വിമർശകരോട് പോകാൻ പറ.. എന്ത് വസ്ത്രം ധരിക്കണമെന്നും, സ്വകാര്യ നിമിഷങ്ങൾ എങ്ങനെ ചിലവഴിക്കണം എന്നു തീരുമാനിക്കുന്നത് ഞങ്ങൾ മാത്രമാണ്..

കാലത്തിനനുസരിച്ച് മാറ്റങ്ങൾ എല്ലാ മേഖലകളിലും വരാറുണ്ട് അതുപോലെ തന്നെയാണ് വിവാഹ കാര്യത്തിലും വന്നിട്ടുള്ളത്. വെഡിങ് ഫോട്ടോ ഷൂട്ട് ഇല്ലാതെ ഒരു കല്യാണവും നടക്കുന്നില്ല ഇപ്പോൾ അത്രത്തോളം വെഡിങ് ഫോട്ടോ ഷൂട്ട് വിവാഹങ്ങളെ കടന്നു പിടിച്ചിരിക്കുന്നു എന്ന് വേണം പറയാൻ. പലരുടെയും കല്യാണം അറിയപ്പെടുന്നത് എന്നെ വെഡിങ് ഫോട്ടോ ഷൂട്ട് കൊണ്ടായിരിക്കും.

പല വെഡിങ് ഷൂട്ട് വൈറൽ ആവാറുണ്ട് സമൂഹമാധ്യമങ്ങളിൽ. വൈവിധ്യം തന്നെയാണ് വൈറലാകുന്നതിന് പിന്നിൽ എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ അത്തരത്തിൽ വൈവിധ്യമായ ഒരു വെഡിങ് ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളെ ചൂടുപിടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അപ്‌ലോഡ് ചെയ്തു നിമിഷങ്ങൾക്കകം തന്നെ വൈറലായിരിക്കുകയാണ് ഈ ഫോട്ടോ ഷൂട്ട്.

എന്തുകൊണ്ടാണ് നിമിഷങ്ങൾക്കകം വെഡിങ് ഫോട്ടോ ഷൂട്ട് ഇത്രത്തോളം വൈറലായത് എന്ന് നോക്കാം. ഇതുവരെ ഇങ്ങനെ ഒരു ഫോട്ടോ ഷൂട്ട് സമൂഹമാധ്യമങ്ങളിൽ ആർക്കും പരിചയം ഉണ്ടാകില്ല അത്രത്തോളം വൈവിധ്യമായ പാതയിലൂടെയാണ് ദമ്പതികൾ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. വയനാട്, വാഗമൺ ഭാഗങ്ങളിൽ നിന്നാണ് ഈ ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്.

വെഡിങ് സ്റ്റോറിസ് ഫോട്ടോഗ്രാഫി എന്ന കമ്പനി ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വയനാട്ടിലെയും വാഗമണ്ണിലും പ്രകൃതിയെ അത്രത്തോളം ആഴത്തിൽ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫി കളാണ് ഓരോന്നും. പക്ഷേ ഓരോ ഫോട്ടോഷൂട്ടും സദാചാരക്കാർ ചൊടിപ്പിക്കുന്നത് ആയിരുന്നു എന്നത് തന്നെയാണ് വൈറലിന് പിന്നിൽ.

സമൂഹം അംഗീകരിക്കുന്ന അതിനപ്പുറത്തേക്കുള്ള ഗ്ലാമറസ് ചിത്രങ്ങൾ പകർത്തി എന്നത് തന്നെയാണ് ഈ ഫോട്ടോഷൂട്ടിന് ഇതുവരെ ഉള്ളതിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതിനെതിരെയാണ് സദാചാരവാദികൾ പ്രതികരിക്കുന്നത് പക്ഷേ ഈ പ്രതികരണങ്ങളിൽ ഒന്നും ഒരു കൂസലുമില്ലാതെ മുന്നോട്ടുപോവുകയാണ് ദമ്പതികൾ. വിമർശകരോട് എല്ലാം പോകാൻ പറയുകയാണ് ദമ്പതികൾ ചെയ്തത്.

സ്വന്തം ഇഷ്ടങ്ങളിൽ കയറി മറ്റുള്ളവർക്ക് അഭിപ്രായം പറയാൻ ഒരു സ്വാതന്ത്ര്യവും ഇല്ല എന്ന് തന്നെയാണ് ദമ്പതികളുടെ വാക്കുകളിലും പ്രവൃത്തിയിലും ഉള്ള ധ്വനി. തങ്ങൾ എന്ത് വസ്ത്രം ധരിക്കണമെന്നും, സ്വകാര്യ നിമിഷങ്ങൾ എങ്ങനെ ചിലവഴിക്കണം എന്നു തീരുമാനിക്കുന്നത് ഞങ്ങൾ മാത്രമാണ് എന്നാണ് ഫോട്ടോകളിലൂടെ അവർ പറയാതെ പറയുന്നത്.

wedding stories photography
wedding stories photography
wedding stories photography
wedding stories photography

Be the first to comment

Leave a Reply

Your email address will not be published.


*