കോവിഡ് നെഗറ്റീവ് ആയി ആശുപത്രി വിട്ട് വന്നതിന് ശേഷമുള്ള വർക്ക്‌ ഔട്ട്‌ വീഡിയോ പങ്കു വെച്ച് തമന്ന

തമിഴ് തെലുങ്ക് കന്നട തുടങ്ങിയ ഭാഷകളിൽ അഭിനയിച്ച തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ മുഴുവൻ ജനപ്രീതി നേടിയ താരമാണ് തമന്ന ഭാട്ടിയ. അഭിനയം തമിഴിലും തെലുങ്കിലും കന്നടയിലും ഒക്കെ ആണെങ്കിലും കേരളത്തിലും തമന്നയ്ക്ക് ആരാധകരിൽ ഒട്ടും കുറവല്ല. ബോളിവുഡ് ചിത്രമായ ‘ചാന്ദ് സാ റോഷൻ ചെഹ്ര’ എന്ന ചിത്രത്തിലൂടെ ആണ് അഭിനയത്തിലേക്ക് വരുന്നത്.

എങ്കിലും അതിനുശേഷം അഭിനയിച്ച സിനിമകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ തമന്നയ്ക്ക് സാധിച്ചു. വളരെയധികം ജനപ്രീതി ഉള്ള നടിയാണ് തമന്ന. അതു കൊണ്ടു തന്നെ തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന വാർത്ത പ്രേക്ഷകരെ ആകെ വിഷമത്തിൽ ആഴ്ത്തുന്ന ഒന്നായിരുന്നു. അതു കൊണ്ടു തന്നെയാണ് കോവിഡ സ്ഥിരീകരണ വാർത്തയ്ക്ക് ഒരുപാട് പ്രതികരണങ്ങൾ ലഭിച്ചതും

ബാഹുബലി, കെ.ജി.എഫ് പോലുള്ള ബ്രഹ്മണ്ഡ ചിത്രങ്ങളിൽ തമന്ന അഭിനയിച്ചതിലൂടെ ആരാധകരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിരുന്നു. അതിനുമപ്പുറം പ്രേക്ഷകരുടെ എല്ലാം മനം കവർന്ന സിനിമകളായിരുന്നു അവ എന്നും പറയാതിരിക്കാൻ കഴിയില്ല. അതു കൊണ്ടു തന്നെ കോവിഡ സ്ഥിരീകരണ വാർത്ത ആരാധകരെ വളരെയധികം വിഷമത്തിൽ ആഴ്ത്തി.

തമന്ന തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ തനിക്ക് കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്തുവിട്ടത്. ആശുപത്രിയിൽ ചികിത്സയിലാണ് എന്നും താരം അന്ന് കുറിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വരുന്നത് പ്രേക്ഷകർക്ക് എല്ലാം സന്തോഷം പകരുന്ന വാർത്തയാണ്. കോവിഡ പൂർണമായും ഭേദമായി എന്നും ആശുപത്രിവിട്ടു എന്നുമാണ് ഇപ്പോൾ പുറത്തു വന്ന വാർത്ത.

സെപ്റ്റംബർ മാസത്തിലെ അവസാനമാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ച വാർത്ത പ്രേക്ഷകർ അറിയുന്നത്. അസുഖം പൂർണ്ണമായും സുഖമായി ആശുപത്രി വിട്ടത് ഒക്ടോബർ അഞ്ചിനാണ്. ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു തമന്നയുടെ ചികിത്സ. ഈ സന്തോഷവും തമന്ന തന്നെയാണ് പ്രേക്ഷകരെ അറിയിച്ചത്. കൂട്ടത്തിൽ എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നല്ല മനസ്സിനു നന്ദി അറിയിക്കാനും തമന്ന മറന്നിട്ടില്ല.

തന്റെ ചെറിയ ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകരെ അറിയിക്കുന്ന സ്വഭാവ കാരിയാണ് തമന്ന. അതു കൊണ്ടു തന്നെയാണ് പ്രേക്ഷക പ്രീതി ഇത്രത്തോളം കൂടുതലുള്ളതും. ഇപ്പോൾ പുറത്തു വരുന്ന വാർത്ത പത്ത് ദിവസത്തെ ഐസൊലേഷൻ ശേഷം വർക്കൗട്ടുകൾ ഒക്കെ പുനരാരംഭിച്ചു എന്ന് വിശേഷമാണ്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പഴയതു പോലെ വർക്കൗട്ടുകൾ ചെയ്യുന്നതിനെ വീഡിയോ ആണ് താരം പങ്കുവെച്ചത്.

ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്ന നടിമാർ അപൂർവ്വമല്ല. പക്ഷേ വളരെ മികച്ച രീതിയിൽ ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും എല്ലാം ഒരുമിച്ചു കൊണ്ടു പോകുന്നതിൽ മികവു പുലർത്തുന്ന ആളാണ്. നേരത്തെ തന്നെ വളരെ ഫിറ്റായിട്ടുള്ള ബോഡിയുള്ള നടിയാണ് തമന്ന. കോവിഡ് സ്ഥിരീകരിച്ച ആശുപത്രിയിൽ പോയതിനു ശേഷം ശാരീരിക വിഷമതകൾ സുഖം ആയതോടെ പഴയ ജീവിത രീതിയിലേക്ക് തമന്ന പെട്ടെന്ന് തിരിച്ചു വന്നിരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*