ഇതിപ്പോ വെറൈറ്റി ലുക്കായല്ലോ 😍 വ്യത്യസ്തമായ മേക്കോവറുമായി നടി അമല പോൾ

2009 മുതൽ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി നിലനിൽക്കുന്ന ജനപ്രീതി ഏറെയുള്ള താരമാണ് അമലാപോൾ. പ്രേക്ഷകരോട് സംവദിക്കുന്നതിന് എത്ര തിരക്കുകൾ ഉണ്ടെങ്കിലും സമയം കണ്ടെത്തുവാൻ അമല പോൾ മറക്കാറില്ല അതുകൊണ്ടുതന്നെ അമല പോൾ പങ്കുവെക്കുന്ന വിശേഷങ്ങളും ഫോട്ടോകളും പെട്ടെന്ന് തന്നെ പ്രേക്ഷകർ സ്വീകരിക്കുകയും വൈറൽ ആകുകയും ചെയ്യാറുണ്ട്.

അത്തരത്തിൽ അമല പോൾ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. പലതരത്തിലുള്ള വേഷങ്ങളിലും രൂപങ്ങളിലും ഒക്കെയായി അമലാപോൾ ഒരുപാട് ഫോട്ടോകൾ പ്രേക്ഷകർക്ക് വേണ്ടി പങ്കുവെച്ചയാളാണ്. പക്ഷേ ഇതുവരെയുള്ളതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഇപ്പോൾ പങ്കുവെച്ച ഫോട്ടോകൾ.

ജിപ്‍സി പെണ്‍കുട്ടിയായി അമലാ പോള്‍ എത്തിയതിന്റെ ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. അമലാ പോള്‍ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഫോട്ടോ പങ്കുവെച്ചത്. അജിഷ് പ്രേം ആണ് ഫോട്ടോ എടുത്തിരിക്കുന്നത്.

 “I’m simply endlessly creating myself” ഞാൻ എന്നെ തന്നെ അനന്തമായി സൃഷ്‍ടിക്കുന്നു എന്നാണ് താരം ഫോട്ടോക്ക് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. താരം ഫോട്ടോ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകർ ഈ ഫോട്ടോ ഏറ്റെടുത്തു കഴിഞ്ഞു. ഒരുപാട് ആരാധകരാണ് ഫോട്ടോക്ക് താഴെ കമന്റുകൾ ആയി എത്തുന്നത്.

ജിപ്സി പെൺകുട്ടിയായാണ് അമല പോൾ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ജിപ്സി റൊമാൻസ് എന്ന അമലാ പോൾ ഫോട്ടോ താഴെ സൂചിപ്പിച്ചിട്ടുമുണ്ട്. കാശ്മീരി പെൺകുട്ടിയെ പോലെ ഉണ്ട് എന്നാണ് ഒരു ആരാധകന്റെ കമന്റ്. എന്തായാലും താരം പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു.

Amala Paul
Amala Paul

Be the first to comment

Leave a Reply

Your email address will not be published.


*