ഇങ്ങനെയൊരു കാര്യം സ്ക്രിപ്റ്റിൽ പോലും ഇല്ലായിരുന്നു.. ഷൂട്ടിനിടക്ക് കമൽ ചെയ്തത്.. ചോതിച്ചപ്പോഴുള്ള മറുപടി ഇതായിരുന്നു!

മലയാള ചലച്ചിത്ര രംഗത്ത് ഒരു കാലത്ത് വളരെയധികം പ്രശസ്തിയാർജ്ജിച്ച സിനിമ താരങ്ങളായിരുന്നു കമൽഹാസനും രേഖയും. കുറച്ചു സിനിമകൾ അവരൊന്നിച്ച് അഭിനയിക്കുകയും അഭിനയിച്ച സിനിമകൾ ഹിറ്റാവുകയും ചെയ്തിട്ടുണ്ട്. കാലം പിന്നിട്ടപ്പോൾ കമലഹാസൻ ഉലകനായകൻ ആവുകയും രേഖ സിനിമ ഇൻഡസ്ട്രിയിൽ സജീവമല്ലാതെയാവുകയും ചെയ്തു.

പക്ഷേ ഇപ്പോൾ വൈറലാകുന്നത് രേഖ കമൽഹാസനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ്.

1986 പുറത്തിറങ്ങിയ പുന്ന ഗൈ മന്നൻ എന്ന സിനിമയുടെ ഷൂട്ടിംഗ് വച്ചുണ്ടായ അനുഭവമാണ് ഇപ്പോൾ രേഖ തുറന്നുപറയുന്നത്. ആ സിനിമയിൽ നായകനായ കമലഹാസൻ നായികയായ രേഖയെ ചും ബിക്കുന്ന ഒരു സീനുണ്ട്. അതിനെക്കുറിച്ചാണ് ഇപ്പോൾ രേഖ പറയുന്നത്. തിരക്കഥയിൽ ഇല്ലാതിരുന്ന കാര്യമായിരുന്നു അന്ന് കമലഹാസൻ നടത്തിയത് എന്നാണ് രേഖ പറയുന്നത്..

ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് രേഖക്ക് പതിനാറു വ യസ്സ് ആയിരുന്നുവത്രേ പ്രായം. അഭിനയിക്കുന്നതിനു മുൻപ് തിരക്കഥ വായിച്ചു കേൾപ്പിച്ചപ്പോൾ ഒന്നും അങ്ങനെ ഒരു രംഗത്തെക്കുറിച്ച് പറഞ്ഞിട്ട് ഉണ്ടായിരുന്നില്ല എന്നും അന്ന് അവിടെ സംഭവിച്ചത് എന്റെ അനുവാദമോ സമ്മതമോ ഇല്ലാതെയാണ് എന്ന് രേഖ ഇപ്പോൾ പറയുന്നത്. വെള്ളച്ചാട്ടത്തിലേക്ക് എടു ത്തുചാ ടുന്ന സമയത്താണ് ഈ രംഗം ഉള്ളത്.

ഇപ്പോൾ ഞാൻ ഇത് പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്നും കെ ബാലചന്ദർ സാർ ജീവിച്ചിരിപ്പില്ലാത്തതു കൊണ്ട് കമലിന് മാത്രമേ ഇതേകുറിച്ച് ഇനി സംസാരിക്കാൻ പറ്റൂ എന്നും രേഖ ഇതിനോടൊപ്പം കൂട്ടിച്ചേർത്ത് പറയുന്നുണ്ട്. ഷൂട്ട് കഴിഞ്ഞു എന്റെ അച്ഛൻ പ്രശ്‌നമുണ്ടാക്കുമെന്ന് ഞാൻ അവരോട് പറഞ്ഞു. വലിയൊരു രാജാവ് ചെറിയൊരു കുഞ്ഞിനെ ചുംബിക്കുന്നതു പോലെ കരുതിയാൽ മതിയെന്ന് ആണ് അന്ന് അസിസ്റ്റന്റ് ആയിരുന്ന സുരേഷ് കൃഷ്ണ സർ എന്നോടു പറഞ്ഞത് എന്നും താരം പറഞ്ഞു.

സ്നേഹത്തിന്റെ പ്രകടനമായ പ്രേക്ഷകർ ഇതിനെ വിലയിരുത്തുന്നു എന്ന് സിനിമ അധികൃതർ എല്ലാവരും പറഞ്ഞപ്പോഴും എന്റെ മനസ്സിൽ പേടിയായിരുന്നു. അച്ഛൻ ഇതിനെ എങ്ങനെ എടുക്കും എന്നുള്ള ഭയമായിരുന്നു എനിക്ക്. വീട്ടിൽ വന്ന ഉടനെ അമ്മയോട് എല്ലാ കാര്യങ്ങളും തുറന്നു പറയുകയും സിനിമ റിലീസ് ആയതിനു ശേഷം ഉള്ള ഇന്റർവ്യൂ കൾ എല്ലാം ഞാൻ ഇക്കാര്യം തുറന്നു പറയുകയും ചെയ്തത് ഈ ഒരൊറ്റ പേടി കാരണം ആയിരുന്നു എന്നാണ് രേഖ ഇപ്പോൾ പറയുന്നത്.

അന്ന് സമൂഹമാധ്യമങ്ങൾ അതിനെ എങ്ങനെ കൈകാര്യം ചെയ്തു എന്നും ഇപ്പോൾ ഞാനീ പറയുന്ന വാക്കുകൾ സമൂഹമാധ്യമങ്ങളിൽ എത്രത്തോളം ചർച്ചയാകും എന്നും എനിക്കറിയില്ല വിവാദമുണ്ടാക്കാൻ വേണ്ടിയല്ല ഇങ്ങനെ പറയുന്നത് എന്നും യാഥാർത്ഥ്യമാണ് പറഞ്ഞത് എന്നുമാണ് താരത്തിന്റെ വാക്കുകൾ

Be the first to comment

Leave a Reply

Your email address will not be published.


*