ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങുമ്പോൾ ആകെ ഒരു കാര്യം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ അതൊരു വാശിയായിരുന്നു

സീരിയലിലും സിനിമയിലും ആയി ഒരുപാട് നല്ല വേഷങ്ങൾ ചെയ്ത ജനശ്രദ്ധ നേടിയ താരമാണ് ശാലു മേനോൻ. അഭിനയരംഗത്ത് മാത്രമല്ല നൃത്ത രംഗത്തും ശാലു മേനോൻ വളരെ മികച്ച രീതിയിലുള്ള പ്രകടനമാണ് കാഴ്ചക്കാറുള്ളത്. തന്മയത്വം ഉള്ള ഭാവ പ്രകടനങ്ങൾ കൊണ്ടും അഭിനയ വൈഭവം കൊണ്ടും വളരെ പെട്ടെന്ന് ജന പ്രീതി നേടിയ താരമായിരുന്നു ശാലു മേനോൻ.

2013 ശാലു മേനോന് സോളാർ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. അന്ന് 49 ദിവസം ശാലു മേനോൻ ജയിലിൽ ആവുകയും ചെയ്തിരുന്നു. ഇന്ന് ജയിലിൽ ഉണ്ടായ അനുഭവമാണ് ഇപ്പോൾ ശാലു മേനോൻ പങ്കുവെക്കുന്നത്. ബിജു രാധാകൃഷ്ണനും ശാലു മേനോനും ചേർന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തു എന്ന തിരുവനന്തപുരം സ്വദേശി റാസിഖ് അലി നല്‍കിയ പരാതിയെ ത്തുടര്‍ന്നായിരുന്നു അറസ്‌റ്റ് ഉണ്ടായിരുന്നത്.

ജയിലിലായി എന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ ഇപ്പോഴും വിഷമം ഒന്നും ബാക്കിയില്ല എന്നാണ് ശാലുമേനോൻ പറയുന്നത്. തന്റെ ജീവിതത്തെയും സ്വഭാവത്തെയും പുതുക്കിപ്പണിയാൻ ദൈവം തന്ന ഒരു മാർഗമാണ് ജയിലിൽ എന്നാണ് അതിനെക്കുറിച്ച് താരം പറയുന്നത്. ഒരു തെറ്റും ചെയ്യാത്ത നിരുപാധികം നിരപരാധി ആണ് എന്ന് താരം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

49 ദിവസമാണ് ജയിൽ വാസം ഉണ്ടായത്. പലതരം സ്വഭാവ കാരെയും കാണാൻ കഴിഞ്ഞു പല മതവിശ്വാസികളെയും കാണാൻ കഴിഞ്ഞു. അന്നേവരെ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ. ആ ദിവസങ്ങൾ ഒരു വ്യക്തി എന്ന നിലയിൽ സ്വയം പുതുക്കിപ്പണിയാൻ എന്നെ പാകപ്പെടുത്തി എന്നൊക്കെയാണ് ജയിൽവാസത്തെ കുറിച്ച് ശാലുമേനോന്റെ വാക്കുകൾ. എല്ലാ മതങ്ങളിലും വിശ്വസിക്കാനും വിശ്വാസം ആണ് എല്ലാത്തിനും അടിസ്ഥാനം എന്ന എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞതും ആ ജയിൽവാസം ആണ് എന്നും താരം പറയുന്നു.

49 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങുമ്പോൾ ആകെ ഒരു കാര്യം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ അതൊരു വാശിയായിരുന്നു നഷ്ടപ്പെട്ട എല്ലാം തിരിച്ചു പിടിക്കണം എന്ന വാശിയായിരുന്നു അത് അതുകൊണ്ടു തന്നെ തൊട്ടടുത്ത ദിവസം തന്നെ നൃത്തത്തിലേക്ക് ഞാൻ മടങ്ങിവരികയും വളരെ പെട്ടെന്ന് ഞാൻ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്തു കാരണം തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് പൂർണ്ണവിശ്വാസം എന്റെ മനസ്സിൽ ഉണ്ടായിരുന്നു എന്നും താരം പറയുന്നു.

Shalu
Shalu

Be the first to comment

Leave a Reply

Your email address will not be published.


*