“അത്പോലെ പോലെ ചെയ്‌താൽ ആരും അറിയില്ല” കാവ്യ പറഞ്ഞ ഐഡിയ ആയിരുന്നു…

മലയാളസിനിമയിലേക്ക് ബാലതാരമായി വന്ന് പിന്നീട് മികച്ച വേഷങ്ങൾ അവതരിപ്പിക്കുകയും നായിക കഥാപാത്രങ്ങളിലൂടെ തിളങ്ങുകയും ചെയ്ത താരമാണ് നമിത പ്രമോദ്. ചുരുങ്ങിയ സമയങ്ങളിൽ തന്നെ ചെയ്ത സിനിമകളെല്ലാം ഹിറ്റ് ആക്കുവാൻ നമിതക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി ഉള്ള താരമാണ് നമിത.

തന്റെ ജീവിതത്തിലെ പല കാര്യങ്ങളും നമിതപ്രമോദ് പ്രേക്ഷകരോട് തുറന്നു പറയാറുണ്ട്. എല്ലാ കാര്യങ്ങളും പറഞ്ഞിട്ടില്ലെങ്കിലും പറയുന്ന കാര്യങ്ങൾ വടിവൊത്ത ഭാഷയിൽ മികച്ച രീതിയിൽ അവതരിപ്പിക്കുന്ന ആളാണ് നമിത. മിനിസ്ക്രീനിൽ നിന്നും അഭിനയരംഗത്തേക്ക് കടന്നുവന്ന നമിത പ്രമോദ് പുതിയ തീരങ്ങളിലൂടെ എന്ന അന്തിക്കാട് സിനിമയിലൂടെയാണ് നായികാ വേഷത്തിലേക്ക് അരങ്ങേറുന്നത്.

ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാൻ ഇതിനോടകം നമിതാ പ്രമോദിനെ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമ ലോകത്തുള്ള മുഴുവൻ യുവനടൻ മാരോടൊപ്പം നായികയായി അഭിനയിച്ച ആളാണ് നമിത. സിനിമാലോകത്ത് എല്ലാവരോടും മികച്ച സൗഹൃദം പുലർത്തുന്നയാളാണ് നമിത ദിലീപിന്റെ മകൾ മീനാക്ഷി യുമായി അടുത്ത സൗഹൃദത്തിൽ ആണ്. അതുകൊണ്ടുതന്നെ ഇവരുടെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. യാത്ര ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകില്ല പക്ഷേ സെലിബ്രിറ്റികൾക്ക് പുറത്തിറങ്ങുമ്പോൾ പ്രൈവസി കുറവായിരിക്കും. അങ്ങനെ പുറത്തിറങ്ങുമ്പോൾ ആരും അറിയാതിരിക്കാൻ നമിതാ പ്രമോദിനെ കാവ്യമാധവൻ ഒരു വഴി പറഞ്ഞു കൊടുത്തു എന്നാണ് അഭിമുഖത്തിലൂടെ താരം വ്യക്തമാക്കുന്നത്.

ലുലു മാളിൽ മറ്റു ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പോകുമ്പോൾ പർദ്ദ ഇട്ടു കൊണ്ടാണ് പോകാറുള്ളത് അങ്ങനെ പോയാൽ ആളുകൾക്ക് തിരിച്ചറിയാൻ കഴിയില്ല എന്നാണത്രേ കാവ്യാമാധവൻ നമിത യോട് പറഞ്ഞത്. ഇങ്ങനെ ആളുകൾ കൂടുന്ന ഇടങ്ങളിൽ കറങ്ങിനടക്കാൻ കഴിയുമെന്ന് നമിത പറയുന്നു കാവ്യ ചേച്ചി ഉപായം പറഞ്ഞു തന്നതിനു ശേഷം പുറത്തു പോകുമ്പോൾ പർദ്ദ ധരിക്കാറുണ്ട് എന്നും നമിത പറഞ്ഞു.

ഒരിക്കൽ പർദ്ദയിട്ട കൊണ്ട് തന്നെ പുറത്തിറങ്ങിയ സമയത്ത് അമ്മേ എന്ന് വിളിച്ചത് കാരണത്താൽ പുറത്തുള്ള ആളുകൾക്ക് മനസ്സിലാവുകയും ചെയ്തു. വളരെ രസകരമായൊരു അനുഭവമായിരുന്നു അത് എന്ന് വളരെ പുഞ്ചിരിച്ചു കൊണ്ടാണ് നമിത പറഞ്ഞത്. പക്ഷേ പർദ്ദ ധരിച്ചാൽ ഭക്ഷണം കഴിക്കാൻ പ്രയാസപ്പെടാറുണ്ട് എന്നും താരം പറയുന്നു.

Kavya

Be the first to comment

Leave a Reply

Your email address will not be published.


*