര മേഖലയിൽ വളരെയധികം ജനപ്രീതിയുള്ള താരമായ പൃഥ്വിരാജിന്റെ ജന്മദിനമായിരുന്നു ഇന്ന്. ഒട്ടേറെ പ്രമുഖരും ആരാധകരും എല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പൃഥ്വിരാജിനെ പിറന്നാളാശംസകൾ നേർന്നു. കൂട്ടത്തിൽ വൈറലായത് മീനാക്ഷിയുടെ പിറന്നാളാശംസ ആണ്. പൃഥ്വിരാജ് മീനാക്ഷിയെ ചേർത്ത് പിടിച്ചു നിൽക്കുന്ന ഒരു ഫോട്ടോ യോടൊപ്പം ആണ് മീനാക്ഷി പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ നേർന്നത്.

മീനാക്ഷി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ നേർന്നത്. ഹാപ്പി ബർത്ത് ഡേ രാജു അങ്കിൾ എന്നാണ് ഫോട്ടോക്കൊപ്പം ക്യാപ്ഷനായി മീനാക്ഷി കുറിച്ചത്
പക്ഷേ മീനാക്ഷിയുടെ ഈ പിറന്നാൾ ആശംസകൾക്കു താഴെ വന്ന് ഒരു കമന്റ് ആണ് ഇപ്പോൾ വൈറലാകുന്നത്.

വളരെ മോശപ്പെട്ട ഭാഷയിൽ ആണ് കമന്റ്  വന്നിരിക്കുന്നത്. വർഗീയ സ്വഭാവവും കമന്റ് ഉണ്ട്  എന്നതും മറച്ചുവെക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ പൃഥ്വിരാജിന്റെ ആരാധകരുടെ ശ്രദ്ധയിൽ കമന്റ് എത്തിയതോടെ സംഭവം വൈറലാവുകയാണ് ഉണ്ടായത്. വിഷയം ഇവിടെ ഒന്നും അവസാനിക്കുന്നില്ല കമന്റ് മറുപടിയുമായി ഒട്ടേറെപ്പേർ വന്നതോടെ ഗതി ഇല്ലാതായ സ്ത്രീ കമന്റ് പിൻവലിച്ച് തടിതപ്പി.

ഇപ്പോൾ ആ സ്ത്രീക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ആണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നു കൊണ്ടിരിക്കുന്നത്. വർ​ഗീയ-വിദ്വേഷ പരാമർശവുമായി മീനാക്ഷിയുടെ സോഷ്യൽ മീഡിയ പേജിൽ കമന്റ് ഇട്ടത് ആലപ്പുഴ ജില്ലയിലെ ചേപ്പാട് സ്വദേശിയും സംസ്ഥാന ആരോഗ്യവകുപ്പിലെ ജീവനക്കാരിയുമായ ശ്യാമള എസ് എന്ന സംഘപരിവാർ അനുഭാവിയായ സ്ത്രീയാണ്.

‘നീ എന്തിനാടാ ആ കൊച്ചിനെ പിടിച്ചുവെച്ചേക്കുന്നേ, നീ വല്ല മേത്തനേം ചേർത്തുപിടിക്ക് തീവ്രവാദിപ്പന്നീ‘- എന്നായിരുന്നു സ്ത്രീ മീനാക്ഷിയുടെ പിറന്നാളാശംസകൾ കീട കമന്റ് ഇതിനെതിരെയാണ് സോഷ്യൽ മീഡിയ രോഷാകുലമായത്. സമൂഹമാധ്യമങ്ങളിൽ ആ കമന്റ് ഒരുപാട് മറുപടികൾ ലഭിച്ചതോടെയാണ് ശ്രീ കമന്റ് പിൻവലിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*